Sports

ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി

ഇതിഹാസതാരം പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡിനൊപ്പമെത്തി ഫൈനലിലേക്ക് യോഗ്യത നേടി. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്. ആദ്യ ഹീറ്റ്‌സിൽ ബഹ്‌റൈനിന്റെ ജമാൽ അമീനത്ത് ഒലുവാസുൻ യൂസഫിനെ പിന്നിലാക്കികൊണ്ടാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ 24 കാരി ഒന്നാമതെത്തിയത്. നാളെ പുലര്‍ച്ചെ 4.50 ന് ഈയിനത്തില്‍ വിത്യ ഫൈനലിന് […]

Sports

ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. 4 മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്പേയ് സ്വർണം നേടിയപ്പോൾ […]

Entertainment Mollywood Movies

‘ഹീ ഈസ് കമ്മിംഗ് ബാക്ക്; എമ്പുരാന്‍’ അപ്‌ഡേറ്റ് എത്തി, വിഡിയോ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുമെന്നാണ് പുതിയ വിവരം. രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്. പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ […]

Entertainment Mollywood Movies

‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്‍റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നുമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താനവതരിപ്പിച്ച ചിത്രത്തിലെ എ എസ് ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍. “കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ […]

India Kerala Weather

കനത്ത മഴ : കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി

കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കിൽ ക്രെഡിറ്റ് കോർപ്പറേഷൻ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. കോർപ്പറേഷൻ അഭിഭാഷകൻ ഹാജരാകാൻ വൈകിയതിന്റെ കാരണവും സിംഗിൾ ബെഞ്ച് തേടി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. നഗരത്തിൽ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. […]

India National

മണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം; 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun Haokip, S Malsawn Haokip, Lhingneichong Baitekkuki, Tinneilhing Henthang എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരിൽ നിന്നുള്ളവരാണ്. ഇവരെ ഗുവാഹത്തിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷ്യൽ ‍ഡയറക്റ്റർ അജയ് ഭത്ന​ഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. 4 പേരെ അറസ്റ്റ് ചെയ്തതിന് പുറമേ സംശയമുള്ള 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരിൽ […]

India Kerala Weather

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പണി പൂർത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം കുഴിയടയ്ക്കാൻ തീരുമാനിച്ചത്. യു ടേണിൽ പെരുമഴയത്ത് കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികൾ കുഴിയടയ്ക്കുന്നു. നേരത്തെ മിക്സ് ചെയ്ത ടാർ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ […]

Must Read

ഇന്ന് ​ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്നും ഗാന്ധിജിയുടെ സന്ദേശങ്ങളും ആ ജീവിതവും പ്രസക്തമാകുമ്പോൾ വീണ്ടും വീണ്ടും നമ്മൾ ഐൻസ്റ്റീൻ്റെ വാക്കുകൾ ഓർക്കുന്നു. ലോക നേതാക്കൾ രാജ്ഘട്ടിൽ […]

India National

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ പെട്ടു; സഹോദരങ്ങളടക്കം 3 പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇൻഡോറിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ രണ്ട് സഹോദർ ഉൾപ്പെടെ 3 പേർ മരിച്ചതായി പൊലീസ്. ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 5 പേരാണ് എത്തിയത്. ഇവരിൽ 3 പേർ വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരുന്നു. സഹോദരങ്ങളായ അമൻ കൗശൽ (21), ആദർശ് കൗശൽ (19) എന്നിവരും, 19 കാരനായ അനീഷ് ശർമയുമാണ് മരിച്ചതെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ യാദവ് […]

HEAD LINES Kerala

നടന്നത് ഭീകരവാദ പ്രവർത്തനം; പ്രതി ഷാരൂഖ് സെയ്ഫി മാത്രം; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. നടന്നത് ഭീകരവാദ പ്രവർത്തനമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ( elathur train fire NIA submits chargesheet ) കേരളത്തെ ഞെട്ടിച്ച സംഭവം നടന്ന് ആറ് മാസം തികയുമ്പോഴാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. എലത്തൂരിൽ നടന്നത് ഭീകരവാദ പ്രവർത്തനമെന്ന് വ്യക്തമാക്കുന്ന എൻഐഎ ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആളെ തിരിച്ചറിയാതിരിക്കാനാണ് പ്രതി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് […]