India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍‍.ഡി.എ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ ചേരുന്ന എന്‍.ഡി.എയുടെ സംസ്ഥാന നേതൃയോഗത്തിനു ശേഷമാകും പ്രഖ്യാപനം. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരിയാണ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിംഗ് ശതമാനം കണക്കിലെടുത്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജില്ലാ പ്രസി‍ഡന്റ് എന്‍. ഹരി മല്‍സരിച്ചപ്പോള്‍ 24000ത്തിലധികം വോട്ടുകള്‍ നേടാനായത് മികച്ച പ്രടനമായി വിലയിരുത്തുന്നു. ശബരിമല വിഷയം പാലാ ഉപതെരഞ്ഞെടുപ്പിലും പ്രചാരണായുധം ആക്കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് […]

India Kerala

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി പക്ഷം

പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി പക്ഷം. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ആവർത്തിക്കുന്ന ജോസ് കെ. മാണിയടക്കമുള്ളവർക്ക് ഇനിയും ഒറ്റ പേരിലേക്ക് ചർച്ച എത്തിക്കാനായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഇന്ന് പാലായില്‍ ജോസ് കെ. മാണി വിഭാഗം യോഗം ചേരുന്നുണ്ട്. പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന ചോദ്യത്തിന് ജോസ് കെ മാണി ദിവസങ്ങളായി ആവർത്തിക്കുന്ന വാക്കുകളാണിത്. ആര് സ്ഥാനാർഥിയാകണമെന്ന കാര്യത്തിൽ ജോസ് കെ മാണി പക്ഷം ഇപ്പോഴും അന്തിമ തീരുമാനത്തിൽ […]

India Kerala

സഭാതര്‍ക്കം: കോടതി അലക്ഷ്യ ഹരജിയുമായി ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനും യാക്കോബായാ സഭയ്ക്കും എതിരെ കോടതി അലക്ഷ്യ ഹരജി. സഭാ കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭയാണ് കോടതി അലക്ഷ്യ ഹരജി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കക്ഷി ചേര്‍ക്കണമെന്നും കേന്ദ്ര സേനയെ കൊണ്ട് വിധി നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീംകോടതിയില്‍ ഓര്‍ത്തോഡോക്‌സ് സഭ. സുപ്രീംകോടതി വിധിക്ക് എതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ഹരജിയില്‍ ഓര്‍ത്തഡോക്‌സ് സഭ. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്ന് […]

India Kerala

കഴിഞ്ഞ പ്രളത്തിലെ ദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണം എന്ന് ഹൈക്കോടതി. അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നീളുന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് […]

Movies

‘കല്‍ക്കി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭാരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്ക്സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ,പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Cricket Sports

ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച സ്‌പെല്‍; ബുംറയെ പുകഴ്ത്തി ബൗളിങ് കോച്ച്

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച സ്‌പെല്ലാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബുംറ കാഴ്ചവെച്ചതെന്ന് ഭാരത് അരുണ്‍ പറഞ്ഞു. ഇന്ത്യ 318 റണ്‍സിന് വിജയിച്ച മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മികവുള്ള ബൗളറാണ് ബുംറ, സാഹചര്യങ്ങള്‍ക്കനുസരിച്ച് ബൗളിങ് ശൈലിയില്‍ മാറ്റംവരുത്താനുള്ള കഴിവാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്, ഈ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലെയും ബൗളിങ് […]

India National

ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്; പാക്കിസ്താനോട് ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

India National

ഭീകരാക്രമണ ഭീഷണി; ഗുജറാത്ത് തീരങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ തീരപ്രദേശങ്ങളിലൂടെ നുഴഞ്ഞ് കയറിയേക്കാമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചു. സാമുദായിക കലാപങ്ങളോ ഭീകരാക്രമണോ നടത്താന്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ചെറു ബോട്ടുകളിലൂടെ ഗുജറാത്തിലെ കച്ച് വഴി ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തതില്‍ ബിഎസ്എഫ്, […]

India Kerala

വി.ജെ.ടി ഹാള്‍ ഇനി ‘അയ്യങ്കാളി ഹാള്‍’

തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിനെ ‘അയ്യങ്കാളി ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിലാണ് വിക്ടോറിയ ജൂബിലി ഹാളെന്ന വി.ജെ.ടി ഹാളിന്‍റെ പേരുമാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1888ല്‍ തിരുവിതാംകൂറിലാണ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ തുടങ്ങിയത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, […]

Movies

പൊറിഞ്ചുമറിയം ജോസ്’: ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു ഇടവേളക്ക് ശേഷം ഹിറ്റ്മേക്കര്‍ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചുമറിയം ജോസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്‌, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്ബന്‍ വിനോദിന്റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് […]