Kerala

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം മടത്തറ എഫ്.എച്ച്.സി 92% സ്‌കോറും, എറണാകുളം കോടനാട് എഫ്.എച്ച്.സി 86% സ്‌കോറും, കോട്ടയം വെല്ലൂര്‍ എഫ്.എച്ച്.സി 92% സ്‌കോറും, പാലക്കാട് പൂക്കോട്ടുക്കാവ് എഫ്.എച്ച്.സി 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. മലപ്പുറം കോട്ടയ്ക്കല്‍ എഫ്.എച്ച്.സി. 99% സ്‌കോര്‍ നേടി പുന:അംഗീകാരം […]

Entertainment Latest news

പ്രസ് മീറ്റ് തടഞ്ഞ് നടൻ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍; പ്രതികരിക്കാതെ താരം മടങ്ങി

പുതിയ സിനിമയുടെ വാര്‍ത്ത സമ്മേളനം തടഞ്ഞ് നടന്‍ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തീയറ്ററില്‍ വച്ചാണ് സംഭവം. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തീയറ്ററിന് ഉള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു.(Kannada Activists Disrupt Actor Siddharths Press Conference) കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്. […]

Kerala

‘കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുത്’; ലോകായുക്തയിൽ ഹർജി

കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി. ഹർജി പരിഗണിച്ച ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയും […]

Kerala

സതീഷ്‌കുമാറിന് ഇപി ജയരാജനുമായി അടുത്തബന്ധം; വെളിപ്പെടുത്തലുമായി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായിസതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്ന് വെളിപ്പെടുത്തല്‍. . എംകെ കണ്ണനുമായും സതീഷ് കുമാറിന് അടുത്തബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. സതീഷ് കുമാറിനെ ഇപി ജയരാജന്‍ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്താറുണ്ടെന്നും സതീഷ്‌കുമാറിന്റെ ഡ്രൈവര്‍. രാമനിലയത്തില്‍ അടക്കം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗള്‍ഫില്‍ ഇരുവര്‍ക്കുമായി സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടെന്നും വെളിപ്പെടുത്തല്‍. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ പാസാക്കാന്‍ […]

Entertainment Latest news

”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു”, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.(Dulquer Salmaan Praises Mammootty Kannur Squad ) പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും അത്തരം ചിത്രങ്ങളാണ്. അത്തരത്തിലൊരു പുതുമുഖ […]

World

ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണധ്രുവത്തില്‍ അല്ല; ആരോപണവുമായി ചൈനീസ് ശസ്ത്രജ്ഞര്‍

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു ചന്ദ്രയാന്‍ 3ന്റെ വിജയം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ 3. എന്നാല്‍ ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.(Chinese scientist claims India’s Chandrayaan-3 didn’t land on Moon’s south pole) ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍ ആണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യ ചന്ദ്രയാന്‍ 3 […]

Entertainment

‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ലക്ഷങ്ങൾ കൈക്കൂലി: വെളിപ്പെടുത്തി വിശാൽ

പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടൻ വിശാൽ. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടിയും പണം നൽകിയെന്ന് താരം ആരോപിച്ചു. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം. സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും […]

HEAD LINES Kerala

തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവം; ബസുടമയോടും കോടതിയോടും CITU നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു

തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി സി.ഐ ടി യു നേതാവ് അജയൻ പറഞ്ഞു. മാപ്പ് പറഞ്ഞതോടെ അജയനെതിരായ കോടതിയലക്ഷ്യ കേസിന്മേലുള്ള നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. കോടതിയലക്ഷ്യ കേസ് തീർപ്പായെങ്കിലും ക്രിമിനൽ കേസ് തുടരും. മനപ്പൂർവ്വം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കെ […]

HEAD LINES Kerala

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; ജനങ്ങളുടെ മെക്കിട്ട് കേറിയാല്‍ ദൗത്യ സംഘത്തെ ചെറുക്കുമെന്ന് എം എം മണി

മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ഉള്ള ദൗത്യ സംഘത്തെ വെല്ലുവിളിച്ച് സിപിഐഎം നേതാവ് എം എം മണി എം എല്‍ എ. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ദൗത്യ സംഘത്തെ ചെറുക്കും എം എം മണി പറഞ്ഞു.(Evacuation of Munnar Encroachment-MM Mani) ദൗത്യ സംഘം കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന […]

Kerala

കത്തെഴുതിവെച്ച ശേഷം വീട് വീട്ടിറങ്ങി; കാട്ടാക്കടയിൽ 13 കാരനായി അന്വേഷണം

തിരുവനന്തപുരം കാട്ടാക്കട ആനാകോട് നിന്ന് വിദ്യാർത്ഥിയെ കാണാതായി. കത്ത് എഴുതിവെച്ചശേഷം വീട് വീട്ടിറങ്ങിയ പതിമൂന്നുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. കാട്ടാക്കട ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്റെ മകൻ 1 ഗോവിന്ദ് എ എന്ന കുട്ടിയെയാണ് കാണാതായത്. മാതാപിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തുള്ള സി സി ടി വിയിൽ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ