പയ്യന്നൂര്‍ കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏഴ് കുടുംബങ്ങളോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അനിയന്ത്രിത മണ്ണെടുപ്പാണ് ഭൂമിയുടെ പിളര്‍പ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പ്രളയകാലത്താണ് കക്കംപാറ ഓലക്കാല്‍മഖാമിന് സമീപം ഭൂമിയില്‍ വിളളല്‍ കണ്ട് തുടങ്ങിയത്. മഴയുടെ ശക്തി കുറഞ്ഞിട്ടും പക്ഷെ ഭൂമിയിലെ വിളളല്‍ ശക്തി പ്രാപിക്കുകയാണ്. 200 മീറ്ററോളം നീളത്തില്‍വിണ്ട് കീറിയ ഭൂമിയുടെ ഒരറ്റത്ത് ഏതാണ്ട് ഏഴ് മീറ്റര്‍ വീതിയിലും പതിനെട്ടടിയോളം ആഴത്തിലും ഭൂമി അകന്ന് മാറിയിട്ടുണ്ട്.ദിനം പ്രതി […]
Author: Tomy Thondamkuzhy
വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ. പുതുക്കിയ പിഴ ഈടാക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഉയർന്ന പിഴ ഈടാക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടതില്ലെന്നും നോട്ടീസ് നൽകിയാൽ മതിയെന്നുമായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ പുതുക്കിയ നിരക്കിലുള്ള പിഴ തന്നെ ഈടാക്കി. അമിത വേഗത്തിന് 1500 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് ആയിരം രൂപയുമാണ് പിഴ. കോഴിക്കോട് സിറ്റിയിൽ മാത്രം പോലീസ് നടത്തിയ പരിശോധനയിൽ […]
പാലായില്‍ ഇന്ന് കലാശക്കൊട്ട്; രണ്ട് ദിവസം നിശ്ശബ്ദ പ്രചരണം
പാലായില്‍ കൊട്ടിക്കലാശം ഇന്ന്. ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ നാളെ പരസ്യ പ്രചരണം വേണ്ടെന്ന് മുന്നണികള്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്ന് മുന്നണികളും കടുത്ത പോരാട്ടമാണ് പരസ്യ പ്രചരണത്തില്‍ കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കൊട്ടിക്കലാശലവും ആവേശത്തിലാക്കാനാണ് മുന്നണികളുടെ തീരുമാനം. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക. ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും ബി.ജെ.പിയുടെ […]
മരട് ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും. നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്നലെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വിധിക്ക് ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നഗരസഭ ഇന്നലെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചു. സര്‍വകക്ഷി തീരുമാന പ്രകാരം സര്‍ക്കാര്‍ കോടതിയെ വീണ്ടും സമീപിക്കുമ്പോള്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് കോടതി സ്വീകരിക്കും എന്ന പ്രതീക്ഷ മാത്രമാണ് ഫ്ലാറ്റുടമകള്‍ക്കുള്ളത്. ഈ മാസം 20തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കി 23ന് […]
ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്തേക്കും; തുടര്‍ നടപടി നിയമോപദേശത്തിന് ശേഷം
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. […]
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷം; 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന് ശിവസേന
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും മുമ്പില്‍ വെച്ചാണ് സീറ്റ് സംബന്ധിച്ച തീരുമാമെടുത്തെതെന്നും ശിവസേന എം.പി സഞ്ജയ് രാവത്ത് പറഞ്ഞു. തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് നാസിക്കില്‍ മുഖ്യമന്ത്രിയുടെ മഹാജനദേശ് യാത്രയുടെ സമാപന യോഗത്തെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയിലെ ആകെ ഉള്ള 288 സീറ്റില്‍ 144 വീതം സീറ്റുകളില്‍ ശിവസേനയും ബി.ജെ.പിയും മത്സരിക്കാമെന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ഉള്ള […]
ചാവക്കാട് നൗഷാദ് വധക്കേസ്: അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി
കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് നൗഷാദ് വധക്കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കേസില്‍ എസ്.ഡി.പി.ഐ നേതാവ് അടക്കം 8 പേർ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തിയില്ലെന്നായിരുന്നു പരാതി. തുടര്‍ന്നാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.
വീണ്ടും താഴേക്ക്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ, കരുത്തരും ഏഷ്യൻ കപ്പ് ജേതാക്കളുമായ ഖത്തറിനെതിരെ സ്വപ്നതുല്യമായ സമനില നേടിയെങ്കിലും അത് റാങ്കിങില്‍ ഇന്ത്യക്ക് ഗുണമായില്ല. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ഇന്ത്യക്ക് നേരിയ തിരിച്ചടി. ഇന്ന് പുറത്തിറക്കിയ പുതിയ പട്ടികയില്‍ 104 ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം ഇടം പിടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ 101 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജൂലൈയില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 103 ലേക്ക് ഇറങ്ങി. ഇപ്പോഴിതാ ഒരു സ്ഥാനം കൂടി നഷ്ടപ്പെട്ട് 104 ലേക്ക് […]
കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പെന്ന് പരാതി
കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പ്. മുന്‍കൂര്‍ പണം വാങ്ങിയിട്ടും ഫ്ലാറ്റ് കൈമാറാതെ നിര്‍മാതാക്കള്‍ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ അറിയാതെ സ്ഥലം ഈടുവച്ച് നിര്‍മാതാവ് വായ്പയും തരപ്പെടുത്തി. തദ്ദേശ ഭരണ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് പെന്‍റഗണ്‍ ബില്‍ഡേഴ്സ് ബീച്ചിന് സമീപത്തായി കെട്ടിപ്പൊക്കിയ ഫ്ലാറ്റ്- 32 ലക്ഷം രൂപ വില വരുന്ന ഫ്ലാറ്റിന് ആലുവ സ്വദേശിയായ ഡോക്ടര്‍ അബ്ദുല്‍ സലാം 2010ല്‍ 12 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി 20 […]
‘പൊന്നാനിയില്‍ സെല്‍വന്‍’ ചിത്രീകരണം തായ്ലാന്‍റില്‍
മണിരത്നത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ പൊന്നാനിയില്‍ സെല്‍വനില്‍ അണിനിരക്കുന്നത് വന്‍ താരനിര. 100 ദിവസം നീളുന്ന ഷൂട്ടിംഗ് തായ്ലാന്‍റില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് മണിരത്നം പദ്ധതിയിടുന്നത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ജയറാം, വിക്രം, ജയന്‍ രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമലപോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ കുറിച്ച് കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. തമിഴില്‍ രചിക്കപ്പെട്ട നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്റെ സ്വപ്ന […]












