തിരുവനന്തപുരത്ത് പെരുമഴയത്ത് നടത്തുന്ന ഉപജില്ലാ സ്‌കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ മീറ്റ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ല. മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് […]
Author: Tomy Thondamkuzhy
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കനത്ത […]
നിയമന കോഴ വിവാദം; ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍; ആള്‍മാറാട്ടം സംശയിച്ച് പൊലീസ്
ആരോഗ്യവകുപ്പിലെ നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന്‍ പണം നല്‍കിയെന്ന് ആരോപിക്കുന്ന അഖില്‍ മാത്യു ആ സമയം തിരുവനന്തപുരത്തില്ലെന്ന് പൊലീസ്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ എന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍. ഏപ്രില്‍ 10,11 തീയതികളില്‍ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അഖില്‍ മാത്യുവിന്റെ പേരില്‍ മാറ്റാരെങ്കിലും പണം വാങ്ങിയോ […]
പഞ്ചാബിലെ കോണ്‍ഗ്രസ്-എഎപി തര്‍ക്കം; ഇന്ത്യ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെജ്രിവാള്‍; കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസിന് അതൃപ്തി
ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തര്‍ക്കത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിന് അതൃപ്തി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ആം ആദ്മിയുടെ ശ്രമങ്ങള്‍ എന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. (Punjab Congress opposed any alliance with AAP India alliance) മയക്കുമരുന്ന് കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തതോടെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ്-എഎപി തര്‍ക്കം അതിരൂക്ഷമായത്. […]
യോഗ്യത ഇല്ലാത്തവര്‍ക്ക് നിയമനം; സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്
സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്. കോഴിക്കോട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ക്രമക്കേട് നടന്നത്. യോഗ്യതയില്ലാത്താവര്‍ക്ക് നിയമനം നല്‍കിയതെന്ന് രേഖകള്‍. വകുപ്പുതല അന്വേഷണത്തിലാണ് നിയമന ക്രമക്കേട് കണ്ടെത്തിയത്. സീനിയോറിറ്റി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പുറത്താക്കിയ മൂന്നു പേര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബ്രേക്ക് ഓഫ് സര്‍വീസ് ക്രമീകരിക്കുകയും ചെയതു.
ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നു; ചില സുപ്രധാന വിവരങ്ങള്‍ കാനഡ വ്യക്തമാക്കാതിരുന്നതില്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി
ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കാനഡയ്ക്ക് ഇപ്പോഴും വ്യക്തമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കാനഡ ഗ്രൂപ്പില്‍ ഒറ്റപ്പെടുന്നത്. നിജ്ജര്‍ വധത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. (Canada is isolated in the Five Eye Group on terrorism) അമേരിക്ക, ആസ്‌ട്രേലിയ, യുകെ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഇന്റലിജന്‍സ് സഖ്യമാണ് ഫൈവ് […]
കണക്കുകൂട്ടല്‍ തെറ്റിച്ച് തോരാമഴ; കൊയ്ത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ നെല്‍പ്പാടങ്ങള്‍ വെള്ളക്കെട്ടില്‍; കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍
രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരം വെള്ളത്തില്‍ മുങ്ങിയത്. പാടങ്ങളിലാകെ വെള്ളം കയറിയതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലാകുകയാണ്. (Farmers in Kuttanad are in distress as paddy fields flooded with rainwater) 130 ദിവസത്തോളം കര്‍ഷകര്‍ അധ്വാനിച്ച് പരിപാലിച്ച് വന്നിരുന്ന നെല്‍കൃഷിയാണ് രണ്ട് ദിവസത്തെ തോരാമഴയില്‍ വെള്ളം കയറി നശിക്കുന്നത്. വിളവെടുപ്പിന് വെറും രണ്ട് […]
ജാതിപ്പേര് വിളിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ചു
സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നും പരാതി. പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(caste abuse against the person who won the tender for unniyappam production at sabarimala) ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമമെന്നും കരാറുകരന്‍ പറഞ്ഞു. ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും […]
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 2000 രൂപ നോട്ടുകള്‍ മൂല്യം ഇല്ലാതാകും. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചിരുന്നു.(Last Date To Exchange ₹ 2,000 Note Is September 30) മേയ് 19 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ […]
ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്; ഗർഭിണിക്ക് രക്തം മാറി നൽകി
മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് രക്തം മാറി നൽകിയത്. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.












