India Kerala

കൊല്ലത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു

കൊല്ലം പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

India Kerala

കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു; ഇന്ന് ശക്തമായ മഴക്ക് സാധ്യത

കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. കണ്ണൂർ ചാലയിലെ പൂക്കണ്ടി സരോജിനി ആണ് മരിച്ചത് . മൺകട്ട കൊണ്ട് നിർമ്മിച്ച വീട് മഴയില്‍ തകരുകയായിരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. […]

India Kerala

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്‍റെ ഇരുപത്തി രണ്ടാമത് ഗവര്‍ണറാണ് ഉത്തര്‍പ്രദേശ് സ്വദേശി ആരിഫ് മുഹമ്മദ് ഖാന്‍.

Movies

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

നവാഗതരായ ജിബി ജോജു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. ഹണി റോസ് ആണ് ചിത്രത്തിലെ നായിക. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

Cricket Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ‘ചരിത്രം’ കുറിച്ച് അഫ്ഗാന്‍ താരം റഹ്മത് ഷാ

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന ബഹുമതി 26 കാരനായ റഹ്മത് ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷായുടെ വ്യക്തിഗത സ്കോര്‍ മൂന്നക്കം കടന്നത്. 187 പന്തുകള്‍ നേരിട്ട റഹ്മത് ഷാ 102 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴായിരുന്നു റഹ്മത് രക്ഷക വേഷമണിഞ്ഞത്. അസ്ഗര്‍ അഫ്ഗാന്റെ പിന്തുണയോടെ ക്രീസില്‍ ക്ഷമയോടെ പന്തുകള്‍ നേരിട്ട റഹ്മത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പുതു ചരിത്രം […]

India National

എയര്‍സെല്‍ മാക്സിസ് കേസ്: ചിദംബരത്തിനും മകനും മുന്‍കൂര്‍ ജാമ്യം

എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മകന്‍ കാര്‍ത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികളെ കോടതി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ട് പോവുന്ന കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കൃത്യമായി വിശദീകരണം നല്‍കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാന്‍ ഒരു സാധ്യതയും ഈ കേസില്‍ ഉണ്ടായിരുന്നില്ലെന്നും സി.ബി.ഐ നിരീക്ഷിച്ചു. ഇതേ കേസില്‍ 749 […]

India Kerala Uncategorized

മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. മുത്തൂറ്റ് ജനറല്‍ മാനേജര്‍ അടക്കം പത്ത് പേര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എറണാകുളം, കോട്ടയം ജില്ലകളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രശ്നമുണ്ടാക്കുന്നുവെന്നും ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ‌കാണിച്ചായിരുന്നു ഹരജി.

India Kerala

വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

വയനാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഗങ്ങളിലും മഴ തുടരുന്നു. തുടർച്ചയായ മഴ കാരണം തലപ്പുഴ, പേര്യ പ്രദേശങ്ങളിൽ ജലനിരപ്പുയർന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 6 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. റാണി മലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.

Entertainment

എണ്‍പതുകളുടെ നായിക ജലജ തിരിച്ചു വരുന്നു

1980 കളില്‍ മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലൂടെയാണ് ജലജ വീണ്ടും അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 1978 ല്‍ ജി അരവിന്ദന്‍റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ജലജയെ കണ്ടു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും […]

Football Sports

ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്താല്‍ നടപടി

2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പേരും ചിഹ്നവുമുള്‍പ്പെടെയുള്ള ഫിഫയുടെ ബൗദ്ധിക സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്‍റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. 2002ലെ പകര്‍പ്പവകാശ സംരക്ഷണനിയമത്തിലെ ഏഴാം നമ്പര്‍ പ്രകാരവും സമാനമായ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചട്ടങ്ങള്‍ പ്രകാരവും ഖത്തര്‍ ലോകകപ്പിന്‍റെ ബൗദ്ധിക സ്വത്തുക്കളുടെ പൂര്‍ണമായ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, […]