പ്രളയം നാശം വിതച്ച കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമ്പോഴും ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന്‍റെ സഹായഹസ്തവുമായി ഫയര്‍ഫോഴ്സ് ജീവനക്കാരും. കേരളത്തിലെ 124 ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ആഹാരസാധനങ്ങളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമായി ദുരിതമേഖലകളിലേക്ക് കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ ടീമിന്‍റെ പ്രത്യേക വാഹനം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. മറ്റ് ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളും സാധനസാമഗ്രികളുമായി യാത്രയില്‍ ഒപ്പം ചേരും. ദുരന്തനിവാരണ ഡ്യൂട്ടിക്ക് നില്‍ക്കുന്ന 2000 ഉദ്യോഗസ്ഥരടക്കം മുഴുവന്‍ ഉദ്യോഗസ്ഥരും ഇതിലേക്കായി സഹായം നല്‍കിയെന്ന് വാഹനം ഫ്ലാഗ് ഓഫ് […]
Author: Tomy Thondamkuzhy
പ്രളയം: കാർഷിക ലോൺ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി റിസർവ് ബാങ്കിന് കത്തയച്ചു
ന്യൂഡൽഹി: കേരളത്തിൽ പ്രളം കനത്ത നാശനഷ്ടങ്ങൾ വിതച്ചതിനാൽ, കാർഷിക വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയവും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും കർഷകരെ ബാധിച്ചിട്ടുണ്ടെന്നും, തിരിച്ചടവ് മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന ആവശ്യം സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി അംഗീകരിച്ചിട്ടില്ലാത്തതിനാൽ റിസർവ് ബാങ്ക് ഇടപെടണമെന്നും ആഗസ്ത് ഒമ്പതിന് അയച്ച കത്തിൽ രാഹുൽ പറഞ്ഞു. ഒരു വർഷം […]
മൂന്നു ദിവസം കൂടി ശക്തമായ മഴ; മരണ സംഖ്യ 103 ആയി
മൂന്നു ദിവസം കൂടി ശക്തമായ മഴയെന്ന് കാലാവാസ്ഥാ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനം രണ്ട് ദിവസം കൂടി നിലനില്‍ക്കും. തെക്കന്‍ ജില്ലകളില്‍ ഇന്നത്തോടെ മഴ കുറയും. 16 ഓടെ സംസ്ഥാന വ്യാപകമായ മഴക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചെങ്കിലും അത് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി. ഇപ്പോള്‍ ഛത്തീസ് ഗഡിലാണ് ന്യൂനമര്‍ദ്ദമുള്ളത്. […]
‘ദയവ് ചെയ്ത് അവരുടെ നന്മക്കും ത്യാഗത്തിനും വിലയിടാതിരിക്കൂ’
പ്രളയം കേരളക്കരയിൽ ഒരുപാട് ദുരിതം വിതച്ചെങ്കിലും, നമ്മുടെ ചുറ്റുമുള്ള നൻമയുടെ മനസ്സ് വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങൾ കാണിച്ച് തരികയുണ്ടായി. ഉറ്റവരെ സഹായിക്കാൻ മുൻപിൻ നോക്കാതെ കയ്യിലുള്ളതെല്ലാം വാരിക്കോരി നൽകിയ നൗഷാദ് മുതൽ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവൻ തന്നെ ബലി നൽകിയ ലിനു വരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവരുടെയെല്ലാം ത്യാഗത്തിന് വിലയിടുന്നവരെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് ചലച്ചിത്രതാരം ജോയ് മാത്യു. പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി വന്നവർ തങ്ങളുടെ ആളാണെന്ന അവകാശവാദവുമായി എത്തിയവരെ കുറിച്ചാണ് താരം […]
മാനുഷക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീടൊരുക്കും
കേരളത്തിലെ പ്രളയകെടുതിയില്‍ പകച്ച് നിന്ന ആ നാലാംക്ലാസുകാരി മാനുഷയെ കൈവിടില്ല കേരളം. മാനുഷയ്ക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീട് വെച്ച് നല്‍കും. പ്രളയത്തില്‍ വീടും ക്യാമ്പില്‍വെച്ച് അച്ഛനെയും നഷ്ടപ്പെട്ട മാനുഷയുടെ സങ്കടം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈസൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇവിടെയെത്തി പുറമ്പോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു മാനുഷയുടെ കുടുംബം. സങ്കടപെരുമഴയിലായിരുന്നു മാനുഷ. ഈ പെരുമഴക്കാലം അവള്‍ക്കാദ്യം താമസിച്ചിരുന്ന കൂര നഷ്ടമാക്കി. അവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് പറച്ച് നട്ടപ്പോള്‍ അച്ഛന്‍ അവളെയും ഏട്ടന്‍മാരെയും […]
നെടുങ്കണ്ടം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും
ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം തുടരും. നെടുങ്കണ്ടത്ത് നടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണം പൊലീസിന്‍റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരിന്നു. ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം […]
കൈക്കൂലി പിരിക്കാന്‍ പ്രത്യേക സ്റ്റാഫ്, കൃഷിഭൂമി കരഭൂമിയാക്കുന്നതിന് 25,000 രൂപ: വനിതാ കൃഷി ഓഫീസര്‍ പിടിയിലായത് ഇങ്ങനെ…
ചങ്ങനാശേരി: കൃഷിഭൂമി കരഭൂമിയാക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ചങ്ങനാശേരി കൃഷി ഓഫീസറെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൊല്ലം ആലുംമൂട് മണ്ഡലം ജംഗ്ഷനില്‍ തിരുവോണം വീട്ടില്‍ വസന്തകുമാരിയെയാണ് ഇന്നലെ വൈകുന്നേരം വിജിലന്‍സ് ഡിവൈ.എസ്.പി എന്‍.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്ക് പുറമെ കണക്കില്‍പ്പെടാത്ത 55,000 രൂപയും ഇവരില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി നിലവില്‍ കൃഷിഭൂമിയെന്നാണ് രേഖകളിലുള്ളത്. ഇത് കരഭൂമിയാക്കി മാറ്റി നല്‍കുന്നതിനാണ് കൃഷി ഓഫീസര്‍ […]
24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ, മൂന്ന് ദിവസം തുടരുമെന്നും മുന്നറിയിപ്പ്: മരണം 101
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മലപ്പുറത്തും വയനാട്ടിലും ദുരന്തം വിതച്ച ശേഷം ഒട്ടൊന്നു ശ്രമിച്ച മഴ വീണ്ടും കനക്കുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ […]
ഗ്യാങ്സ്റ്ററിന്‍റെ രണ്ടാം ഭാഗമെത്തുന്നു; ആഷിഖ് അബുവിനൊപ്പം ശ്യാം പുഷ്കരനും ദിലീഷ് പോത്തനും
നിരവധി ഇറക്ക കയറ്റങ്ങള്‍ തന്‍റെ കരിയറില്‍ നേരിട്ട സംവിധായകനാണ് ആഷിഖ് അബു. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയം മമ്മൂട്ടി നായകനായി 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന സിനിമയായിരിക്കും. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരാന്‍ പോകുന്നു എന്നാണ് ആഷിഖ് അബു ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് ഒരു അലസ മനോഭാവമാണ് ഉണ്ടായിരുന്നതെന്നും മമ്മൂട്ടിയെ വച്ച് ഒരു ഗ്യാങ്സ്റ്റര്‍ ചിത്രം എടുക്കണം എന്നു മാത്രമായിരുന്നു മനസിലുണ്ടായിരുന്നത് എന്നും ആഷിഖ് […]
ഇന്ത്യ വെസ്റ്റിന്‍ഡീസ് അവസാന ഏകദിനം ഇന്ന്
ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിനമത്സരമാണ് ഇന്ന് നടക്കുന്നത്.












