Entertainment

‘പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു’ പ്രണവിനുള്ള അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍

സൈമ ഫിലിം അവാര്‍ഡ്സില്‍ മികച്ച നവാഗത നടനുള്ള പുരസ്കാരം ആദി എന്ന സിനിമയുടെ അഭിനയത്തിന് പ്രണവ് മോഹന്‍ലാലിനായിരുന്നു. മകനും നടനുമായ പ്രണവിന് വേണ്ടി മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ദൃശ്യം ദോഹയില്‍ നടന്ന സൈമ ഫിലിം അവാര്‍ഡ് ചടങ്ങിനെ ശ്രദ്ധേയമാക്കി. എന്ത് തോന്നുന്നുവെന്ന പേളിയുടെ ചോദ്യത്തിന് താന്‍ അഭിമാനമുള്ള പിതാവാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞു. 2018ല്‍ ജീതു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി. ചിത്രത്തിലെ പ്രണവിന്‍റെ സാഹസിക രംഗങ്ങളിലെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു.

Cricket Sports

സൈനിക സേവനം കഴിഞ്ഞു, ധോണി തിരിച്ചെത്തി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണിയുടെ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമായുള്ള സൈനിക സേവനം അവസാനിച്ചു. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സൈവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്. സ്വാതന്ത്ര്യദിനത്തോടെ രണ്ട് ആഴ്ച്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് പോയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണിയുടെ നീക്കം. ജമ്മുവില്‍ പാരാമിലിറ്ററിയുടെ […]

India National

എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണം: കെ. സോമപ്രസാദ് എം.പി

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണമെന്ന് കെ. സോമപ്രസാദ് എം.പി. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം. അതേസമയം നിയമനം ഏത് ഏജന്‍സി നടത്തണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കൂടിയായ കെ.സോമപ്രസാദ് പറഞ്ഞു.

India National

അരുണ്‍ ജയറ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇ.സി.എംമോയുടേയും വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്ന് എയിംസ് അധിക്യതര്‍ അറിയിച്ചു. ജെയ്റ്റ്‌ലിയെ വൈകാതെ ഡയാലിസിസിനും വിധേയമാക്കും. ഈ മാസം 9തിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

India National

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാംവാരത്തിലേക്ക്

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്നു. നിയന്ത്രണം തുടരുന്ന ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായെന്നും ഉത്തരവാദികള്‍ക്കതിരെ ഉചിത നടപടിയുണ്ടാകുമെന്നും ജമ്മുകശ്മീര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറി പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജമ്മു മേഖല കേന്ദ്രീകരിച്ച് 35 പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏതാനും ടെലഫോണ്‍ ലൈനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ആശയ വിനിമയ സംവനിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ജമ്മുവിലും കത്വയിലും ടു ജി ഇന്റര്‍നെറ്റ് സൌകര്യം ശനിയാഴ്ച പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഞാറാഴ്ച തന്നെ പിന്‍വലിക്കുകയാണുണ്ടായത്. വിശ്വഹിന്ദു […]

India National

പ്രധാനമന്ത്രി ഗള്‍ഫിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ഗള്‍ഫിലെത്തും. ഈമാസം 23 ന് യു എ ഇ സന്ദര്‍ശിക്കുന്ന അദ്ദേഹം അടുത്തദിവസം ബഹ്റൈനിലെത്തും. സന്ദര്‍ശത്തിനിടെ യു എ ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്റൈനിലേക്ക് തിരിക്കും. ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് […]

India Kerala

എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച

എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച. രണ്ട് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്നത് ഏഴ് ക്വാറികള്‍. പഞ്ചായത്ത് റോഡിടിച്ചും ഖനനം നടത്തുന്നു, പ്രതിഷേധിച്ചവരെ കേസില്‍ കുടുക്കുന്നു, ഒന്നും അറിയാതെ പഞ്ചായത്ത് പ്രസിഡന്‍റ്.

India Kerala

ജോസ് കെ.മാണി പക്ഷത്തെ 21 പേരെ സസ്പെന്‍ഡ് ചെയ്തു

കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ.മാണി വിഭാഗം ശക്തമാക്കിയതോടെ ജോസ് കെ.മാണി പക്ഷത്തെ 21 പേരെ ജോസഫ് വിഭാഗം സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ഇന്ന് സ്റ്റിയിറിംഗ് കമ്മിറ്റി വിളിച്ചിരിക്കുകയാണ് ജോസ് കെ.മാണി വിഭാഗം.

India Kerala

കവളപ്പാറയില്‍ തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു; കണ്ടെത്താനുള്ളത് 13 പേരെ

നിലമ്പൂർ കവളപ്പാറയിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ 6 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കവളപ്പാറയിലെ മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. ഔദ്യോഗിക കണക്ക് പ്രകാരം ഇനി 13 പേരെ കൂടി കണ്ടെത്താനുണ്ട്. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കും. ചളി വെള്ളത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ താഴുന്നത് പ്രതിസന്ധിയാണ്. […]

India Kerala

വയനാട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു

വയനാട് നടവയൽ ചിങ്ങോട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. പ്രദേശത്ത് താമസിക്കുന്ന 50 ഓളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു. പേരൂർ അമ്പലക്കോളനികളുള്‍പ്പെടെ വയലുകളിലേക്ക് വെള്ളം കയറി തുടങ്ങി.