Cricket Sports

ഞാനും രോഹിതും തമ്മില്‍ ഒരു പ്രശ്‌നവുമില്ല; ഒടുവില്‍ കോഹ്‌ലിയുടെ പ്രതികരണം

താനും രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തര്‍ക്കമുണ്ടെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച കോഹ്‌ലിയുടെ പ്രതികരണം. ഏതാനും നാളുകളായി ഞാനും ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു, ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്തുതന്നെ കാണാമെന്നും കോഹ് ലി പറഞ്ഞു. നല്ല കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് […]

India National

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് […]

India Kerala

സര്‍വീസില്‍ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി

സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നല്‍കിയത്. ഉത്തരവിൻമേൽ എന്ത് നടപടിയെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ഒന്നര വർഷമായി സസ്പെൻഷനിൽ തുടരുന്ന ജേക്കബ് തോമസിന് അനുകൂലമായി ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വട്ടമാണ് ഡി.ജി.പി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ […]

India Kerala

കെവിൻ കൊലക്കേസില്‍ വിധി ആഗസ്ത് 14ന്

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ അടുത്തമാസം 14ന് വിധി പറയും. വിചാരണ നടപടികള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിവേഗത്തിലാണ് വിചാരണ നടപടികള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കിയത്. മൂന്ന് മാസം നീണ്ട വിചാരണയില്‍ 113 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 8 പേര്‍ കൂറുമാറി. 240 പ്രമാണങ്ങളും 55 രേഖകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സിസിടിവി […]

Entertainment

സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഒരാള്‍ പറയുമ്പോള്‍ കയ്യടിക്കുന്നു; ബിഗ് ബോസിനെതിരെ ചിന്മയി

കമല്‍ഹാസന്‍ അവതാരകനായ തമിഴിലെ ബിഗ് ബോസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനം. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ശരവണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രസ്താവനയെ കയ്യടികളോടെ കാണികള്‍ സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം. ശരവണന്റെ വെളിപ്പെടുത്തല്‍ കമല്‍ഹാസന്‍ നിസ്സാരവല്‍ക്കരിച്ചതും വിവാദമായി. ശരവണനും കമല്‍ഹാസനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗായിക ചിന്‍മയി ശ്രീപദ ട്വീറ്റിലൂടെ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചു- “താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് […]

Cricket Sports

കോഹ്‌ലി എന്തിന് ക്യാപ്റ്റനായി തുടരണമെന്ന് സുനില്‍ ഗവാസ്‌കര്‍

വിരാട് കോഹ്ലിയെ ഇന്ത്യന്‍ നായകനായി നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാണ് സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കും മുമ്പ് നായകന്റെ കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണമായിരുന്നുവെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പരാജയമാണെന്നും ഗവാസ്കര്‍ വിലയിരുത്തുന്നു. ലോകകപ്പിലെ തോല്‍വിയോടെ കോഹ് ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന […]

India National

കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അധ്യക്ഷ പദവി ഉന്നയിക്കാന്‍ ഉറച്ച് നേതാക്കള്‍

നാളെ ചേരുന്ന നേതൃയോഗത്തില്‍ അജണ്ടയില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവി വിഷയം ഉന്നയിക്കാനുറച്ച് നേതാക്കള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമാണ് യോഗം ചേരുക. അധ്യക്ഷ പദത്തിലേക്ക് ഇല്ലെന്ന് അറിയിച്ചെങ്കിലും പ്രിയങ്ക ഗാന്ധി തീരുമാനം പുനപരിശോധിക്കണമെന്നാണ് ആവശ്യം. മെയ് 23നാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി രാജിവെക്കുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചത്. ജൂലൈ 3ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ച രാഹുല്‍ കത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇപ്പോഴും രാജി ബോധ്യപ്പെടാത്ത സാഹചര്യമാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍. […]

India National

ഡിസ്കവറി ചാനലിലെ മോദിയുടെ പരിപാടിക്കെതിരെ പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനല്‍ പരിപാടിയുടെ ടീസര്‍ ഇറങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പുല്‍വാമ ഭീകരാക്രമണ സമയത്ത് ചിത്രീകരിച്ച പരിപാടിയുടെ ഷൂട്ടിങ് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടുത്തമാസം 12ന് രാത്രി 9 മണിക്കാണ് പരിപാടിയുടെ പ്രക്ഷേപണം. ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന പ്രശസ്ത സാഹസിക ഷോയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഷോയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. കാലാവസ്ഥ വ്യതിയാനം, വന്യജീവി സംരക്ഷണം എന്നിവയിലെ ബോധവല്‍ക്കരണമാണ് ഉത്തരാഖണ്ഡിലെ […]

India National

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കഷ്ണങ്ങളാക്കി; യുവാവ് ഗുരുതരാവസ്ഥയില്‍

മദ്യലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് ഉത്തര്‍പ്രദേശ് സ്വദേശി. മദ്യലഹരിയിലാണ് യുവാവിന്‍റെ പ്രവര്‍ത്തി. വിഷബാധയേറ്റ രാജ്കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി വീട്ടില്‍ വച്ചാണ് രാജ്കുമാറിനെ പാമ്പ് കടിച്ചത്. എന്നാല്‍ കടിച്ചപ്പോള്‍ തന്നെ ഇത് രാജ്കുമാര്‍ അറിഞ്ഞിരുന്നില്ല. ശേഷം പാമ്പ് കടിയേറ്റെന്ന് തിരിച്ചറിഞ്ഞ രാജ്കുമാര്‍ മദ്യലഹരിയില്‍ തിരിച്ചുകടിക്കുകയായിരുന്നെന്ന് രാജ്കുമാറിന്‍റെ അച്ഛന്‍ പറഞ്ഞു. രാജ്കുമാറിനെ വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നില്‍ക്കുകയാണ്. മകനെ ചികിത്സിക്കാന്‍ പണം തന്‍റെ പക്കല്‍ ഇല്ലെന്നും രാജ്കുമാറിന്‍റെ അച്ഛന്‍ പറയുന്നു.

India Kerala

പയ്യോളിയില്‍ വാഹനാപകടം: രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ്, പേരാമ്പ്ര സ്വദേശി വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്. ഇരുവരും എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്. ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് വെച്ചാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചൈനയിലെ […]