Cricket Sports

ദാദയേയും പിന്നിലാക്കി ക്യാപ്റ്റന്‍ കോഹ്‍ലി

നായകന്‍ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ വെസ്റ്റ് ഇന്‍റീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ഒരു നീണ്ട ഇടവേളക്ക് ശേഷം സെഞ്ചറി സ്വന്തമാക്കിയ വിരാട് കോഹ്‍ലി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാഗുലിയെ പിന്തള്ളി പുതിയൊരു റെക്കോര്‍ഡിനും അര്‍ഹനായിരിക്കുന്നു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് വിരാട് സ്വന്തമാക്കിയത്. 311 മത്സരങ്ങളില്‍ നിന്ന് 11363 റണ്‍സ് നേടിയ ദാദയെ മറികടക്കാന്‍ കോഹ്‍ലിക്ക് വേണ്ടി വന്നത് 238 ഇന്നിങ്സുകള്‍ മാത്രം. […]

India National

ജമ്മുകാശ്മീരില്‍ ആശങ്കയുടെ നാളുകള്‍; ആഘോഷങ്ങളില്ലാതെ പെരുന്നാള്‍ കൂട്ടായ്മ

ജമ്മുകാശ്മീരിലുള്ള സ്വന്തം വീട്ടുകാരെ കാണാനാകാതെയാണ് പുറത്ത് താമസിക്കുന്ന പലരുടെയും ബലി പെരുന്നാള്‍ ഇത്തവണ കടന്നു പോയത്. ആഘോഷങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജമ്മുകാശ്മീര്‍ സ്വദേശികള്‍ ഈദ് ദിനത്തില്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. അരുന്ധതി റോയ് ഉള്‍പ്പെടെയുള്ള പ്രമുഖരും ഈദ് ദിനത്തില്‍ ഇവരൊടൊപ്പം എത്തിയിരുന്നു. പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് സന്തോഷത്തോടെ വീട്ടുകാരോടൊപ്പം ആഘോഷിക്കേണ്ട ഒരു ബലിപെരുന്നാളായിരുന്നു ജമ്മുകാശ്മീരിനിത്. എന്നാല്‍, അനുച്ഛേദം 370 റദ്ദാക്കിയതിനോടനുബന്ധിച്ച് ഏര്‍പ്പെടത്തിയ നിരോധനാജ്ഞ അതിന്റെ നിറം കെടുത്തി. സ്വന്തം സംസ്ഥാനത്തേക്ക് പോകാനോ വീട്ടുകാരോട് സംസാരിക്കാനോ ഒട്ടുമിക്കവര്‍ക്കും ഇതുവരെയും […]

India National

നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കശ്മീരി ജനത രണ്ടാം ആഴ്ചയിലേക്ക്

സുരക്ഷ നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കശ്മീരി ജനത രണ്ടാം ആഴ്ചയിലേക്ക്. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിന് ശേഷവും ഇളവുകള്‍ ഉണ്ടായില്ല. നിരോധനാജ്ഞയും റദ്ദാക്കിയ ഗതാഗതവും ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചിട്ടില്ല. ജമ്മുകശ്മീര്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ വാദം. സുരക്ഷ നിയന്ത്രണങ്ങള്‍ക്കിടയില്‍ നിന്നും എന്ന് മോചിതരാകുമെന്ന ആശങ്കയിലാണ് ജമ്മു കശ്മീര്‍ ജനത. ബലി പെരുന്നാളോടെ സുരക്ഷ നിയന്ത്രങ്ങള്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷ മങ്ങി. നമസ്‌കാര സമയം പിന്നിട്ട ഉടനെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. സുരക്ഷ ഉപദോഷ്ടാവ് അജിത് ദോവല്‍ […]

India Kerala

കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനി നാല്പത് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ച് തെരച്ചില്‍ നടത്തുകയാണ്. വയനാട് ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം മഴ തുടര്‍ന്നതും മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. അതേസമയം കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം ആരെയും കണ്ടെത്താനായിരുന്നില്ല.

India Kerala

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്. ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ […]

India Kerala

കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു

കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് പോയി തുടങ്ങി. മാവൂർ , കണ്ണാടിക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളമിറങ്ങാനുണ്ട്‌. കഴിഞ്ഞ ദിവസം വരെ 309 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. അതിലായി അറുപതിനായിരത്തിലേറെ ആളുകളും. രണ്ട് ദിവസം മഴ മാറിയതോടെ പല പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി. ഇതോടെ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ ജില്ലയിൽ 180 ക്യാമ്പുകളിലായി 44864 പേരാണുള്ളത്. പലയിടങ്ങളിലും ക്യാമ്പുകൾ കുറച്ച് ദിവസം കൂടി തുടരേണ്ടി […]

India Kerala

ട്രെയിന്‍ ഗതാതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണ ഗതിയിലാകാന്‍ ഒരാഴ്ചയെടുക്കും

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണ ഗതിയിലാകാന്‍ ഒരാഴ്ചയെടുക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ ഇനിയും എത്തിച്ചേരാനുണ്ട്. പാട്നാ എക്സ്പ്രസ്സ് ട്രെയിനും കൊല്ലം എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകളും ഇന്ന് റദ്ദാക്കി. സംസ്ഥാനത്ത് ഇപ്പോഴും പത്ത് മണിക്കൂറിലേറെ വൈകിയാണ് പല ട്രെയിനുകളും ഓടുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രതിസന്ധി തരണം ചെയ്യാനാകും. എന്നാല്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും ഒരാഴ്ചയെടുക്കും. ട്രാക്കുകളിലെ തടസം മാറ്റിയിട്ടുണ്ട്. ഫറോഖ് റെയില്‍ പാളത്തിന് താഴെ ചാലിയാറില്‍ […]

India Kerala

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധിയാണ്. മഴ കുറവുണ്ടെങ്കിലും മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധിയെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി […]

India Kerala

മൂന്ന് ദിവസം കൂടി ശക്തമായ മഴ; ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്രമഴ അനുഭവപ്പെടില്ല. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും ഫലമായി മൂന്ന് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ ,എറണാകുളം ഇടുക്കി,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് […]

Europe India Pravasi Switzerland World

സ്വിസ്സ് കോൺഫെഡറേഷൻ 1291 മുതൽ 1848 വരെ.. ജോസ് വള്ളാടിയിൽ

ദേശീയ ദിനാചരണങ്ങൾക്ക് ലോക രാജ്യങ്ങൾ വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്.  മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും ദേശീയ ബോധവും പൗരന്മാരിൽ വളർത്തുവാൻ ഈ ആഘോഷങ്ങൾ സുപ്രധാന പങ്കു വഹിക്കുന്നു. ദേശീയ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വീരനേതാക്കളുടെ സാഹസിക ജീവചരിത്രം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും കലാ സാഹിത്യ മേഖലകളിലൂടെ അവതരിപ്പിക്കുന്നതും ജനമനസ്സുകളെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. സ്വിറ്റ്‌സർലൻഡ് എന്ന കൊച്ചു രാജ്യം എല്ലാവർഷവും ഓഗസ്റ്റ് ഒന്നിനാണ്  ദേശീയദിനം  ആഘോഷമായി കൊണ്ടാടുന്നത്.  ഈ രാജ്യ രൂപീകരണത്തിനു തുടക്കം കുറിച്ച ഒരു സംഭവവുമായി ബന്ധപ്പെട്ട വർഷവും […]