Kerala

നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 65 വയസായിരുന്നു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. ( arumughan venkitangu passes away ) കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്. സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന […]

Kerala

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; നിലവിലുള്ളത് സംഭരണ ശേഷിയുടെ 40% മാത്രം

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞവർഷം ഇതേസമയം 2386 അടി വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജല നിരപ്പ് ഉയരാത്തതിൽ കെഎസ്ഇബിക്ക് ആശങ്കയുണ്ട്. ( only 40% water in idukki dam ) 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് […]

Kerala

വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്; ഗൂഢാലോചനയില്‍ അന്വേഷണം

ആരോഗ്യ വകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക്. വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്. തട്ടിപ്പ് നടന്നത് ബാസിതിന്റെ അറിവോടെയെന്ന് നിഗമനം. ഹരിദാസിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ പൊലീസ് ഗൂഢാലോചന അന്വേഷിക്കും. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതെങ്കിലും ഗൂഢാലോചന നടന്നോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്. അഖില്‍ മാത്യുവിന് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അഖില്‍ മാത്യു ഹരിദാസനെ സമീപിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടില്ല. ആള്‍മാറാട്ടം അടക്കം […]

Kerala Latest news

തട്ടം പരാമർശം; അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി

തട്ടം പരാമർശത്തിൽ അഡ്വ.കെ അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എ.എം ആരിഫ് ഷെയർ ചെയ്തു. തട്ടം വിഷയത്തിൽ അനിൽ കുമാറിന്റേത് സിപിഐഎം നിലപാടല്ലെന്നായിരുന്നു കെ.ടി ജലീലിന്റെ പോസ്റ്റ്. ( am arif mp shares kt jaleel fb post on veil issue ) വ്യക്തിയുടെ അബദ്ധം പാർട്ടി തീരുമാനമായി അവതരിപ്പിക്കുന്നത് വിവരക്കേടാണെന്നും കാള പെറ്റു ന്നെ് കേൾക്കുമ്പോൾ കയറെടുക്കുന്നത് ശരിയല്ലെന്നുമാണ് പോസ്റ്റ്. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ […]

Sports

ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം നേടി. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു. 4 X 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. പുരുഷന്‍മാരുടെ ഡെക്കാലണില്‍ തേജസ്വിന്‍ ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേപ്പാളിനെതിരേ […]

HEAD LINES Kerala

വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി

പത്തനംതിട്ട തിരുവല്ലയിൽ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി. കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെയുള്ള മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിലാണ് സംഭവം.(car sank in watershed on the railway under bridge at ThiruvallaO തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും […]

Sports

ശ്രീശങ്കറും ആൻസിയും കേരളത്തനിമ കാത്തു

ഹാങ്ചോ ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ പുരുഷ ,വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്കായി വെള്ളി നേടിയത് മലയാളികളായപ്പോൾ അതൊരു വലിയ പാരമ്പര്യത്തിൻ്റെ തുടർച്ചയായി. യഥാക്രമം എം.ശ്രീശങ്കറും ആൻസി സോജനും ആണ് ലോങ് ജംപിൽ  കേരളത്തിൻ്റെ പാരമ്പര്യം കാത്തത്. ( m sreesankar and ancy sojan asian games article by sanil p thomas ) ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ (1974) ഏഷ്യൻ റെക്കോർഡോടെ ( 8.07 മീറ്റർ) സ്വർണം നേടിയ ടി.സി.യോഹന്നാനിൽ നിന്ന് ആ ചരിത്രം […]

HEAD LINES Kerala

അനില്‍കുമാറിന്റെ പരാമര്‍ശം ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പ്; സിപിഐഎമ്മിനെതിരെ സമസ്ത

തട്ടമിടല്‍ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് അനില്‍കുമാറിനെതിരെ സമസ്ത. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പാണ് സിപിഐഎം നേതാവിന്റെ പ്രസ്താവനയെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നും അദ്ദേഹം പറഞ്ഞു. […]

India Kerala

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണ്. ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. […]

World

ഇന്ത്യയുടെ പ്രിയൻ സോലിഹ് പടിയിറങ്ങുന്നു; ഇനി മാലിദ്വീപിന് പുതിയ പ്രസിഡന്റ്

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് മാലിദ്വീപ്. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹമ്മദ് സോലിഹാണ് പടിയിറങ്ങുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിനാണ് മാലിദ്വീപ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ശക്തമായ ആധിപത്യം നേടി. നിലവിലെ പ്രസിഡന്റായിരുന്ന മുഹമ്മദ് സോലിഹ് പിന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53% വോട്ടും സോലിഹിന് […]