Football Sports

കണ്ണീരില്‍ കുതിര്‍ന്ന് എബ്രഹാം… ലിവര്‍പൂളിന് യുവേഫ സൂപ്പര്‍ കപ്പ്

യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പ്പൂളിന്. ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4 ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്. വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ യുവേഫ ഫൈനൽ മത്സരമായിരുന്നു ഇത്. 36-ാം മിനിറ്റിൽ ഫ്രഞ്ച് താരം ജിറൂഡിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. ബോക്സിന് പുറത്തുനിന്ന് നീട്ടികിട്ടിയ പാസ് ഇടംകാലു കൊണ്ട് വലയിലേക്ക് ഉരുട്ടി ജിറൂഡ് ലിവര്‍പൂളിന്റെ നെഞ്ച് തുളച്ചു. നാലു മിനിറ്റിന്റെ […]

Entertainment

മലയാളികള്‍ കുടിയനെ പോലെയാണ്; വെള്ളമിറങ്ങിയാല്‍ ഒന്നും ഓര്‍മ്മ കാണില്ല: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കേരളം പ്രളയത്തെ ഒരു മനസ്സോടെ നേരിടുകയാണ്. ദുരന്തങ്ങള്‍ക്കിടയിലും നാം ഒന്നായി അതിനെ അതിജീവിക്കുന്നുവെന്നത് ഏറെ ആശ്വാസം നല്‍കുന്നു. നൊമ്പരങ്ങള്‍ക്കിടിയിടയിലും പൂക്കുന്ന നന്മ മരങ്ങളുടെ വാര്‍ത്തകള്‍ ദുരിതക്കയത്തിലെ കച്ചിത്തുരുമ്പാകുന്നു. ജാതി, മത, രാഷ്ട്രീയ വകതിരിവുകള്‍ക്കു മീതേ മലയാളി ഒരേ മനസ്സോടെ സഹജീവികള്‍ക്കു വേണ്ടി മനസ്സര്‍പ്പിച്ചിരിക്കുന്ന ദിവസങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഈ ഒത്തൊരുമയുടെ നന്‍മ കടപുഴകി വീഴുമെന്നു ഭയക്കുന്നവരും കുറവല്ല. മലയാളത്തിന്‍റെ പ്രിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും വേദനയോടെ തുറന്നു പറയുന്നതും അതു തന്നെ. കഴിഞ്ഞ പ്രളയകാലത്തും തന്നെക്കൊണ്ടാകും […]

India National

കനത്ത സുരക്ഷയില്‍ ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം

കനത്ത സുരക്ഷയില്‍ ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ഷേര്‍ എ കാശ്മീര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്രദിനാഘോഷചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് ആണ് പതാക ഉയര്‍ത്തിയത്. ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും സ്വന്തം സ്വത്വം ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കുപ്‌വാര, ലഡാക്ക് എന്നീ മേഖലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം കനത്ത സുരക്ഷയിലാണ് നടന്നത്. ശ്രീനഗറിലെ ഷേര്‍ എ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ […]

India Kerala

ഐ ലവ് കേരള; നിറഞ്ഞ മനസോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ എഴുതി, ചിത്രം പങ്കുവച്ച് ഇ.പി ജയരാജന്‍

മലയാളികള്‍ക്ക് മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഈ നാട് സ്വര്‍ഗമാണ്. അന്നം തരുന്ന നാടിനോടുള്ള സ്നേഹം അവര്‍ നിറഞ്ഞ മനസോടെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തോടുള്ള സ്നേഹം ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ എഴുതി പ്രകടിപ്പിച്ചത്. ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… അവര്‍ […]

India National

തിരുമല ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി കിട്ടിയ ലഡുവില്‍ സൂചി

തിരുപ്പതിയിലെ പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി കിട്ടിയ ലഡുവില്‍ സൂചി കണ്ടെത്തി. റായ്ച്ചോതിക്കടുത്തുള്ള ദേവഗുഡിപള്ളിയില്‍ നിന്നും എത്തിയ ശശാങ്ക് റെഡ്ഡി എന്ന ഭക്തന് ലഭിച്ച ലഡുവിലാണ് സൂചി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ശശാങ്ക് സഹോദരനൊപ്പം ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രം കൌണ്ടറില്‍ നിന്നും പ്രശസ്തമായ ലഡു വാങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ലഡു കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് സൂചി ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ ഗൌരവമായി എടുത്തുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ദേവസ്വം ചെയര്‍മാന്‍ വൈ.വി ശുഭ്ഭ റെഡ്ഡി പറഞ്ഞു. റ്റി.റ്റി.ഡി സ്പെഷ്യല്‍ […]

India Kerala

ഭരണഘടനാമൂല്യങ്ങള്‍ കൃഷ്ണമണിപോലെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിവിധ പരിപാടികള്‍ തുടരുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവും ദേശീയപതാക ഉയര്‍ത്തി. ജില്ലകളില്‍ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. കവളപ്പാറയില്‍ ഒരു മുസ്ലിം ആരാധനാലയം പോസ്റ്റ്‌മോര്‍ട്ടത്തിനായി തുറന്നു കൊടുത്തു. ഇത് രാജ്യത്തിനാകെ മാതൃകയാണ്. പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണമിക്കുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദുഃഖത്തിന്റെ നിഴല്‍ വീണ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ ദിനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും വേണ്ടിയാകട്ടെ ഇത്തവണത്തെ ആഘോഷമെന്നും […]

India Kerala

സംസ്ഥാനത്താകെ 5924 ക്വാറികള്‍, സര്‍ക്കാര്‍ കണക്കില്‍ 750 മാത്രം

സംസ്ഥാനത്താകെ 5924 ക്വാറികള്‍ ഉണ്ടെന്ന് പഠനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ സാറ്റ് ലൈറ്റ് മാപിങ്ങിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇത്രയും ക്വാറികളെ കണ്ടെത്തിയത്. 750 ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്തെ പരിസ്ഥിതി സന്തുലനത്തെ ക്വാറികളുടെ അമിതത്വം തകര്‍ക്കുന്നതായും പഠനം. സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്നത് 750 ക്വാറികളെന്നാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ടി.വി സജീവും സി.ജെ അലക്‌സും നടത്തിയ പഠനത്തിലെ […]

Cricket Sports

കൊഹ്‍ലി കരുത്തില്‍ ഇന്ത്യക്ക് പരമ്പര

ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിന പരന്പര ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം. കൊഹ്‍ലി 99 പന്തില്‍ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മഴ കാരണം രണ്ട് തവണ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കളി 35 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. ക്രിസ് ഗെയില്‍ 41 പന്തില്‍ 72 റണ്‍സെടുത്തു. മഴ നിയമപ്രകാരം 255 […]

Entertainment

പിഷാരടിക്കും ഉണ്ണി മുകുന്ദനും ടോവിനോയുടെ ചലഞ്ച്…

പ്രളയക്കെടുതി രൂക്ഷമായ നാടിനെ കരകയറ്റുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയർപ്പിക്കാൻ ചലഞ്ചുമായി സിനിമാലോകവും. സംവിധായകൻ ആഷിഖ് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് സംഭാവന നൽകിയ നടൻ ടോവിനോ തോമസ്, പുറമെ മറ്റ് താരങ്ങളെയും ചലഞ്ച് ചെയ്തു. ആഷിഖ് അബുവിൽ നിന്ന് കിട്ടിയ ചലഞ്ചിലേക്ക്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, രമേഷ് പിഷാരടി, സംയുക്താ മേനോൻ, കെെലാസ്, സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെ കൂടി കണ്ണിച്ചേർത്തു ടോവിനോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് കുപ്രചരണങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സാലറി ചലഞ്ചുമായി ഒരു […]

India Kerala

കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായുളള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്

നിലമ്പൂർ കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായുളള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്. ഉരുൾ പൊട്ടലിൽ 59 പേരെ കാണാതായ കവളപ്പാറയിൽ ഇതുവരെ കണ്ടെടുക്കാനായത് 30 മൃതദേഹങ്ങൾ. ദുരന്തമുണ്ടായി ഏഴ് നാൾ പിന്നിടുമ്പോഴും ഉറ്റവരുടെ മൃതശരീരമെങ്കിലും കണ്ടു കിട്ടുമോയെന്നറിയാതെ കാത്തിരിക്കുകയാണ് ബന്ധുക്കൾ. മഴ വീണ്ടും കനത്തത് തെരച്ചിലിൽ ഏർപ്പെട്ടവരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ തിരച്ചിൽ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ മലയുടെ മുകൾ […]