സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ് ‘ എന്നും മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ്. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തിൽ ഉണ്ടാകുന്നത്. ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കേരളത്തിൽ മാത്രമല്ല, ഇതര നാടുകളിലും ഗംഭീര പ്രതികരണങ്ങൾ നേടുന്നു എന്നത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഈ അവസരത്തിൽ മൗത്ത് പബ്ലിസിറ്റി നേടി മുന്നേറുന്ന ‘കണ്ണൂർ […]
Author: Tomy Thondamkuzhy
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി സുതീർത്ഥ-അയ്ഹിക സഖ്യം; ടേബിൾ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു. ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, […]
‘ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു’; ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം
ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം. ഹെപ്റ്റാത്തലൺ മെഡൽ ജേതാവായ നന്ദിനി അഗസാരയെ ട്രാൻസ്‌ജെൻഡർ എന്ന് വിളിച്ച് സ്വപ്‌ന ബർമൻ. നന്ദിനി അഗസാരയാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. ഇതിന് പിന്നാലെയാണ് അധിക്ഷേപം. ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് മെഡൽ നഷ്ടമായത്. […]
വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാകം ചെയ്ത് കഴിച്ചു; രണ്ടു പേര്‍ പിടിയില്‍
വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര്‍ പിടിയില്‍. കുറുക്കന്‍മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്. മാനുകളെ പിടിക്കാനായിട്ടായിരുന്നു കെണിവെച്ചത്. വനംവകുപ്പ് വാച്ചറും പ്രദേശവാസിയായ ഒരാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
ഏകദിന ലോകകപ്പ് 2023: കനത്ത മഴ ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത്
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ […]
ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം; അവതരണ ദിവസം തന്നെ വിറ്റു തീര്‍ന്ന് ഐഎക്‌സ് 1
ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ട്. 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്. ഐഎക്‌സ് 1 ബിഎംഡബ്ല്യുവിന്റെ നാലാമത്തെ ഇലക്ട്രിക് വാഹനമണ്. ഐ7, ഐഎക്‌സ്, ഐ4 എന്നിവയാണ് മറ്റ് ഇലക്ട്രിക് വാഹനം. എക്സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഐഎക്‌സ് 1ന് 66.90 ലക്ഷം രൂപയാണ് […]
കവിയും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു
അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ വേങ്ങ കുറിശേരില്‍ വീട്ടില്‍ കുറിശേരി ഗോപാലകൃഷ്ണപിള്ള(91) അന്തരിച്ചു. കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവര്‍ത്തകനാണ് കുറിശേരി ഗോപാലകൃഷ്ണപിള്ള. ചവറ പന്മന ഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂളിലും തിരുവനന്തപുരം രാജകീയ സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമായി. വൈകി വിടര്‍ന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), […]
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷി
മധ്യപ്രദേശിൽ 35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. നാല് പേർ ചേർന്ന് പീഡിപ്പിച്ച ശേഷം യുവതിയെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണെന്നും പൊലീസ്. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച, പരിക്കേറ്റ ഒരു സ്ത്രീ ബോധരഹിതയായി വയലിൽ കിടക്കുന്നതായി കണ്ട ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ ഷഡോറയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ അശോക് നഗറിലെ ജില്ലാ ആശുപത്രിയിലേക്ക് […]
സംസ്ഥാനത്ത് ഇന്നും മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. അതേസമയം തിരുവനന്തപുരം ജില്ലയിലെ മലയോര […]
കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി-ജംഷഡ്‌പൂർ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകൾ കൊച്ചിയിൽ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ […]












