Gulf

കുട്ടിക്ക് വിമാനത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതി; നഷ്ടപരിഹാരം നല്‍കി സ്‌പൈസ് ജെറ്റ്

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്നായിരുന്നു യാത്രക്കാരിയുടെ പരാതി. മുപ്പത്തിമൂവായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കോഴിക്കോട്-ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാത്ത സംഭവത്തില്‍ വിമാനക്കമ്പനി ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തതായി പരാതിക്കാരി അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ക്ഷമാപണം നടത്തിയ സ്‌പൈസ് ജെറ്റ് 33,000 രൂപയുടെ വൗച്ചര്‍ ഇഷ്യൂ ചെയ്തു. ഭാവിയില്‍ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന […]

HEAD LINES Kerala

പേരുനോക്കാതെ മനുഷ്യരെ സൗഹൃദം വെയ്ക്കുന്ന മലയാളി; ആ മലയാളി തന്നെ ഒരു ടൂറിസം പ്രൊഡക്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. പ്രകൃതിയോടിണങ്ങിയ ടൂറിസമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക വിനോദസഞ്ചാര ദിനവുമായി ബന്ധപ്പെട്ട് മന്ത്രി 24 നോട് പ്രതികരിച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ കൂട്ടായ ഇടപെടലിൽ പ്രശ്നം പരിഹരിക്കും. മുഖ്യമന്ത്രി തന്നെ മുൻ കൈ എടുത്തുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം ക്ലബുകൾ രൂപീകരിച്ച് പുതിയ തലമുറയെ […]

Kerala Latest news

‘വിഷുവം’ നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്; അപൂർവ നിമിഷമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മനോ​ഹരമായ സൂര്യാസ്തമയ ചിത്രങ്ങൾ പങ്കുവെച്ച് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്റ്റംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ഓരോ ജാലകങ്ങളിലൂടെയും സൂര്യന്റെ അസ്തമയ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. (Muhammad Riyas about Sree padmanabhaswamy Temple) വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രീപത്മനാഭസ്വാമി […]

Technology

ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

ഇന്ന് മിക്ക പണമിടപടികളും നമ്മൾ യുപിഐ വഴിയാണ് ചെയ്യുന്നത്. അതിൽ തന്നെ ഇന്ന് ഗൂഗിള്‍ പേ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്തിനും ഏതിനും ഇന്ന് ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. എന്നാല്‍ ഈ ഗൂഗിള്‍ പേ വഴി വായ്പ എടുക്കാം. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ വഴി വായ്പ എടുക്കാവുന്നത്. ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും […]

HEAD LINES Kerala

കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലേർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നൽ തുടരാൻ സാധ്യതയുണ്ട്.(Rain alert in kerala) സെപ്റ്റംബർ 28 & 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് […]

HEAD LINES Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തത്‌ തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.(cpim leader pr aravindakshan arrest karuvannur bank scam) കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഐഎം നേതാവുമായ […]

Entertainment

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു.(Waheeda Rehman wins the Dadasaheb Phalke Award) പ്യാസ, കാഗാസ് കെ ഫൂല്‍, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔര്‍ ഗുലാം, ഗൈഡ്, […]

Auto

360 ഡിഗ്രിയില്‍ തിരിയും; വെള്ളത്തില്‍ സഞ്ചരിക്കും; ബിവൈഡി യു8 എസ്‌യുവി എത്തുന്നു

എസ്‌യുവിയില്‍ കിടിലന്‍ മോഡല്‍ അവതരിപ്പിച്ച് ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡി. യാങ്ങ്വാങ്ങ് യു8 എന്ന എസ്‌യുവി മോഡലാണ് കമ്പനി അവകതരിപ്പിച്ചിരിക്കുന്നത്. 1,180 bhp കരുത്ത് 1,28 nm ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാനുളള കഴിവ്. ഇതെല്ലാമുള്ള ഞെട്ടിക്കുന്ന സവിശേഷതകളാണ് കമ്പനി വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 360 ഡിഗ്രിയില്‍ വാഹനത്തിന് തിരിയാനുള്ള ശേഷി, പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങ്, പിന്നെ വെള്ളത്തില്‍ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്. ഇലക്ട്രോക് മോഡലിലാണ് ഈ എസ്‌യുവി എത്തുന്നതെന്നാണ് […]

Sports

ഏഷ്യന്‍ ഗെയിംസ്; പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സിംഗപ്പൂരിനെ 16-1ന് തകര്‍ത്തു

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് […]

Latest news National

“രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ അപൂർവ മാതൃക”; പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ

91-ാം പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ജന്മദിനാശംകൾ നേർന്ന് നേതാക്കൾ. പാർട്ടി ഭേദമന്യേ എല്ലാ നേതാക്കന്മാരും മുൻ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ച് കൊണ്ട് എക്‌സിൽ കുറിച്ചത്. 2004-2014 കാലഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിയിരുന്നു മൻമോഹൻ സിംഗ്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. (Former PM […]