India Kerala

മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനം

മിൽമ പാലിന് വില കൂടും. ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം. സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും. മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം. 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില […]

India Kerala

ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന വിമര്‍ശനത്തില്‍ ‍ പൊട്ടിത്തെറിച്ച് പി.ജെ ജോസഫ്. ജോസ് കെ. മാണിക്ക് പക്വതയില്ലെന്ന് തുറന്നടിച്ച പി.ജെ ജോസഫ്. ജോസ് അറിയാതെ പ്രതിച്ഛായയില്‍ ഒരു ലേഖനവും വരില്ലെന്നും പറഞ്ഞു. എന്നാല്‍ പ്രതിച്ഛായയുടെത് പാർട്ടി നിലപാടല്ലെന്ന് വിശദീകരിച്ച് വിവാദത്തില്‍ നിന്നും ജോസ് കെ. മാണി ഒഴിഞ്ഞു മാറി. ജോസ് കെ. മാണിയെ പ്രകീര്‍ത്തിച്ച ശേഷം പി.ജെ ജോസഫിന്റെ പേര് പറയാതെയായിരുന്നു പ്രതിച്ഛായയുടെ മുഖപ്രസംഗത്തിലെ വിമര്‍ശനം. സിരകളില്‍ കേരള കോണ്‍ഗ്രസ് രക്തമൊഴുകുന്ന സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തിയിട്ടും […]

India Kerala

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

പി.എസ്‍.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കായുള്ള തെരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരു മാസം മുന്‍പെ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Entertainment

‘എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ്’; ബൗണ്‍സായ രണ്ട് ചെക്കുമായി അജുവിനോട് നയന്‍താര!

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തിയ ലൗ ആക്ഷന്‍ ഡ്രാമയിലെ രസകരമായ ഫോട്ടോ പങ്കുവെച്ച് നിര്‍മാതാവ് അജു വര്‍ഗീസ്. നയന്‍താര രണ്ട് ചെക്കുകളുമായി നില്‍ക്കുന്ന ചിത്രത്തിന് ചിരിപടര്‍ത്തുന്ന അടിക്കുറിപ്പാണ് അജു നല്‍കിയിരിക്കുന്നത്. ‘മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ്’ എന്ന കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. തങ്ങളുടെ പ്രിയ താരം നയന്‍താരക്ക് പണം നല്‍കിയില്ലേയെന്ന ചോദ്യവുമായി ഒരു കൂട്ടം ആരാധകര്‍ വന്നപ്പോള്‍ പടവും ബൗൺസ് […]

Football Sports

കലമുടച്ചു; ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

ഖത്തർ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ അവസാന നിമിഷം ജയം കെെവിട്ട് ഇന്ത്യ. ഇ ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ടീം കലമുടച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രിയാണ് ആദ്യമായി വലകുലുക്കിയത്. കളിയുടെ 24ാം മിനിറ്റിലായിരുന്നു നിരന്നു നിന്ന ഒമാൻ പ്രതിരോധ നിരയെ തുളച്ച് കൊണ്ടുള്ള ഛേത്രിയുടെ ഉഗ്രൻ ഷോട്ട് വലയിലേക്ക് കുതിച്ചത്. ബ്രാൻഡൻ ഫെർണാണ്ടസിൽ നിന്നും കിട്ടിയ പന്ത്, ക്യാപ്റ്റൻ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. മത്സരത്തിലുടനീളം […]

India National

വാഹനാപകടത്തിന് പിന്നില്‍ കുല്‍ദീപാണെന്ന് പെണ്‍കുട്ടിയുടെ മൊഴി

വാഹനാപകടത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറാണെന്ന് ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് പെണ്‍കുട്ടിമൊഴി നല്‍കിയത്.തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗറിന്റെ ലക്ഷ്യമെന്നും മൊഴിയിലുണ്ട്. അതേസമയം ഉന്നാവ് പീഡന കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വാഹനാപകടക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞ തവണ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലെ വിചാരണയുടെ പുരോഗതിയും എന്ന് വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യവും […]

India National

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടത്, എ.ബി.വി.പി, എന്‍.എസ്.യു – എം.എസ്.എഫ് സഖ്യം, ബാപ്സ -ഫ്രട്ടേണിറ്റി സഖ്യം എന്നിങ്ങനെ ചതുഷ്കോണ മത്സരമാണ് ഇത്തവണയും. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ബാപ്സ – ഫ്രട്ടേണിറ്റി സഖ്യത്തിന്റെ വസീം ആര്‍.എസും എ.ബി.വി.പിയുടെ ശബരീഷ് പി.എയുമാണ് സുപ്രധാന പദവിയിലേക്ക് മത്സരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. 8-നാണ് ഫലപ്രഖ്യാപനം. SFI, ഐസ, AISF‌, DSF എന്നിവര്‍ പതിവുപോലെ സഖ്യമായാണ് മത്സരിക്കുന്നത്. ഐഷ ഘോഷാണ് ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. വൈസ് പ്രസിഡന്‍റായി സാകേസ് […]

India National

ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇറങ്ങും. സോഫ്റ്റ് ലാന്‍ഡിങ്ങെന്ന നിര്‍ണായകഘട്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തും. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൌത്യമായ ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ […]

India Kerala

കൂക്കി വിളി ആസൂത്രിതം; മദ്യം കൊടുത്ത് ജോസ് കെ. മാണി വിഭാഗം ആളെയിറക്കിയെന്ന് ജോസഫ് ഗ്രൂപ്പ്

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂകി വിളിച്ചത് ആസൂത്രിതമാണെന്ന് ജോസഫ് ഗ്രൂപ്പ്. ഇതിനായി മദ്യം കൊടുത്ത് ജോസ് കെ. മാണി വിഭാഗം ആളെയിറക്കി. പി.ജെ ജോസഫിനെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നും ജോസഫ് വിഭാഗം ആരോപിക്കുന്നു. യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ ജോസഫിന് നേരെ ഒരു വിഭാഗം രോഷം പ്രകടിപ്പിച്ചതിന് പിന്നിൽ ജോസ് കെ. മാണി പക്ഷത്തിന്റെ ഗൂഢാലോചനയാണെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആരോപണം. ജോസഫിന്റെ പേര് പറയാത്തതും ഇതിന്റെ ഭാഗമാണെന്ന് ജോസഫ് ഗ്രൂപ്പ് കുറ്റപ്പെടുത്തി.

India Kerala

ശ്രീജിവിന്റെ മരണം; സി.ബി.ഐ റിപ്പോര്‍ട്ട് സി.ജെ.എം കോടതി തള്ളി

ശ്രീജിവിന്റെ മരണം അന്വേഷിച്ച സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.