ജാക്കാബൈറ്റ് സ്റിയൻ ഓർത്തഡോക്സ് യൂക്റാപ്യൻ ഭദ്രാസനത്തിനു കീഴിലുള്ള സ്വിറ്റസ്ർലണ്ടിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ അതിവിപുലമായ പരിപാടികളോടെ കൊണ്ടാടാൻ പള്ളി ഭരണസമിതി തീരുമാനം കൈക്കൊണ്ടതായി പള്ളി വികാരി Rev.Fr പോൾ ജോർജ് അറിയിച്ചു . ബാസലിലെ ഹോഫ്സ്റ്റേറ്റൻ ഗാമൈൻഡ് ഹാളിൽ ഒകക്ടാൈർ 26 , 27 , എന്നീ ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ യൂറോപ്പ്യൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ.ഡോക്ടർ കുരിയാക്കോസ് മോർ തിയോഫോലിസ് അവർകൾ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും . […]
Author: Tomy Thondamkuzhy
സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.
Come together and Cook together എന്ന സന്ദേശവുമായി സ്വിസ്സ് -കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റും, മലയാളിയുടെ മഹോത്സവമായ ഓണവും ഒരുമിച്ചു ചേർന്നപ്പോൾ ചിങ്ങമാസപുലരിയിൽ തിളങ്ങുന്ന ഒരു പോന്നോണമായി ഇതുതീർന്നു. സെപ്റ്റബർ പതിനാലാം തിയതി, വിറ്റേഴ്സ് വില്ലിൽ ഒരുമിച്ചു ചേർന്ന ഞങ്ങൾ അവിയൽ, സാമ്പാർ, ഓലൻ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കിയും, കൂടാതെ ഓണപാട്ടും, തിരുവാതിരയും ഓണപ്പൂക്കളമൊരുക്കിയുമൊക്കെയായി ഈ മനോഹര ദിവസത്തിനു തിളക്കം കൂട്ടി. നിരവധി രുചി മേളങ്ങളോടൊപ്പം, സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഒരു മലയാള […]
വയലാര്‍ പുരസ്കാരം വി.ജെ ജെയിംസിന്
വിവാദങ്ങള്‍ക്കിടെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വി.ജെ. ജെയിംസിന്റെ ‘നിരീശ്വര’നുതന്നെയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ നേടിയിരുന്നു. മൂല്യനിർണ്ണയത്തിൽ ഏറ്റവും കുറഞ്ഞ പോയിന്റ് കിട്ടിയ കൃതിക്ക് പുരസ്കാരം നൽകാൻ സമ്മർദ്ദമുണ്ടായതിനെ തുടർന്ന് എം.കെ. സാനു വയലാർ ട്രസ്റ്റിൽ നിന്ന് രാജി വച്ചിരുന്നു. തുടർന്ന് പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതി ഒന്നാമതെത്തിയ […]
സബ്കലക്ടര്‍ക്കൊപ്പം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു
ഇടുക്കി ചിന്നക്കനാലിലെ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന റവന്യൂ സംഘത്തെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് രേണുരാജിനെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങയത്. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വിവാദ ഉത്തരവ് ജില്ലാ കലക്ടർ പിന്‍വലിച്ചത്. ചിന്നക്കനാലിലെ അനധികൃത നിർമാണങ്ങളും ഭൂമി കയ്യേറ്റവും കണ്ടെത്തി നടപടി സ്വീകരിച്ചിരുന്ന 12 അംഗ റവന്യൂ സംഘത്തിലെ പത്ത് പേരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. പുതിയതായി നിയമിച്ചവർക്ക് അധിക ചുമതലയാണ് നല്കിയിരുന്നതും. […]
കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീംകോടതി വാദം കേള്‍ക്കുന്നു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഒക്ടോബർ 1 മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഇതിനായി ഭരണ ഘടനാ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എൻ.വി രമണയാണ് 5 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്‌ഡി, ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. അടുത്ത മാസാദ്യം മുതൽ ആർട്ടിക്കൾ 370 എടുത്ത് മാറ്റിയതിന്റെ ഭരണഘടനാ സാധുത കോടതി പരിഗണിക്കും. നാഷണൽ കോൺഫറൻസ്, സജ്ജാദ് ലിയോണിന്റെ […]
യുവതലമുറയില്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന താരമാണ്! ഇഷ്ടതാരത്തെക്കുറിച്ച് ആശ ശരത്ത്!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആശ ശരത്ത്. പഠനകാലത്ത് തന്നെ മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചിരുന്നില്ല. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് ആശ ശരത്ത്. കുങ്കുമപ്പൂവിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ആശ ശരത്ത് സാന്നിധ്യം അറിയിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. അവരെയൊക്കെ ഏറെ […]
കൊറിയ ഓപ്പണ്‍: കശ്യപിന് സെമിയില്‍ തോല്‍വി
ഇഞ്ചിയോണ്‍: ഇന്ത്യയുടെ പി.കശ്യപിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ തോല്‍വി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോകചാമ്ബ്യനും ലോക ഒന്നാം നമ്ബറും ടൂര്‍ണമെന്റ് ടോപ് സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയോടാണ് കശ്യപ് തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. മൊമോട്ടോ കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്‌പെയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോട്ടോയുടെ എതിരാളി. ഇന്‍ഡൊനീഷ്യയുടെ […]
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതി രൂപീകരിച്ചു
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു. ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായരാണ് സമിതി അദ്ധ്യക്ഷന്‍. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന […]
വട്ടിയൂര്‍കാവില്‍ കുമ്മനം, കോന്നിയില്‍ കെ സുരേന്ദ്രന്‍; ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയായി
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളായി. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രൻ കോന്നിയിലും മത്സരിക്കും. യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് അരൂരിലെ സ്ഥാനാര്‍ഥി. എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്നു തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും […]
‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഗോൾഡൻ പിക്ചർസിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാം കുമാർ എസ്സും ചേർന്നു നിർമ്മിച്ച് ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര തിരക്കഥ എഴുതി സംവിധാനം ചെയുന്ന “ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിന്റെ 1st ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ ജിമ്മി ഈ വീടിന്റെ ഐശ്വര്യം ദുബായിൽ പൂർത്തിയായി. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ […]












