രവിശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി ആരാധകര്‍. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശമാണ് ഉപദേശക സമിതിയേയും അവരുടെ തീരുമാനത്തിനെതിരെയും ഉന്നയിക്കുന്നത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് പരമ്പര പോയതും വന്‍ പ്രതീക്ഷയുണ്ടായിരുന്ന ലോകകപ്പില്‍ സെമിയില്‍ പുറത്തായതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രിയും നായകന്‍ കോഹ് ലിയും ചേര്‍ന്ന് ടീമില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു, കോഹ്‌ലിയുടെ തീരുമാനമാണ് പ്രതിഫലിച്ചത്, മറ്റൊന്നും കപില്‍ദേവ് അദ്ധ്യക്ഷനായ ഉപദേശക സമിതി പരിഗണിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. ട്രോളുകളും സജീവമാണ്. ഉപദേശക സമിതിയുടെ തീരുമാനം വന്ന് നിമിഷങ്ങള്‍ക്കകം നിരവധി […]
Author: Tomy Thondamkuzhy
പ്രളയത്തില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് കുതിര്‍ന്നോ? പരിഹാരമുണ്ട്
പ്രളയത്തിന്റെ രണ്ടാം വരവും നമ്മെ കുറച്ചൊന്നുമല്ല തകര്‍ത്തു കളഞ്ഞത്. ജീവനും ഒരായുസ് കൊണ്ട് സമ്പാദിച്ചവയെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. നഷ്ടങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ അതിന് ഒരറുതി ഉണ്ടാവുകയില്ല. നമ്മുടെ വിലപ്പെട്ട രേഖകള്‍ പോലും വെള്ളത്തില്‍ കുതിര്‍ന്ന് ഒരു പരുവമായിട്ടുണ്ടാകും. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങിനെ നാശമായാലും അത് ശരിയാക്കിത്തരാം എന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ സംസ്ഥാന പൈതൃക പഠന കേന്ദ്രം. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരുമെന്നാണ് […]
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് എ.കെ ബാലന്‍
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമി ഉപയോഗിക്കും. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു .മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബീഫ് വിറ്റതിന് മലയാളിയുടെ കട ഒഴിപ്പിച്ചെന്ന് പരാതി
ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയതിന് മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. ഗുരുഗ്രാമില്‍ രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം ഹോട്ടല്‍ തുടങ്ങിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെത്തി കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കടയടച്ചത്. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിച്ചുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഉടമ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ തന്നെ സൗത്ത് […]
പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
പട്ടത്തിന്‍റെ നൂല്‍ തൊണ്ടയില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ മരിച്ചു. ഡെല്‍ഹി പശ്ചിം വിഹാറിലാണ് സംഭവം. 28 കാരനായ മാനവ് ശര്‍മയാണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു മാനവിന്‍റെ കഴുത്തില്‍ പട്ടത്തിന്‍റെ നൂല്‍ കുരുങ്ങിയത്. ബോധരഹിതനായി ബൈക്കില്‍ നിന്നും വീണ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ചൈനീസ് പട്ടത്തിന്‍റെ നൂല്‍ കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകളാണ് വ്യാഴാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ […]
ജമ്മുകശ്മീരിലെ 5 ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു
ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. അടുത്ത ആഴ്ചയോടെ സ്കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചേക്കും. ജമ്മുകശ്മീരില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ മന്ത്രിതലയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്. അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. […]
നാടുകാണി ചുരത്തിന്റെ തകർച്ച വടക്കന്‍ ജില്ലകളെ സാമ്പത്തികമായി ബാധിക്കും
നാടുകാണി ചുരത്തിന്റെ തകർച്ച വടക്കൻ ജില്ലകൾക്ക് സാമ്പത്തികമായി കനത്ത ആഘാതമേൽപിക്കും. അതിന്റെ ആദ്യ സൂചനകൾ ചുരത്തിന്റെ തുടക്കമായ വഴിക്കടവ് അങ്ങാടിയിൽ തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട് ഇതല്ല വഴിക്കടവ് അങ്ങാടിയിലെ സാധാരണ കാഴ്ച. ഉരുൾ പൊട്ടലും പ്രളയവും തുടങ്ങി ഒരാഴ്ചയായി പക്ഷെ ഇങ്ങനെയാണ്. ഹോട്ടലുകളിൽ തിരക്കില്ല. ബേക്കറികളിലോ തുണിക്കടകളിലോ വിൽപനയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഹോട്ടലാണിത്. ഇനി എന്ന് തുറക്കണമെന്നറിയില്ല. യാത്രക്കാരെ മാത്രം ആശ്രയിച്ചാണ് ഇവിടത്തെ കച്ചവടം. ചുരം ശരിയാക്കാൻ മാസങ്ങളെടുക്കുമെങ്കിൽ പിന്നെ അടച്ചിടുകയേ വഴിയുളളൂ. ഓട്ടോറിക്ഷയെങ്കിലും […]
എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എറണാകുളത്തെ സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തിച്ചാര്‍ജില്‍ പിഴവില്ലെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് പ്രതിരോധം തീര്‍ത്തപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരില്‍ ചിത്രീകരിക്കാമല്ലോ; ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് മേജര്‍ രവി
മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനാകുന്നു. അതിര്‍ത്തിയിലെ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. പട്ടാളക്കാരന്‍റെ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കശ്മീര്‍ ആയിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷനെന്നും മേജര്‍ രവി വ്യക്തമാക്കി. കശ്‍മീരിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കണമെന്നാണ് ആഗ്രഹമെന്ന് മേജര്‍ രവി പറഞ്ഞു. ഇനി അവിടെ ചിത്രീകരണം പ്രശ്നമാകില്ല എന്നാണ് കരുതുന്നത്. കശ്മീരില്‍ ചിത്രീകരണം സാധ്യമല്ലെങ്കില്‍ ഉത്തരാഖണ്ഡായിരിക്കും ലൊക്കേഷന്‍. ബെന്നി പി നായരമ്പലത്തിന്‍റെതാണ് തിരക്കഥ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് ആണ് മേജര്‍ രവി […]
മാറ്റമില്ല; രവിശാസ്ത്രി തന്നെ ഇന്ത്യന്‍ പരിശീലകന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരിൽ ശാസ്ത്രി ഉൾപ്പെടെ അഞ്ചു പേരുമായി അഭിമുഖം നടത്തിയാണ് […]











