India Kerala

ഹരിപ്പാട് നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Cricket Sports

സ്മിത്തിന്‍റേത് സങ്കീര്‍ണ്ണമായ ബാറ്റിംഗ് ശൈലിയെങ്കിലും സംഘടിത മനോഭാവമുള്ള കളിക്കാരനെന്ന് സച്ചിന്‍

ഇപ്പോൾ അവസാനിച്ച ആഷസ് പരമ്പരയിലൂടെ മിന്നുന്ന ബാറ്റിംഗ് ഫോമുമായി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്റെ മാതൃകാപരമായ ബാറ്റിംഗിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. മുൻ ഓസ്‌ട്രേലിയൻ നായകന്റെ ‘സങ്കീർണ്ണമായ ബാറ്റിംഗ് ശൈലിയും സംഘടിത മനോഭാവവും’ മറ്റുള്ള സമകാലികരില്‍ നിന്ന് സ്മിത്തിനെ വേറിട്ട് നിര്‍ത്തുന്നുവെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന പരമ്പരക്കിടെ ബോളില്‍ കൃതൃമം കാട്ടിയതിന് ഒരു വർഷത്തെ വിലക്ക് നേരിട്ടതിനു ശേഷം സ്മിത്ത് കളിക്കുന്ന ആദ്യത്തെ പരമ്പര ആയിരുന്നു ആഷസ്. 110.57 റണ്‍സ് ശരാശരിയിൽ 774 റൺസ് നേടിയാണ് […]

Cricket Sports

ധോനിയുടെ സമയമായി; പുറത്താക്കും മുമ്ബ് സ്വയം വിരമിക്കണമെന്ന് ഗാവസ്‌ക്കര്‍

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. ധോനിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗാവസ്‌ക്കര്‍ ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെയാണ് ഗാവസ്‌ക്കറുടെ ഈ വാക്കുകള്‍. ”എന്താണ് ധോനിയുടെ മനസിലുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെ പറ്റി അദ്ദേഹത്തിനു മാത്രമേ പറയാനാകൂ. ധോനിക്ക് […]

Movies

ആരാധകരെ ഞെട്ടിച്ച്‌ കാപ്പാന്‍; പ്രേക്ഷകപ്രതികരണം

കെവി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കാപ്പാന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സൂര്യയുടെ പ്രകടനം അതിശയിപ്പിച്ചുവെന്നും മോഹന്‍ലാല്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം സൂര്യ ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും നിരൂപണങ്ങളുണ്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിജയ് നായകനായ ‘ജില്ല’ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം. പ്രധാനമന്ത്രിയുടെ അംഗ രക്ഷകനായി സൂര്യ എത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. […]

India National

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ തടഞ്ഞുവച്ചു

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ 5 മണിക്കൂർ തടഞ്ഞുവച്ചു. എസ്എഫ്ഐ, ഐസ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞുവച്ചത്. എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് മന്ത്രി ക്യാംപസിൽ എത്തിയത്. ഉച്ചയോടെയാണ് സര്‍വകലാശാലയില്‍ എത്തിയ ബാബുൽ സുപ്രിയോ ക്യാമ്പസിൽ പ്രവേശിച്ചതോടെ തടഞ്ഞ എസ്എഫ്ഐ, ഐസ പ്രവർത്തകർ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ജമ്മുകശ്മീർ, എൻആർസി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു നീക്കം. തിരിച്ചു പോകില്ലെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾ മന്ത്രിയെ തടഞ്ഞു വെക്കുകയായിരുന്നു. സംഘർഷത്തിൽ മന്ത്രിയുടെ ഷർട്ട് കീറി. ക്യാമ്പസിലേക്ക് എത്തിയ പൊലീസിനെയും വിദ്യാർത്ഥികൾ […]

India National

‘മോദിക്ക് പരവതാനി വിരിക്കുന്നവര്‍ മറക്കരുത് ഇക്കാര്യങ്ങള്‍…’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരെ കടുത്ത വിമർശനവുമായി യു.എസ് മാധ്യമപ്രവർത്തകൻ പീറ്റർ ഫ്രെഡറിക്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ആർ.എസ്.എസും, അതിന്റെ ഉത്പന്നമായ മോദിയും ലോകത്തെ വലതുപക്ഷ തീവ്രവാദത്തിന് പ്രചോദനമേകുകയുണ്ടായി എന്നാണ് പീറ്റർ ഫ്രഡറിക് പറഞ്ഞത്. യു.എസിലെ ഹൂസ്റ്റൺ സിറ്റി കൗൺസലിൽ സംസാരിക്കുകയായിരുന്നു ഫ്രെഡറിക്. ലോകത്തെ ഞെട്ടിച്ച 2011ലെ നോർവെ കൂട്ടക്കുരുതി, തുടർന്നിങ്ങോട്ട് നിരവധി വലതുപക്ഷ ഭീകരവാദത്തിന് വഴിമരുന്നിടുകയുണ്ടായി. അമേരിക്കയിലെ ടെസ്കസിലും, ന്യൂസിലാന്റിലെ ക്രെെസ്റ്റ് ചർച്ചിലും ആക്രമണങ്ങള്‍ നടന്നത് നോർവേ കൂട്ടക്കുരുതിയുടെ ആവേശമുൾക്കൊണ്ടാണ്. 77 പേരെ കൊന്ന […]

India Kerala

പാലാരിവട്ടം പാലം; സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്

സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്. ടി.ഒ സൂരജിന് മറുപടിയില്ലെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു. അതെ സമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്‍റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം […]

India Kerala

ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം

ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ വിഷയത്തിൽ കെ പി സിസി നേതൃത്വത്തിന്റെ ഇടപ്പെടൽ. പാർട്ടി തീരുമാനത്തിനെതിരായി രാജി ഭീഷണി മുഴക്കിയ കൗൺസിലർമാരെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കൾ ശാസിച്ചതായാണ് സൂചന. തോമസ് ജോസഫിനെ രാജിവെപ്പിച്ച പാർട്ടി തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പത്ത് കൗൺസിലർമാർ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം രാജിവെച്ചിരുന്നു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നീങ്ങിയ കൗൺസിലർമാരോട് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ല എന്ന് തന്നെയാണ് കെ പി സിസി നേതൃത്വത്തിന്റെ തീരുമാനം, […]

India Kerala

പരീക്ഷയെഴുതി വലഞ്ഞ് എൽ.എൽ.ബി വിദ്യാർഥികൾ; കൈമലര്‍ത്തി സര്‍വകലാശാല

കേരള സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വട്ടംകറങ്ങി ത്രിവൽസര എൽഎൽബി വിദ്യാർഥികൾ. മതിയായ ക്ലാസുകൾക്ക് അവസരം നൽകാതെ ഇടവേളകളില്ലാത്ത തരത്തിലാണ് പരീക്ഷ നടത്തിപ്പ്. ആറു ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് സെമസ്റ്ററുകളടെ പരീക്ഷകളാണ് സർവകലാശാല ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. 2018ലെ ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള പരീക്ഷകൾ നീണ്ടുപോയപ്പോൾ പരാതിയുമായി വിദ്യാർഥികൾ കോടതിയിൽ പോയി. ഇതോടെ സർവകലാശാല നിയമവിദ്യാർഥികൾക്ക് വിചിത്രമായൊരു പരീക്ഷ കലണ്ടർ പ്രഖ്യാപിച്ചു. ജൂണില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ, ജൂലൈയില്‍ ഇംപ്രൂവ്മെന്‍റ് , ഈമാസം […]

India Kerala

ആലപ്പുഴയില്‍ 33 പേരെ കടിച്ച തെരുവ്‌ നായക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം 33 പേരെ കടിച്ച തെരുവ്‌ നായക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. പട്ടിയുടെ കടിയേറ്റവർ ഉടൻ തന്നെ പേവിഷ ബാധക്കുള്ള പ്രതിരോധ ചികിത്സ തേടണമെന്ന് ജില്ലാ കലക്ടർ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേ വിഷ ബാധ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിരുന്നു. എന്നാൽ കൂടുതൽ പ്രതിരോധത്തിനായി കടിയേറ്റവർ ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവെയ്പ്പ് കൂടി എടുക്കണം എന്ന് ജില്ലാ കലക്ടർ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ആളുകൾ പോകേണ്ടത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ […]