ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിഗൂഢ സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 19 ടെസ്റ്റുകളും 87 ഏകദിനങ്ങളും 39 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 288 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015 ഡിസംബറിലായിരുന്നു അവസാനമായി മെന്‍ഡിസ് ശ്രീലങ്കയ്ക്കായി കളിച്ചത്. 2008ലെ ഏഷ്യാകപ്പ് ഫൈനലിലാണ് മെന്‍ഡിസ് എന്ന ബൗളറെ ലോകം തിരിച്ചറിഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് മെന്‍ഡിസ് വീഴ്ത്തിയത്. മെന്‍ഡിസിന്റെ കാരംബോളിന് മുന്നില്‍ അന്ന് സെവാഗും ഗംഭീറുമടങ്ങുന്ന പ്രതിഭാസമ്പന്നരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് […]
Author: Tomy Thondamkuzhy
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ ഭാഗമെന്ന് രാജ്നാഥ് സിങ്
പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വന്തം പൌരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധചെലുത്തണമെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സന്ദര്‍ശിക്കും. ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കായതിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് […]
സകലരും കൂറുമാറുമ്പോഴും സിസ്റ്റര്‍ അഭയക്കൊപ്പം നിന്ന് അടയ്ക്ക രാജു
സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു വഞ്ചിയൂര്‍ സി.ബി.ഐ കോടതിയില്‍ ഇന്ന് നടത്തിയത് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകളാണ്. അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്സാക്ഷിയാണ് അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ്. മൂന്നാം സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്‍റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്‍കി. ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ […]
അഭയക്കേസ്; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് അടയ്ക്കാ രാജു
സിസ്റ്റർ അഭയ കേസിലെ വിചാരണ തുടരുന്നു. കേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സി.ബി.ഐക്ക് നല്‍കിയ മൊഴി അടയ്ക്കാ രാജു കോടതിയില്‍ ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ എന്നിവരെ മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റർ അനുപമ തുടങ്ങിയവർ കൂറുമാറിയിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി എം.പി. പ്രളയക്കെടുതികൾ ബാധിച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവമ്പാടി യിലേക്ക് തിരിച്ചു. വയനാട്ടിൽ പ്രളയക്കെടുതികൾ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധി മൂന്നാം ദിവസം പൊഴുതന പഞ്ചായത്തിലെ ആറാം മയിൽ, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ദുരിതബാധിതരുടെ പുനരധിവാസവും തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം […]
സി.പി.എം എന്നും വിശ്വാസികള്‍ക്കൊപ്പം; ശബരിമലയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും പിണറായി
ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരും പാർട്ടിയും വിശ്വാസികള്‍ക്കെതിരാണെന്ന പ്രചരണം നടത്തി. ആ പ്രചരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് സി.പി.എം സംസ്ഥാനസമിതിയില്‍ ഉണ്ടായ സ്വയം വിമർശനം. പാർട്ടി […]
മണിരത്നം ചിത്രത്തില്‍ ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയവര്‍ക്കൊപ്പം ജയറാമും
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ജയറാമും വേഷമിടുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജയറാമുമായി സംസാരിച്ചെന്നും കരാറില്‍ ഒപ്പിട്ടുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് സംവിധായകന്‍ മണിരത്നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ കുറിച്ചുള്ളതാണ് കൃതി. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ […]
മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സില്‍
മലയാളി സെന്റർ ഫോർവേഡ് താരം മാഡമ്പില്ലത്ത് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിൽ. കാസർഗോഡ് സ്വദേശിയായ റാഫി 2004ൽ എസ്.ബി.ടിയിലാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2009-10 ഐ ലീഗിൽ ഒരു ഇന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോർഡായ 14ഗോളുകൾ നേടിക്കൊണ്ട് മഹീന്ദ്ര യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദി ഇയർ പുരസ്‌കാരം നേടി. ഹെഡ്ഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ ഏറ്റവും മികവു പുലർത്തുന്ന കളിക്കാരനാണ് റാഫി. എ.ടി.കെയിലൂടെ ഐഎസ്എല്ലിൽ എത്തിയ റാഫി ഐഎസ്എൽ മൂന്നാം സീസണിൽ കേരള […]
കോയമ്പത്തൂരില്‍ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ്
കോയമ്പത്തൂരില്‍ അഞ്ചിടത്ത്എൻ.ഐ.എ റെയ്ഡ് . ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഫ്ലാറ്റുകളിലുമാണ് എൻ.ഐ.എ റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.












