India National

ജയ് ശ്രീറാം വിളിച്ചില്ല; 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞാറാഴ്ച്ച രാത്രിയാണ് സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഖാലിദിനെകബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കുട്ടി പൊലീസിനോട് പറഞ്ഞതിങ്ങനെ: “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് […]

India Kerala

നേതാവ് എവിടെ?; കോണ്‍ഗ്രസിനെതിരെ തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും, യുവ നേതാവ് പ്രസിഡന്റായി വരണമെന്നും എം.പി ആവശ്യപ്പെട്ടു. വിമര്‍ശനത്തിന് മറുപടി പറയാതെ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് അധ്യക്ഷപദം രണ്ട് മാസമായി ഒഴിഞ്ഞുകിടന്നിട്ടും തെരഞ്ഞെടുപ്പ് നടപടിയിലേക്ക് കടക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. പരാമര്‍ശം വിവാദമായതിന് പിന്നാല മറ്റെന്നാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം വിളിച്ചു. കര്‍ണാടക, ഗോവ അടക്കം പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് […]

India Kerala

കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ സത്യാഗ്രഹ സമരത്തിലേക്ക്

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ ദ്വിദിന സത്യാഗ്രഹ സമരം നടത്തും. വൈദ്യുതി പോസ്റ്റ് വാടകയിലെ വാര്‍ഷിക വര്ദ്ധന ഒഴിവാക്കുക, ചെറുകിട കേബിള്‍ ടി.വി സംരംഭകര്‍ക്ക് പോസ്റ്റ് വാടകയില്‍ 50 ശതമാനം സബ്സിഡി അനുവദിക്കുക, ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവില്‍ കോര്‍പ്പറേഷന്‍ – മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 438 രൂപയും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ 219 രൂപയുമാണ് പോസ്റ്റ് വാടക. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും […]

India Kerala

ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവ്

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു. ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി […]

Movies

കെജിഎഫ് 2; വില്ലനായി സഞ്ജയ് ദത്ത് – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മാസ് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മികച്ച വിജയം നേടിയ കെ.ജി.എഫ് ചാപ്റ്റര്‍ 2വില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു. ആദ്യഭാഗത്തിലെ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളായ ഇന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. കന്നഡ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കു കൂടിയ ചിത്രമാണ് കെ.ജി.എഫ്. കോലാര്‍ സ്വര്‍ണ്ണഖനിയുമായി ബന്ധപ്പെട്ട് നടക്കുന്ന […]

Cricket Sports

27കാരന്‍ അമിര്‍ വിരമിച്ചു, പാക് ക്രിക്കറ്റില്‍ സംഭവിക്കുന്നത് മനസിലാകുന്നില്ലെന്ന് അക്തര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ തീരുമാനത്തിനെതിരെ മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. 27ആം വയസില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ അമിര്‍ തീരുമാനിച്ചതിനെ പമ്പര വിഡ്ഢിത്തമെന്നാണ് അക്തര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നുവെന്ന് മുഹമ്മദ് അമിര്‍ പ്രഖ്യാപിച്ചത്. പാക് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കമാണ് മുഹമ്മദ് അമിറിന്റെ വിരമിക്കലിലേക്ക് നയിച്ചതെന്ന വിവാദങ്ങള്‍ പുകയുമ്പോഴാണ് അക്തറിന്റെ അഭിപ്രായ പ്രകടനം. സ്വന്തം യുട്യൂബ് ചാനലില്‍ അപ്ലോഡ് […]

India National

കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ രാജി വെച്ചു. ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് തൊട്ട് പിന്നാലെയാണ് സ്പീക്കറുടെ രാജി. കര്‍ണാടകയിലെ എം.എല്‍.എ മാരുടെ രാജിക്ക് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രധാനപങ്കുവഹിച്ചയാളാണ് സ്പീക്കര്‍. ഭരണഘടനക്ക് അനുസൃതമായി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രാജിക്ക് ശേഷം കെ.ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നിര്‍ണായക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ സൂഷ്മതയോടെ മാത്രമേ തീരുമാനങ്ങളെടുക്കാനാകൂ. സ്പീക്കര്‍ സ്ഥാനത്തിന് അപകീര്‍ത്തികരമാകുന്ന തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് പ്രതീക്ഷയെന്നും രമേഷ് കുമാര്‍ പറഞ്ഞു. രാജിവെച്ച […]

India National

പശു ഹിന്ദുവാണ്, ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ അടക്കം ചെയ്യരുതെന്ന് ബി.ജെ.പി നേതാവ്

പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് കൗതുകരമായ പ്രസ്താവന നടത്തിയത്. ഉത്തര്‍ പ്രദേശിലെ ബറബന്‍കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രഞ്ജിത് ശ്രീവാസ്തവ സ്ഥലത്തെ മുന്‍സിപാലിറ്റി ബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും പകരം പ്രത്യേകമായി വൈദ്യുതി ശ്മശാനം പശുക്കളെ അടക്കം ചെയ്യാനായി ഉപയോഗിക്കണമെന്നും […]

India National

ഡിസ്കവറി ചാനലിലെ സാഹസിക ഷോയില്‍ പങ്കെടുക്കാന്‍ മോദി

ഡിസ്കവറി ചാനലിലെ പ്രശസ്തമായ ടിവി ഷോയാണ് ‘മാന്‍ Vs വൈല്‍ഡ്’. ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന ഈ സാഹസിക ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡില്‍ എത്തുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെയര്‍ ഗ്രില്‍സ് തന്നെയാണ് മോദി തന്റെ ഷോയിലേക്ക് എത്തുന്ന വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കാടിനുള്ളില്‍ മോദിയോടൊപ്പം ചിത്രീകരിച്ച ഷോയുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയ ട്രെയിലറും ഗ്രില്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഡിസ്കവറി ചാനല്‍ ആഗസ്റ്റ് 12 രാത്രി ഒമ്പതു മണിക്കാണ് മോദിയെ അതിഥിയാക്കിയ ‘മാന്‍ Vs വൈല്‍ഡ്’ […]

India Kerala

ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് ഉത്തരവ്. കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സംസ്‌പെന്‍ഷനിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചല്ല അപേക്ഷ നല്‍കിയതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ […]