പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ശിവരഞ്ജിത്ത്, പ്രണവ്, നസീം , ഗോകുല്‍, സഫീര്‍ എന്നിവരാണ് പ്രതികള്‍ .പട്ടികയിലുള്ള ഗോകുല്‍ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യഗസ്ഥനാണ്. അഞ്ച് പേരെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Author: Tomy Thondamkuzhy
കെവിന്‍ കേസില്‍ വിധി 22ന്
കേരളത്തെ നടുക്കിയ കെവിന്‍ കേസില്‍ വിധി പറയുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും […]
കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് അടിയന്തര സഹായമായി നാല് ലക്ഷം രൂപയും ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സൂറിച്ചു നിവാസി ജൂബിൻ ജോസഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ നിര്യാതനായി
സൂറിച് : സൂറിച് നിവാസിയും ,സംഘടനാ പ്രവർത്തകനും ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്റർ മീഡിയ കോർഡിനേറ്ററുമായ ജുബിൻ ജോസെഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ (87 )ഇന്ന് രാവിലെ ഏഴ് മണിക്ക് മാന്നാറിലുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി .. ഭാര്യ റോസമ്മ ജോസഫ് വൈക്കം മംഗലശ്ശേരി കുടുംബാംഗമാണ് ..സംസ്‌കാര കർമ്മങ്ങൾ പിന്നീട് മാന്നാർ സെൻറ് മേരീസ് മൌണ്ട് ചർച്ചിൽ നടത്തപ്പെടും …
യുവിയെ മറികടക്കാനൊരുങ്ങി രോഹിത് ; വേണ്ടത് 26 റണ്‍സ് കൂടി
ഏകദിന ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ റണ്‍ നേട്ടം മറികടക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന മൂന്നാംഏകദിനത്തില്‍ 26 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഏകദിന റണ്‍ വേട്ടയില്‍ യുവിയെ മറികടക്കാന്‍ രോഹിതിന് കഴിയും. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്തും ഇന്ത്യന്‍ ഉപനായകനെത്തും. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് നേടിയിട്ടുള്ളത്. അതേ സമയം […]
മൂംബൈ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ ഉദ്ഘാടന ചിത്രമാകും
നിരവധി ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനമയായ മൂത്തോന്‍ മുംബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുക. നിവിന്‍ പോളി നായകനായെത്തുന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്ത് വന്നിരുന്നു. ലക്ഷദ്വീപില്‍ നിന്നും ഒരു 14 വയസുകാരന്‍ തന്‍റെ മൂത്ത സഹോദരനെ അന്വേഷിച്ച് വരുന്നതാണ് കഥാ പശ്ചാത്തലം. ചിത്രത്തിന്‍റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായന്‍ അനുരാഗ് […]
സി.ബി.എസ്.ഇ ഫീസ് വര്‍ധന: സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്ത് വന്നത്. ദളിത് വിദ്യാര്‍ഥികളുടെ ഫീസ് 350 ല്‍ നിന്ന് 1200 ആയും ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയായുമാണ് വര്‍ധിപ്പിച്ചത്. തീരുമാനം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഫീസ് വര്‍ധിപ്പിക്കുന്നത്. എസ്.ഇ.എസ്.ടി […]
ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങള്‍ പന്ത്രണ്ടാം ദിവസം
ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും പന്ത്രണ്ടാം ദിവസവും തുടരുന്നു. ആഗസ്റ്റ് 15ന് ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. സ്വാതന്ത്യ ദിനത്തില്‍ അമിത്ഷാ ശ്രീനഗറില്‍ പതാക ഉയര്‍ത്തിയേക്കും. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ശ്രീനഗറിലെ ലാല്‍ ചൊക്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പതാക ഉയര്‍ത്തുമെന്നാണ് സൂചന. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ കശ്മീര്‍ […]
വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചന്ദ്രയാന്‍ 2
ചന്ദ്രയാന്‍ 2 പേടകം നിര്‍ണായക ഘട്ടത്തില്‍. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലര്‍ച്ചെ 2.21നായിരുന്നു ചന്ദ്രയാന്‍ 2വിന്റെ നിര്‍ണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.
രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കത്തില്‍
73 ആം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കത്തിലാണ് രാജ്യം. ജമ്മുകശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സേന മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്യദിന സന്ദേശം നല്‍കും. കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയും പരിസരവും. ഇന്ന് രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചു. […]












