നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. സാധ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. 36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള […]
Author: Tomy Thondamkuzhy
പത്തനംതിട്ട ജ്വല്ലറി മോഷണം; മുഴുവന്‍ പ്രതികളും പിടിയില്‍
പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സേലം പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കളവ് മുതല്‍ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വാങ്ങാനായി പത്തനംതിട്ട പൊലീസ് സേലത്തേയ്ക്ക് തിരിച്ചു. കഴിഞ്ഞദിവസമാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നത്. ജ്വല്ലറി ജീവനക്കാരനടക്കമുള്ള അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാരന്‍ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു. പത്തനംത്തിട്ട മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന […]
പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു; കാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസി’ന്റെ കാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. ചിത്രം ആഗസ്റ്റ് 15ന് തീയറ്ററുകളില്‍ പുറത്തിറങ്ങും. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന […]
ഫെെനലിലെ വിവാദ ഓവര്‍ത്രോ; ഒടുവില്‍ മൗനം വെടിഞ്ഞ് ഐ.സി.സി
ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓവര്‍ത്രോ വിവാദത്തില്‍ അമ്പയര്‍ കുമാര്‍ ധര്‍മസേനയെ പിന്തുണച്ച് ഐ.സി.സി. മത്സരത്തിനിടെ അമ്പയര്‍ എടുത്ത തീരുമാനം ശരിയാണെന്ന് ഐ.സി.സി പറയുന്നു. ലോകകപ്പിന് ശേഷം ആദ്യമായാണ് ഐ.സി.സിയുടെ പ്രതികരണം വരുന്നത്. ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ബെൻസ് സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്റ്റിൽ ഫീൽഡ് ചെയ്ത് എറിയുകയും പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടക്കുകയുമായിരുന്നു. ഈ സമയം അമ്പയര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കി. എന്നാൽ ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് […]
തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് ശശി തരൂര്‍
പ്രവര്‍ത്തക സമിതി ഉള്‍പ്പെടെയുള്ളവയിലേക്ക് തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നതാണ് കോണ്‍ഗ്രസിന് ഉചിതമെന്ന് ശശി തരൂര്‍. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ അഭിപ്രായപ്രകടനം. നേതൃ നിരയിലെ അവ്യക്തതയില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ട് എന്നായിരുന്നു ഇതിനോട് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ നേതൃനിരയില്‍ രൂപപ്പെട്ട അവ്യക്തതയില്‍ ആശങ്ക രേഖപ്പെടുത്തികൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ […]
ചെ ഗുവേരയുടെ മകള്‍ അലന്ദ ഗുവേര ഇന്ത്യയില്‍
ചെഗുവരയുടെ മകള്‍ അലെന്ദ ഗുവേര സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍. ഡല്‍ഹിയിലെത്തിയ അലന്ദ കവി സച്ചിദാനന്ദനടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് ചെഗുവേരയുടെ മകള്‍ അലന്ദ ഗുവേര ഇന്ത്യയിലെത്തിയത്. കേരള ഹൗസിലെത്തിയ അലന്ദ സാംസ്കാരിക പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കവി സച്ചിതാനന്ദന്‍, സിനിമ സംവിധായകന്‍ കുമാര്‍ സാഹ്നി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവരോടൊപ്പം സൗഹൃദം പങ്കിട്ടു. ക്യൂബക്കാരിയായ അലന്ദ പരിഭാഷകയുടെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിഭാഗം ഡോക്ടരായ […]
മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത
മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത. താനെ, പല്‍ഗര്‍, ബദ്ലാപൂര്‍ മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നദികളും ജലാശയങ്ങളും കരകവിഞ്ഞതോടെ പ്രളയ സമാന സാഹചര്യം രൂപപ്പെട്ടു. മൂര്‍ബാദിനെയും കല്യാണിനെയും ബന്ധിപ്പിക്കുന്ന ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലം ഇന്നലെ തകര്‍ന്നിരുന്നു. ഇതോടെ മുംബൈയിൽനിന്ന് ഗുജറാത്തിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ മുംബൈയില്‍ ഇന്നലെ മഴക്ക് കുറഞ്ഞത് നഗരവാസികള്‍ക്ക് ആശ്വാസമായി.
കെ.എസ്.ആര്‍.ടി.സി വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം നിര്‍ത്തി. അടിയന്തരമായി 100 കോടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിന് കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് മീഡിയ വണ്ണിന് ലഭിച്ചു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുന്നു എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം പി ദിനേശ് സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത് 21.60 […]
അമ്പൂരി കൊലപാതകം; അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖില്‍ ആര്‍ നായരെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ രണ്ടാംപ്രതി രാഹുല്‍ ആര്‍ നായരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖില്‍ ആര്‍ നായരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്ത് വച്ച് രാഖി മോളെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി […]
നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോര്‍ട്ടം ഇന്ന്
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. 36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി. കലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ പത്ത് മണിക്ക് നടപടികള്‍ ആരംഭിക്കും. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക. […]











