കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്കു പുറമെ ജനജീവിതം സ്തംഭിപ്പിച്ച് കൊച്ചിയില്‍ വന്‍ഗതാഗതക്കുരുക്ക്. വൈറ്റില- അരൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ൈവറ്റില – തൃപ്പൂണിത്തുറ റോഡിലും കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടര്‍ന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് അവസാന ദിവസം നഗരത്തിലെ റോഡുകളില്‍ ഒരേസമയം ധൃതിപിടിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചതാണ് ഗതാഗത തടസം രൂക്ഷമാക്കിയത്. അതേസമയം, റോഡ് അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കുമെന്ന് കളക്ടര്‍ പറഞ്ഞു. റോഡ് പണി നടക്കുന്നതും, ഓണത്തിരക്കും […]
Author: Tomy Thondamkuzhy
വാല്‍മീകിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
വരുണ്‍ തേജ്, അഥര്‍വ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് വാല്‍മീകി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരീഷ് ശങ്കര്‍ ആണ്. അദ്ദേഹം തന്നെ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ജിഗാര്‍ത്തണ്ടയുടെ റീമേക്കാണ് ചിത്രം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. 14 റീല്‍സ് പ്ലസിന്‍റെ ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അച്ചാന്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20- ന് പ്രദര്‍ശനത്തിന് എത്തും. മിക്കി ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. […]
അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി
കോപ്പ അമേരിക്കയിലെ പോരാട്ടത്തിന് ശേഷം ആദ്യമായി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ഗോള്‍രഹിത സമനില. ലോസ് ആഞ്ചല്‍സില്‍ നടന്ന സൌഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ കളത്തില്‍ ഇറങ്ങിയ അര്‍ജന്റീനക്ക് അടിമുടി പിഴച്ചു. ചിലിയുടെ പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ സുവര്‍ണാവസരങ്ങള്‍ അര്‍ജന്റീനയെ തേടിയെത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഡിബാലയും മാര്‍ട്ടിനെസുമായിരുന്നു അര്‍ജന്റീനയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. സൌഹൃദ മത്സരമായിരുന്നെങ്കിലും കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് ഇരു ടീമുകളും കളംനിറഞ്ഞു. അതുകൊണ്ട് തന്നെ റഫറിമാര്‍ കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കിയതും. […]
കണ്ണന് പിന്നാലെ മറ്റൊരു ഐ.എ.എസ് ഓഫീസര്‍ കൂടി രാജിവെച്ചു
ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (ഐ.എ.എസ്) രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെങ്കിലും അതൊരിക്കലും സാധാരണ നിലയിലല്ലെന്ന് സെന്തില്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. “നമ്മുടെ വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമാണഘടകങ്ങൾ അസാധാരണമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ സർക്കാരിലെ ഒരു സിവിൽ സർവീസ് ഉദ്യോസ്ഥന്‍ എന്ന നിലയിൽ ചുമതലയിൽ തുടരുന്നത് അനീതിയാണെന്ന് സെന്തിൽ പറഞ്ഞു. വരും ദിവസങ്ങൾ നമ്മുടെ […]
ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി
ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം. ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‍ല റാഷിദിന്‍റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‍ല ആരോപിക്കുകയുണ്ടായി. എന്നാല്‍ ഷെഹ്‍ലയുടെ ആരോപണം വ്യാജമാണെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. എന്നാല്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഷെഹ്‍ല മറുപടി നല്‍കി. […]
മരണ വീടുകൾ മുതൽ ഓണാഘോഷം വരെ; പാലായെ ചൂടുപിടിപ്പിച്ച് മുന്നണികള്‍
പാലായില് പ്രചാരണപരിപാടികള്‍ വേഗത്തിലാക്കി മൂന്നു മുന്നണികളും. മരണവീടുകള്‍ മുതല്‍ ഓണാഘോഷം വരെ ഓടിത്തീർക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികള്‍. വിവാദങ്ങള്‍ അവസാനിച്ചെന്ന് യുഡിഫ് സ്ഥാനാർഥി ജോസ് ടോമും, പ്രചാരണത്തില് ബഹുദൂരം മുന്നിലാണെന്ന് മാണി സി കാപ്പനും ശബരിമല വിഷയം വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബിജെപി സ്ഥാനാർഥിയും പ്രതികരിച്ചു.
മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഈ മാസം ഇരുപതിനകം ഉത്തരവ് നടപ്പാക്കി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്. 23ന് ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്. 20ന് […]
പ്രഭാസ് ചിത്രം സാഹോയുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സഹോ. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം വലിയ വിജയമാണ് നേടുന്നത്, അഞ്ച് ദിവസം കൊണ്ട് ചിത്രം 350 കോടി ആണ് നേടിയിരിക്കുന്നത്. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആണ് നായിക. അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ […]
ലോകകപ്പ് ലോഗോയ്ക്ക് വന്‍ സ്വീകാര്യത
കായിക മേഖലയിലുള്‍പ്പെടെ ഖത്തര്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോകകപ്പ് ലോഗോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് ഖത്തര്‍ കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി. ആശയസമ്പുഷ്ടമായ രീതിയില്‍ ലോഗോ രൂപകല്‍പ്പന ചെയ്ത ഖത്തറിനെ എ.എഫ്.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു. അറേബ്യന്‍ സംസ്കാരവും പൈതൃകവും കായിക സംസ്കാരവുമായി സമന്വയിപ്പിച്ച് ഖത്തറുണ്ടാക്കിയ 2022 ലോകകപ്പ് ഫുട്ബോള്‍ ലോഗോയ്ക്ക് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഖത്തറിന്‍റെ ഐഡന്‍റിറ്റിയെ ലോക സംസ്കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ ലോഗോയിലൂടെ കഴിഞ്ഞത് […]
കനത്ത മഴയില്‍ മൂന്ന് മരണം; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്ന് മരണം. കൊല്ലം പരവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേരും കണ്ണൂരില്‍ വട് തകര്‍ന്ന് ഒരു സ്ത്രീയുമാണ് മരിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പുത്തന്‍കുളത്ത് ആനപരിപാലന കേന്ദ്രത്തിലെ പാപ്പാന്മാർ താമസിച്ചിരുന്ന മുറിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മഴയില്‍ വീട് തകര്‍ന്നാണ് കണ്ണൂരില്‍ സ്ത്രീ മരിച്ചത്. […]












