സംസ്ഥാനത്ത് മഴ മാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഒരു മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല. മൂന്ന് ജില്ലകളില്‍ നല്‍കിയ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ലക്ഷദ്വീപിലും ജാഗ്രതാനിര്‍ദേശങ്ങളില്ല. മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഈ മാസം ആദ്യം […]
Author: Tomy Thondamkuzhy
കവളപ്പാറയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
നിലമ്പൂർ കവളപ്പാറയിൽ മലയിടിഞ്ഞ് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു . ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും […]
വയനാടിന് 50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ച് രാഹുല്‍ ഗാന്ധി
മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് സാന്ത്വനവുമായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. എം.പിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വയനാടിന് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ എത്തിക്കും. […]
ടോവിനോ തോമസ് നായകനായ കല്‍ക്കിക്കെതിരെ സംഘപരിവാര്‍ സംഘടന; വ്യാജപതിപ്പിനെതിരെ നടപടിക്കൊരുങ്ങി നിര്‍മാതാവ്
ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കൽക്കിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍. ചിത്രത്തിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ അനുഭാവികള്‍ സിനിമയുടെ വ്യാജപതിപ്പും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ ഫേസ്ബുക്കിലൂടെ അറിയിച്ചു. ടെലിഗ്രാമിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രചരിക്കുന്നത്. ഇതിന്റെ ലിങ്ക് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ രംഗത്തുവന്നത്. ഓഗസ്റ്റ് 8ന് തിയേറ്ററിലെത്തിയ കല്‍ക്കിയില്‍ ടോവിനോ തോമസ് ശക്തനായ പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവാഗകനായ പ്രവീൺ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. […]
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും. കപില്‍ ദേവിന്‍റെ അധ്യക്ഷതയിലുള്ള സമിതി ഇന്ന് മുംബൈയില്‍ അഭിമുഖം നടത്തുന്നുണ്ട്. അവസാന പട്ടികയിലുള്ള ആറ് പേരും ഇതില്‍ പങ്കെടുക്കും. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിന് കീഴില്‍ ടീം സമീപ കാലത്ത് നേടിയ വിജയങ്ങളാണ് ഇതിന് ശക്തി പകരുന്നത്. കൂടാതെ നായകന്‍ വിരാട് കോഹ്‍ലിക്കും ശാസ്ത്രി തുടരണമെന്നാണ് ആഗ്രഹം. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം […]
ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണെന്ന് പ്രിയങ്കാ ഗാന്ധി
പെഹ്‍ലുഖാൻ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ പ്രവർത്തികൾ രാജ്യത്തു നിന്ന് തുടച്ചു നീക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കി ഉത്തമ മാത്യകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതിയില്‍
ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പ്രത്യേക പദവി നീക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിലും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുൽ നസീർ എന്നിവരാണ് കശ്മീർ കേസുകൾ പരിഗണിക്കുന്ന ബഞ്ചിലെ മറ്റു അംഗങ്ങൾ. ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35A […]
കശ്മീരി മാധ്യമപ്രവര്‍ത്തകനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയി സായുധ സേന
കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടർ ഇർഫാൻ അമീൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി കസ്റ്റഡിയിലെടുത്ത് സായുധ സേന. കസ്റ്റഡിയിലെടുത്ത കാര്യം ഇര്‍ഫാന്റെ കുടുംബം തന്നെയാണ് അന്താരാഷ്ട്ര മാധ്യമമായ ഹഫിംഗ്റ്റൻ പോസ്റ്റിനോട് പറയുന്നത്. കശ്മീരിലെ ട്രാൽ സ്വദേശിയായ ഇർഫാൻ മാലിക് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്. കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370ഉം 35 എയും റദ്ദാക്കിയതിന് ശേഷം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലാണെങ്കിലും […]
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. അടുത്ത ഒരു വർഷത്തെ താന്ത്രിക ചുമതലയുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇന്ന് മല ചവിട്ടും. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ […]
കുമരകത്തെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍
ഇത്തവണത്തെ പ്രളയവും കുമരകത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. ഓണം മുന്നില്‍ കണ്ട് വിരപ്പു കൃഷിയിറക്കിയ കര്‍ഷകര്‍ക്കെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായത്. അടിയന്തര സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് കുമരകത്തെ ഇടവട്ടം പാടശേഖരം. ഇവിടെ 220 ഏക്കറില്‍ 150 കര്‍ഷകരാണ് കൃഷി ഇറക്കിയത്. പക്ഷെ, ഇത്തവണയും മഴ ഈ കര്‍ഷകരെ മഴ ചതിച്ചു. ഓണം വിപണി മുന്നില്‍ കണ്ട് കുമരകത്ത് വിരപ്പു കൃഷിയിറക്കിയ മുഴുവന്‍ കര്‍ഷകരുടേയും അവസ്ഥ ഇത് തന്നെ. ബണ്ട് കെട്ടി പ്രളയത്തെ തടയാന്‍ […]












