പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് മന്ത്രി ജി സുധാകരന്‍. ടി.ഒ സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. മരാമത്ത് പണികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് തെറ്റാണ്. വിജിലന്‍സ് അവരുടെ അന്വേഷണം തുടരട്ടെയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ടി.ഒ സൂരജ് പാലാരിവട്ടം അഴിമതി കേസില്‍ റിമാന്റിലാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ് പറഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് […]
Author: Tomy Thondamkuzhy
ഡല്‍ഹിയില്‍ ഏകദിന വാഹന പണിമുടക്ക് പുരോഗമിക്കുന്നു
ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ വര്‍ധനക്കും ദോഷകരമായ നയങ്ങള്‍ക്കും എതിരെ ഡല്‍ഹിയില്‍ ഏക ദിന വാഹന പണിമുടക്ക്പുരോഗമിക്കുന്നു. 41 സംഘടനകളിലെ അംഗങ്ങളാണ് പണിമുടക്കുന്നത്. പിഴത്തുക കുറച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പണിമുടക്ക് പ്രമാണിച്ച് ഡൽഹിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധിയാണ് ട്രക്ക്, ടാക്സി, ഓട്ടോ, ഓൺലൈൻ ടാക്സി, സ്വകാര്യ ബസുകൾ അടക്കമുള്ളവയാണ് പണിമുടക്കുന്നത്. വന്‍ തോതില്‍ ഉയര്‍ത്തിയ പിഴ തുക പിന്‍വലിക്കണമെന്നാണ് ആവശ്യം. പിഴത്തുക വര്‍ധനവ് അഴിമതി വര്‍ധിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തേക്കാൾ വലുതാണ് […]
എയര്‍ ഇന്ത്യയെ ‘വിദേശ വിമാനക്കമ്പനി’ക്ക് വില്‍ക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
കടക്കെണിയിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കി ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതിയെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന. ജൂലൈയിൽ എയർ ഇന്ത്യയിലെ ജീവനക്കാരുടെ 13 യൂണിയനുകൾ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ […]
മരട് ഫ്ലാറ്റ് വിവാദം; നഗരസഭ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഹരജി
മരടിലെ ഫ്ലാറ്റ് വിഷയത്തിൽ നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് നഗരസഭ. അതേസമയം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രിം കോടതി നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ഹോളി ഫെയ്ത്തിലെ താമസക്കാരനായ കെ.കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃത്യമായി നികുതി നൽകുന്നതിനാൽ […]
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അന്വേഷണ സംഘത്തിന്റെ യോഗം രണ്ട് മണിക്ക് വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്തു. പാലം നിർമാണത്തിന് ആർ.ഡി.എക്സ് പ്രൊജക്ട്സ് കമ്പനിക്ക് പലിശയില്ലാതെ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 4 കോടിയോളം രൂപയുടെ അഴിമതി പണം ആദ്യഘട്ടത്തിൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കൈമാറി. നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ […]
പാലാരിവട്ടം പാലം അഴിമതി; എല്ലാം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കാന്‍ കൊണ്ടുവരവെയാണ് സൂരജിന്റെ പ്രതികരണം. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന […]
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോർ തുറന്ന് കുട്ടി ഉള്‍പ്പടെ രണ്ട് പേർ പുറത്തേക്ക് വീണു
കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ച് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം കോവളം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. കോവളം സ്വദേശികളായ അര്‍ഷാദ്, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംനാദിന്റെ കാലിന് പൊട്ടലേറ്റിട്ടുണ്ട്. അര്‍ഷാദിന് നിസാര പരിക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചിക്തിസക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സുകുമാരക്കുറുപ്പിന് ബോളിവുഡ് ടച്ച്; നായികയായ് എത്തുന്നത് ശോഭിത ദുലീപാല
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന ദുല്‍ഖര്‍ ചിത്രമായ കുറുപ്പില്‍ നായികയായ് എത്തുന്നത് ബോ ളിവുഡ് താരം. ‘മെയ്ഡ് ഇന്‍ ഹെവന്‍’ എന്ന ആമസോണ്‍ വെബ് സീരീസിലെ പ്രകടനത്തിലൂടെ ആരാധക ശ്രദ്ധ നേടിയ ശോഭിത ദുലീപാലാണ് ദുല്‍ഖറിന്‍റെ നായികയായ് എത്തുന്നത്. അനുരാഗ് കശ്യപിന്റെ ‘രാമന്‍ രാഘവി’ലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ ശോഭിതയുടെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണിത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ് ശോഭിതയുടെ ആദ്യ ചിത്രം. ദുല്‍ഖറിന്‍റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ […]
ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി കിങ് കോഹ്‍ലി
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് നായകന്‍ വിരാട് കോഹ്‍ലിയുടെ മിന്നുന്ന പ്രകടനമാണ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചത്. 52 പന്തുകളില്‍ നിന്ന് 72 റണ്‍സുമായി കോഹ്‍ലി പുറത്താകാതെ നിന്നു. ഇതോടെ ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും അദ്ദേഹം മാറി., 40 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ക്വിന്‍റിന്‍ ഡികോക്കിന്‍റെ അര്‍ദ്ദ സെഞ്ച്വറിയുടെ ബലത്തില്‍ അഞ്ച് വിക്കറ്റിന് 149 എന്ന സ്കോര്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തി. […]
രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കും: അമിത്ഷാ
രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കൃത്യമായ പൗരത്വ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കു. മറ്റേതെങ്കിലും രാജ്യത്ത് അനധികൃതമായി താമസിക്കാൻ ആകുമോ എന്നും അമിത് ഷാ ചോദിച്ചു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച പൂർവോദയ 2019 പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം. രാജ്യത്താകമാനം NRC നടപ്പിലാക്കും. രാജ്യത്തെ പൗരന്മാരെ ഉൾക്കൊള്ളിച്ച് ദേശീയ രജിസ്റ്റർ ഉണ്ടാക്കും. ഒരു ഇന്ത്യക്കാരനെ യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളിൽ പോയി നിയമവിരുദ്ധമായി താമസിക്കാൻ കഴിയില്ല. അപ്പോൾ നിയമപരമായ […]












