സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് […]
Author: Tomy Thondamkuzhy
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്‍കി ജയസൂര്യ
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്‍കി നടന്‍ ജയസൂര്യ. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കോഴിക്കോട് വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ജയസൂര്യ ടോയിലറ്റുകള്‍ നല്‍കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വിവിധ ക്യാമ്പുകളിലായി തുടരുമ്പോള്‍ ശൌചാലയങ്ങളുടെ ദൌര്‍ബല്യം പ്രളയബാധിത പ്രദേശങ്ങളെ നന്നേ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ നേരിടുന്ന ക്യാമ്പുകളില്‍ ഇത് വലിയൊരു സഹായമാകും. അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലോക്കേഷനില്‍ ഉപയോഗിക്കുന്ന തരം താല്‍ക്കാലിക ടോയിലറ്റുകളാണ് ഇത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുരുക്കപട്ടികയായി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക കണ്ടെത്താനുള്ള ചുരുക്ക പട്ടികയായി. ആറ് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയും പട്ടികയിലുണ്ട്. കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്‌വാദ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ആറ് പേരുടെ ചുരുക്കപ്പട്ടിക ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് […]
18 വര്‍ഷത്തിനിടയിലെ ആദ്യ വെക്കേഷന്‍, പ്രധാനമന്ത്രി പദം സ്വപ്നമായിരുന്നില്ല; ഡിസ്കവറി ഷോയില്‍ മോദി
കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ തന്റെ ആദ്യത്തെ വെക്കേഷനാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ ഷോയില്‍ ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകന്‍ ബെയര്‍ ഗ്രില്‍സുമൊത്തുള്ള യാത്രയെ മോദി വിശേഷിപ്പിച്ചത് ഇങ്ങിനെയായിരുന്നു. യാത്രയില്‍ ഗുജറാത്തിലെ വാദ്‌നഗറിലെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും 17 ആം വയസില്‍ വീട് വിട്ടിറങ്ങി ഇറങ്ങി ഹിമാലയത്തില്‍ പോയി അവിടെ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ഞാൻ 13 വർഷം മുഖ്യമന്ത്രിയായിരുന്നു, അതൊരു യാത്രയും അനുഭവവുമായിരുന്നു. പിന്നെ ഞാൻ പ്രധാനമന്ത്രിയായി. ഇത് […]
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതലയേറ്റു
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ എം.പി എ സമ്പത്ത് ചുമതലയേറ്റെടുത്തു. ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ എ.സമ്പത്തിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമ്പത്തിന്റെ നിയമനം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സമാഹരണത്തിനായി കേരളഹൌസില്‍ ആരംഭിച്ച കൌണ്ടറിന്റെ ഉദ്ഘാടനം സമ്പത്ത് നിര്‍വഹിച്ചു. പ്രളയസഹായങ്ങള്‍ക്കായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റ് വിമര്‍ശനങ്ങള്‍ക്ക് പിന്നീട് മറുപടി പറയാമെന്നും സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ജാമ്യം. ഹൈകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി. നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തില്‍ ചില കണ്ണികള്‍ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു
പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ജാമ്യം. ഹൈകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി. നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തില്‍ ചില കണ്ണികള്‍ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആമീര്‍ ഖാന്‍ ചിത്രത്തില്‍ വിജയ് സേതുപതിയും
ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍റെ അടുത്ത ചിത്രത്തില്‍ തമിഴ് സിനിമയുടെ മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതിയും. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയ സാഹചര്യത്തിലാണ് വിജയ് സേതുപതി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ പുറത്ത് വിടുമെന്നും വിജയ് പറഞ്ഞു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സിലെ പ്രകടനത്തിന് വിജയ് സേതുപതി മേളയില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഷാറൂഖ് ഖാനും മേളയില്‍ അതിഥിയായെത്തിയിരുന്നു. സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചു […]











