India Kerala

കരിപ്പൂരില്‍ നിന്ന് എമിറേറ്റ്സ് സര്‍വീസുകള്‍ തുടങ്ങും

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ തുടങ്ങും. ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെ ഓഗസ്റ്റ് അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്‌സ് എത്തുന്നതോടെ ഗള്‍ഫ് മേഖലകള്‍ക്ക് പുറമെ യൂറോപ്പിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട്ട്നിന്ന് പറക്കാനാവും. മുന്നൂറിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും കരിപ്പൂരില്‍ നിന്നും എമിറേറ്റ്സ് സർവീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നേരത്തേ നടത്തിയിരുന്ന സർവീസ് എമിറേറ്റ്‌സ് പിൻവലിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് എമിറേറ്റ്സ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. എമിറേറ്റ്സിന്‍റെ സര്‍വീസ് […]

India Kerala

കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വെട്ടേറ്റ് വഴിയരികിൽ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.

India Kerala

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍; വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷാ, നിര്‍മല സീതാരാമന്‍, നിധിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാതാ വികസനം തുടങ്ങിയവ ചര്‍ച്ചയാകും. രാവിലെ 10 മണിക്ക് ഷിപ്പിങ് മന്ത്രിയുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിയോടെ പാര്‍ലമെന്‍റിലെത്തി അമിത് ഷായെ കാണും. ഉച്ചയോടെയാണ് നിധിന്‍ ഗഡ്കരിയെ കാണുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരിയുമായി നേരത്തെയും ചർച്ച നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ധനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണും.

India Kerala

ഡി.എന്‍.എ പരിശോധന: ബിനോയ് കോടിയേരി ഇന്ന് രക്തസാമ്പിള്‍ നല്‍കും

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഇന്ന് രക്തസാമ്പിള്‍ നല്‍കും. ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചിരുന്നു.

India Kerala

എം.എല്‍.എയെ തല്ലിയതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് കലക്ടര്‍

എറണാകുളത്ത് സി.പി.ഐ മാര്‍ച്ചിനിടെ എം.എല്‍.എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സി.പി.ഐ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ പ്രകോപനമാണ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് എന്താണെന്ന് ആദ്യം മനസ്സിലാക്കട്ടെയെന്നും പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഞാറയ്ക്കല്‍ സി.ഐയ്ക്ക് നേരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സി.പി.ഐയുടെ ആവശ്യ പ്രകാരം മുഖ്യമന്ത്രി അന്വേഷണത്തിന് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോർട്ടത്തിൽ നിർണായക വഴിത്തിരിവ്

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തിൽ നിർണായക വഴിത്തിരിവ്. റീ പോസ്റ്റുമോർട്ടത്തിൽ ക്രൂര മർദ്ദനമേറ്റതിന്റെ തെളിവുകൾ കണ്ടെത്തി. ആദ്യ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താതിരുന്ന ചതവുകൾ ആണ് റി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ് കുമാറിന്റെ മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം നടത്തിയത്. രണ്ടര മണിക്കൂർ എടുത്തത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ റീ പോസ്റ്റുമോർട്ടത്തിൽ മരണത്തിന് കാരണമാകുന്ന ചതവുകളും ക്രൂരമർദ്ദനം ഏറ്റതിന്റെ […]

India Kerala

ഡോക്ടറായും, കലക്ടറായും, പൊലീസായും വേഷമിട്ട് തട്ടിപ്പ്; ഒടുവില്‍ പിടിയില്‍

ഇടയ്ക്ക് ഡോക്ടറാണ്. ചിലപ്പോള്‍ കലക്ടറും. ഒരിക്കല്‍ ചീഫ് വിജിലന്‍സ് ഓഫീസറുമായി. തട്ടിപ്പിനായി കോഴിക്കോട് പേരാമ്പ്ര സ്വദേശി കെട്ടിയ വേഷമാണിതെല്ലാം. വി.ഐ.പി വേഷം മാത്രമല്ല പണം തട്ടിയെടുക്കാന്‍ രോഗി വരെയാകും. അവസാനം കാന്‍സര്‍ രോഗി ചമഞ്ഞ് സന്നദ്ധ സംഘടനയില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പിടിയിലാവുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര പാനമ്പ്രല്‍ സുബൈറാണ് പിടിയിലായത്. ക്യാന്‍സര്‍ രോഗിയാണെന്ന പേരില്‍ വെല്‍നസ് ഫൌണ്ടേഷനില്‍ നിന്നും ആദ്യം രണ്ട് ലക്ഷം രൂപ സുബൈര്‍ കൈപറ്റി. വീണ്ടും അമ്പതിനായിരം രൂപ കൂടി കൈപറ്റാന്‍ […]

Movies

പേളി മാണി ബോളിവുഡിലേക്ക്; ആദ്യ ചിത്രം അഭിഷേക് ബച്ചനൊപ്പം

നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗ്യാങ്സ്റ്റര്‍, ബര്‍ഫി, ലൈഫ് ഇന്‍ മെട്രോ തുടങ്ങിയ ചിത്രങ്ങളുടെ […]

Cricket Sports

കോഹ്‌ലിയും രോഹിതും തമ്മിലെ തര്‍ക്കത്തില്‍ ബി.സി.സി.ഐ ഇടപെടുന്നു

ടീം ഇന്ത്യയിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി നിറയുന്നത്. പ്രശ്‌നം വഷളാകുന്നതിനിടെ തര്‍ക്കം പരിഹരിക്കാന്‍ ബി.സി.സി.ഐ തന്നെ ഇടപെടുന്നു. അടുത്ത മാസം വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരക്ക് മുന്നോടിയായി പ്രശ്‌നത്തില്‍ ഇടപെടാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനായി ബി.സി.സി.ഐ സിഇഒ രാഹുല്‍ ജോഹ്രി യുഎസിലേക്ക് തിരിക്കും. പരമ്പരയിലെ ടി20 മത്സരങ്ങള്‍ യുഎസിലാണ് നടക്കുന്നത്. അവിടെ വെച്ച് ഇരുവരുടെയും സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് ജോഹ്രിയുടെ യാത്ര എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]

India National

സ്ത്രീവിരുദ്ധ പരാമര്‍ശം: സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍ മാപ്പ് പറഞ്ഞു

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എം. പി അസംഖാന്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു. ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം വെച്ചതോടെ അസംഖാന്‍ മാപ്പ് ആവര്‍ത്തിച്ചു. ബി.ജെ.പി എം.പി രമാദേവി സഭ നിയന്തിക്കുന്നതിനിടെ ആയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍റെ ഈ പരാമര്‍ശം. അന്നുതന്നെ സഭയില്‍ ഇത് വലിയ ബഹളത്തിന് വഴിവച്ചിരുന്നു. പുറത്തും പ്രതിഷേധമുയര്‍ന്നു. മോശം പരാമര്‍ശത്തില്‍ അസംഖാന്‍ ഇന്ന് സഭില്‍ ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞാണ് […]