പത്തനംതിട്ടയിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഗണിച്ച് ഇന്ന് തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട് മേഖലകളിലെ പല വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ലയിലെ മേപ്രാൽ, നിരണം മേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. വയൽ […]
Author: Tomy Thondamkuzhy
പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും
വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ച മുന്‍പുണ്ടായ ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയാണ് പുത്തുമലയില്‍ ഇന്നും തെരച്ചില്‍ നടക്കുന്നത്. നൂറു കണക്കിന് സന്നദ്ധ സേവകരും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് കിണഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞ 4 ദിവസത്തെ തിരച്ചില്‍ വിഫലമാവുകയായിരുന്നു. അനുകൂല കാലാവസ്ഥയായിരുന്നിട്ടും കഴിഞ്ഞ ദിവസത്തെ തെരച്ചിലിലും ആരെയും കണ്ടെത്താനായില്ല. സ്നിഫര്‍ […]
സംസ്ഥാനത്ത് മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴക്ക് ശമനം. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ […]
ഈ പ്രളയ കാലത്ത് മണിച്ചേട്ടനുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ചൊന്നുമായിരുന്നില്ല ആശ്വാസമാവുക: ആര്‍.എല്‍.വി രാമകൃഷ്ണന്‍
കേരളം വീണ്ടും ഒരു പ്രളയ കാലത്തിലൂടെ കടന്ന് പോവുകയാണ്. ഒരു മനസ്സായി നാമതിനെ നേരിടുകയുമാണ്. ഇത്തവണ മലബാര്‍ മേഖലയാണ് ഏറ്റവുമധികം ദുരിതം പേറുന്നത്. നാടിന്‍റെ നാനാ ഭാഗത്തു നിന്നും ദുരന്ത മേഖലകളിലേക്ക് സഹായ പ്രവാഹമാണ്. ഇപ്പോള്‍ നിലമ്പൂരിലേക്ക് അവശ്യവസ്തുക്കളുമായി പോകാൻ തയ്യാറെടുക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ. വി രാമകൃഷ്ണൻ. മണിയുടെ അച്ഛൻ രാമൻ സ്മാരക കലാഗൃഹത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് സഹായം എത്തിക്കുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണൻ ഈ വിവരം അറിയിച്ചത്. ഈ അവസരത്തിൽ മണിച്ചേട്ടൻ […]
വിദേശ ടി20 ലീഗ്;അവസരം ലഭിച്ചത് യുവരാജിന്, മറ്റുള്ളവര്‍ക്കിനി ലഭിക്കില്ല
ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന് ബി.സി.സി.ഐ അനുമതി നല്‍കിയത് കളിക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരുന്നു. വിരമിച്ച കളിക്കാര്‍ക്കും കാലങ്ങളായി ഇന്ത്യന്‍ ടീമിന് പുറത്തുളളവര്‍ക്കും ഇതുവഴി കളിക്കാന്‍ അവസരം ലഭിക്കും എന്നതും ഫോം നിലനിര്‍ത്താന്‍ സഹായകരമാകും എന്നതുമായിരുന്നു ഇതിന്റെ ഗുണം. എന്നാല്‍ ഇപ്പോഴിതാ ഈ നീക്കത്തില്‍ ഉടക്കുമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍(സി.ഒ.എ) തന്നെ രംഗത്ത് എത്തിയിരിക്കുന്നു. വിദേശ ലീഗില്‍ കളിക്കാന്‍ യുവരാജിന് അനുമതി നല്‍കിയത് പോലെ എല്ലാവര്‍ക്കും നല്‍കില്ലെന്നാണ് കമ്മിറ്റിയുടെ […]
നാഗാലാന്റില്‍ ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം
നാഗാലാന്‍ഡില്‍ ‘നാഗാ ദേശീയപതാക’ ഉയര്‍ത്തി നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍എസ്എഫ്). 73ആമത് നാഗാ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെയാണ് നാഗാവംശജര്‍ക്ക് കൂടുതലുള്ള മേഖലകളില്‍ നാഗാ ദേശീയ പതാക ഉയര്‍ത്തിയത്. മണിപ്പൂരിലെ സേനാപതി ജില്ലയിലായിരുന്നു പരിപാടിക്ക് കൂടുതല്‍ ജനപങ്കാളിത്തം ലഭിച്ചത്. യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ(യു.എന്‍.സി) ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ആദ്യമായാണ് നാഗാ ദേശീയ പതാക ഉയര്‍ത്തുന്നത്. നാഗാ വിമതര്‍ 1947 ആഗസ്റ്റ് 14നായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ മ്യാന്മറിലും ഇന്ത്യയിലെ നാഗാ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള അതിര്‍ത്തി ജില്ലകളിലും ഈ […]
കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി ലഭിച്ചു
പ്രളയം ദുരിതം വിതച്ച കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 32 ആയി. ഇന്ന് മാത്രം മൂന്ന് മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ലഭിച്ചത്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 107 ആയി. എന്നാല്‍ മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പേമാരിയില്‍ ഇത്തവണയും കലിതുള്ളി ഇരുവഴിഞ്ഞി
കുത്തിയൊലിച്ചെത്തിയ പേമാരി ഇത്തവണയും കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിലെ തൂക്കു പാലങ്ങളെ തകര്‍ത്തറിഞ്ഞു. പുതിയോട്ടിൽ കടവ്, തൃക്കുടമണ്ണ തൂക്കുപാലങ്ങളെയാണ് പെരുമഴ വെള്ളപാച്ചിലില്‍ തകര്‍ന്നത്. ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും ഒപ്പം പെരുമഴയും ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴ കലിതുള്ളിയൊഴുകിയതോടെയാണ് തൂക്ക് പാലങ്ങള്‍ നശിച്ചത്. വെസ്റ്റ് കൊടിയത്തൂരിനേയും പാഴൂരിനേയും ബന്ധിപ്പിക്കുന്ന പുതിയോട്ടില്‍ കടവ് പാലത്തിന്‍റെ മധ്യ ഭാഗം വളയുകയും ഇരുവശങ്ങളിലേയും സംരക്ഷിത കമ്പി വേലികള്‍ പൊട്ടിപോകുകയും ചെയ്തു. 35 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്ത് നിര്‍മിച്ച പാലം തകർന്നതോടെ വെസ്റ്റ് കൊടിയത്തൂർ പ്രദേശത്തെ നൂറുകണക്കിനു […]
മഴക്ക് ശമനം; പ്രളയദുരന്തത്തില്‍ 107 മരണം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് മഴയുടെ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ മഴയ്കുള്ള സാധ്യത കുറവാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലെ ദുരിതത്തിലാഴ്ത്തിയ മഴ അകലുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇവിടേയും അതിശക്തമായ മഴ ഉണ്ടാകില്ല. […]
പീച്ചി ഡാം തുറന്നു
ജലനിരപ്പ് ക്രമീകരിക്കാനായി തൃശൂര്‍ പീച്ചി ഡാം തുറന്നു. രണ്ടു ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മന്ത്രി എ.സി മൊയ്തീനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ല കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് രാവിലെ 10.30ന് രണ്ടു ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളം ഒഴുകുന്ന കാഴ്ച കാണാന്‍ നിരവധി ആളുകളും പീച്ചി അണക്കെട്ടിന് സമീപത്തു എത്തിയിരുന്നു. പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. നിലവില്‍ 77.49 ആണ് ജല നിരപ്പ്. മുന്‍കരുതല്‍ എന്ന നിലക്കാണ് വെള്ളം […]










