കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകം ധോണിയുടെ വിരമിക്കലിനെ സംബദ്ധിച്ച ചര്‍ച്ചകളിലാണ്. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും കളിക്കാതിരിക്കാതിരുന്നപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുന്‍ താരങ്ങളില്‍ പലരും ധോണി വിരമിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ആരാധകരാകട്ടെ ധോണിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തിലാണ് ധോണി ആരാധകര്‍ക്ക് പിന്തുണയുമായി റെയ്ന രംഗത്തു വന്നത്. ധോണി പൂര്‍ണ ഫിറ്റാണെന്നും, അദ്ദേഹത്തിനു അടുത്ത ലോകകപ്പു കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റെയ്ന പറഞ്ഞു.. ധോണിക്കൊപ്പം ദീര്‍ഘകാലം കളിച്ചുപരിചയമുള്ള […]
Author: Tomy Thondamkuzhy
‘ട്രംപ് വിജയിക്കട്ടെ’, പിന്നാലെ എതിരാളി തുള്‍സി ഗബ്ബാര്‍ഡുമായും മോദിയുടെ കൂടിക്കാഴ്‍ച
ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ ഡൊമോക്രാറ്റ് നേതാവുമായി മോദിയുടെ കൂടിക്കാഴ്ച. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു മോദിയുടെ കൂടിക്കാഴ്ച. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികൂടിയാണ് തുള്‍സി. 37 വയസ്സുകാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ജനുവരി 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം […]
ഐ.എന്‍.എസ് ഖണ്ഡേരി കമ്മീഷന്‍ ചെയ്തു
നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐ.എന്‍.എസ് ഖണ്ഡേരി കമ്മീഷന്‍ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐ.എന്‍.എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചത്. കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങികപ്പലാണ് ഇത്. ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ് പറഞ്ഞു. മറാഠാ സാമ്രാജ്യകാലത്തെ കോട്ടയുടെ പേരാണ് ഖണ്ഡേരി . അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിറക്കിയ ഈ അന്തര്‍വാഹിനി അതികഠിനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സുസജ്ജമാണ്. വിവിധ ഭാഗങ്ങൾ പ്രത്യേകം ഉണ്ടാക്കി അവ […]
കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു
കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എൽ.എമാരുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കർണാടകയിലെ 15 സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്‍.എമാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ […]
രണ്ടില ചിഹ്നം വാങ്ങിക്കാതിരുന്നത് ധിക്കാരപരമായ നിലപാടെന്ന് പി.ജെ ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം വാങ്ങിക്കാതിരുന്നത് ധിക്കാരപരമായ നിലപാടെന്ന് പി.ജെ ജോസഫ് . പക്വത ഇല്ലാത്തതുകൊണ്ടാണ് ജോസ് കെ. മാണി ഇപ്പോഴും പല പ്രസ്താവനകള്‍ നടത്തുന്നതെന്നും ജോസഫ് പറഞ്ഞു. അല്‍പസമയത്തിനകം ജോസഫ് വിഭാഗം കോട്ടയത്ത് യോഗം ചേരും. ചിഹ്നം സംബന്ധിച്ചും സ്ഥാനാര്‍ഥിയുടെ കാര്യത്തിലും നല്‍കിയ ഉറപ്പ് യു.ഡി.എഫ് നേതാക്കള്‍ പാലിച്ചില്ലെന്ന് ജോസ് കെ. മാണി ആരോപിച്ചു. മറ്റുവിഭാഗങ്ങള്‍ ധാരണ പാലിച്ചില്ല. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. പരാജയ കാരണങ്ങള്‍ വസ്തുനിഷ്ടമായി കണ്ടെത്തുമെന്നും ജോസ് കെ. മാണി […]
പാലയിലെ പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുനീര്‍
പാല ഉപതെരഞ്ഞടുപ്പ് പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് എം.കെ മുനീര്‍. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജാഗ്രത പുലർത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളിൽ വിഷമം ഉണ്ടാക്കിയെന്നും മുനീര്‍ പറഞ്ഞു.
പാലായിലെ തോല്‍വി; ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി
പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിലര്‍ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.
ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരട് ഫ്ലാറ്റുടമകള്‍
ഫ്ലാറ്റുകള്‍ ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരടിലെ ഫ്ലാറ്റുടമകള്‍. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു. അതേസമയം നഗരസഭാ സെക്രട്ടറിയുടെ ചുമതലയുടെ സബ്കലക്ടര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നഗരസഭാ ഭരണസമിതി രംഗത്തെത്തി. നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി സര്‍ക്കാരിന് കത്ത് നല്‍കി.
അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍
അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും ഷാനിമോള്‍ പറഞ്ഞു.
എഴുത്തുകാരന്‍റെ കുപ്പായമണിഞ്ഞ് എ.ആര്‍ റഹ്‍മാന്‍: പുതിയ ചിത്രം ഉടന്‍
പ്രക്ഷകരുടെ പ്രിയ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍ ഇനി കളമൊന്ന് മാറ്റിപിടിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണിപ്പോള്‍ ബോളിവുഡില്‍ നിന്നും പുറത്തുവരുന്നത്. സംഗീതം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരം. എ.ആര്‍ റഹ്‍മാന്‍ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ’99 സോങ്‌സ്’ എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി. ലോക സംഗീത ദിനമായ ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും ചിത്രീകരണ ശേഷമുള്ള ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ റിലീസ് തിയതി നീട്ടി […]












