India Kerala

13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കണ്‍മണിയെ മരണം തട്ടിയെടുത്തു; കരള്‍ പിടയുന്ന വേദനയോടെ ഒരുമ്മ

പുത്തുമല ദുരന്തത്തിൽ മരിച്ച മൂന്നു വയസുകാരൻ മുഹമ്മദ് മിഫ്തഹിന്റെ കുടുംബം ഇപ്പോൾ കഴിയുന്നത് ബന്ധുക്കളോടൊപ്പം ഒറ്റമുറി എസ്റ്റേറ്റ് പാടിയിലാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇവർ താമസിച്ചിരുന്ന കാന്റീനും ഉരുൾപൊട്ടലിൽ നാമാവശേഷമായി. കളിചിരികളുമായി പുത്തുമലയിലെ പഴയ എസ്റ്റേറ്റ് കാന്റീനിൽ നിറഞ്ഞു നിന്ന മുഹമ്മദ് മിഫ്തഹ് എന്ന 3 വയസുകാരൻ ഒരു നാടിന്റെയാകെ അരുമയായിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന കാന്റീനിന്റെ തറയിൽ ഉമ്മ പുതപ്പിച്ചു കിടത്തിയ നിലയിൽ തന്നെ പിറ്റേദിവസമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത് മണ്ണിനടിയിൽ പെട്ടു പോയ ഉപ്പ […]

India Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് മുല്ലപ്പള്ളി

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ നിരാകരിക്കണം. ശരിയുണ്ടെങ്കില്‍ സ്വീകരിക്കണം. ഗാഡ്ഗിലിനെതിരെ അന്നും ഇന്നും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടില്ല. റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ കഴിഞ്ഞ സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.

Entertainment

അക്കാര്യത്തെപ്പറ്റി അവള്‍ ആദ്യം പറഞ്ഞത് എന്നോടായിരുന്നു,​ ഭാവനയെപ്പറ്റി മനസ് തുറന്ന് സഹോദരന്‍

കാര്‍ത്തിക എന്ന ഭാവന മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരം തമിഴ്,​ തെലുങ്ക് സിനിമകളിലും തിളങ്ങുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവായ നവീനിനെ ഭാവന വിവാഹം ചെയ്യുന്നത്. നവീനുമായുള്ള പ്രണയത്തെപ്പറ്റി ഭാവന അദ്യം പങ്കുവച്ചത് തന്നോടായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജയദേവ്. സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയുന്നു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച സമയത്തായിരുന്നു തങ്ങളുടെ അച്ഛന്‍ മരിക്കുന്നതെന്നും അതോടെ തന്റെ ഉത്തരവാദിത്തം […]

Cricket Sports

ശാസ്ത്രിയെ നിയമിച്ചത് കോഹ്‍ലിയോട് ചോദിച്ചിട്ടല്ല- കപില്‍ ദേവ്

ടീം ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് രവി ശാസ്ത്രിയെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവ് തന്നെ നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെ തെരഞ്ഞെടുത്തത് നായകന്‍ വിരാട് കോഹ്‍ലിയോട് അഭിപ്രായം ചോദിച്ചിട്ടല്ലെന്ന് കപില്‍ ദേവ് വ്യക്തമാക്കി. ശാസ്ത്രിയെ തെരഞ്ഞെടുത്തതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. ശാസ്ത്രിയെ […]

India National

കശ്മീരിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിൽ കോൺഗ്രസ് പ്രസിഡണ്ട് ഗുലാം അഹ്മദ് മിറിനെയും മുഖ്യവക്താവും മുൻ എം.എൽ.സിയുമായ രവീന്ദർ ശർമയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു മിറിന്റെ അറസ്റ്റ്. രാവില പത്രസമ്മേളനത്തിൽ സംസാരിക്കവെ മാധ്യമങ്ങൾക്കു മുന്നിൽവെച്ചാണ് രവീന്ദർ ശർമയെ സായുധരായ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ശഹീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്ത് രവീന്ദർ ശർമ സംസാരിക്കാനിരുന്ന പത്രസമ്മേളനം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയായിരുന്നു. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ ശർമയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും കെട്ടിടത്തിന് പുറത്തേക്കു നയിച്ച് ജീപ്പിൽ കയറ്റി […]

India National

മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയ പൊലീസുകാരന്‍ തൊട്ടടുത്ത ദിവസം കൈക്കൂലിക്കേസില്‍ പിടിയില്‍

മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തെലുങ്കാനയിലാണ് സംഭവം. മഹ്ബൂബ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലേ തിരിപ്പതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. സ്വാതന്ത്ര്യദിനത്തിലാണ് എക്സൈസ് വകുപ്പ് മന്ത്രിയില്‍ നിന്നും മികച്ച സേവനത്തിനുള്ള അവാര്‍ഡ് റെഡ്ഡി സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം അഴിമതി വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. കൈകൂലിയായി വാങ്ങിയ 17,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ രമേശ് എന്നയാളില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. […]

India National

പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പ(35)ആണ് മരിച്ചത്. നൗഷേര സെക്ടറിലെ രജൗരിയിലാണ്‌ പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രാവിലെ ആറരയോടെയായിരുന്നു പാകിസ്താന്‍ സേനയുടെ വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

India Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍ മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാടകീയതകള്‍ക്കൊടുവിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായത്. കൌണ്‍സില്‍ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഗേഷ് എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചത്. പി.കെ രാഗേഷിനാവും മേയറുടെ താത്കാലിക ചുമതല. കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പി.കെ രാഗേഷ് യു.ഡി.എഫ് പാളയത്തിലേക്കെത്തിയത്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ […]

India Kerala

ദുരിതാശ്വാസം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രളയദുരിതാശ്വാസത്തില്‍ കേന്ദ്ര സഹായത്തെ കുറിച്ച് താന്‍ പറയാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്‍.ഡി.ആര്‍‍.എഫിനെ വിട്ടുകൊടുക്കുന്ന കാര്യമാണ് പറഞ്ഞതെന്നും കേന്ദ്രസേനയുടെ കാര്യത്തിൽ അത് മതിയെന്നാണ് മുഖ്യമന്ത്രി ‌ പ്രതികരിച്ചതെന്നും വി.മുരളീധരന്‍ പറഞ്ഞു.

Movies

സാഹോയില്‍ പ്രഭാസിന്‍റെ പ്രതിഫലം 100 കോടി? വിശദീകരണവുമായി താരം

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ തിയറ്ററിലെത്തുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ സാഹോയ്ക്കായി പ്രഭാസ് എത്ര പ്രതിഫലം വാങ്ങിയെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. ഒടുവില്‍ താരം തന്നെ അതില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ്. സാഹോയിലെ അഭിനയത്തിന് പ്രഭാസ് 100 കോടി പ്രതിഫലം വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സാഹോ ഒരുങ്ങുന്നത് 250 കോടി ബജറ്റിലാണ്. അതിനാല്‍ തന്റെ പതിവ് പ്രതിഫലത്തുക വാങ്ങാന്‍ കഴിഞ്ഞില്ല. സാഹോയില്‍ പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചെന്നും പ്രഭാസ് ഒരു […]