അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന പദവിയില്‍ എത്തിയ നിരവധി പേരെ നമുക്കറിയാം. നായിക നടിയായി പ്രശസ്തയായ നസ്രിയ നസീം, പ്രധാന നടനായി വേഷമിട്ട ഗോവിന്ദ് പദ്മസൂര്യ എന്നിവരെല്ലാം അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയവരാണ്. ഈ നിരയിലേക്ക് ഇനി ഒരാള്‍ കൂടി വരികയാണ്. മലയാള ടെലിവിഷന്‍ രംഗത്ത് പ്രശസ്തനായ മിഥുൻ രമേശ് ആദ്യമായി നായകവേഷത്തിലെത്തുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയുടെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ശിക്കാരി […]
Author: Tomy Thondamkuzhy
‘മലയാളികള്‍ക്കിടയില്‍ ഞാന്‍ വെറുക്കുന്നൊരു കാര്യമുണ്ട്’ : ലക്ഷ്മി ഗോപാല സ്വാമി
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്‍റെ അഭിനയ പാടവം തെളിയിച്ചു. അഭിനേത്രി എന്നതിനോടൊപ്പം തന്നെ നര്‍ത്തകി എന്ന തരത്തിലും ലക്ഷ്മി ഗോപാല സ്വാമിയെ പ്രേക്ഷകര്‍ക്കറിയാം. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ മലയാളികളെ കുറിച്ചുള്ള നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ‘മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്. എന്‍റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. എപ്പോഴും സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആളുകള്‍ വ്യാകുലപ്പെടുന്നത് […]
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 114 ആയി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു . ഉത്തർപ്രദേശിലും ബിഹാറിലുമായി മഴക്കെടുതിയിൽ 114 പേര്‍ മരിച്ചു. മഴ നാളെ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ വ്യാഴാഴ്ച മുതൽ 87 പേരാണ് മരിച്ചത് . ബിഹാറിൽ 27 പേരും മരിച്ചു. മഴ തുടരുന്നതിനാൽ ബിഹാറിലെ സ്കൂളുകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് സർക്കാർ നിർദേശം. ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനായി രണ്ടു ഹെലികോപ്റ്ററുകൾ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ […]
റിസര്‍വ് ബാങ്കിന് മുന്നില്‍ കൈ നീട്ടി കേന്ദ്രം; 3000 കോടി ആവശ്യപ്പെട്ടേക്കും
ധനക്കമ്മി നേരിടാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശം നല്‍കി. നഷ്ടപരിഹാരത്തിന് പ്രത്യക ട്രിബ്യൂണല്‍ സ്ഥാപിക്കുക നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രളയം സംസ്ഥാനത്ത് പലയിടത്തും വ്യത്യസ്തമായ രീതിയിലാണുണ്ടായത്. അതുകൊണ്ട് തന്നെ ഓരോ രീതിയില്‍ നഷ്ടപരിഹാരം നിശ്ചയിക്കാനാവില്ലെന്ന് […]
പ്രമുഖ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് വരണാധികാരി ജിയോ ടി മനോജിന് മുന്പാകെയാണ് പത്രിക നല്‍കിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറും പത്രിക സമര്‍പ്പിച്ചു. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു […]
അഭിമന്യു വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ ഉത്തരവ്
അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, തോപ്പുംപടിയിലെ പെട്രോള്‍ പമ്പ്, വിദ്യാഭ്യാസ സ്ഥാപനമായ കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുണ്ടെന്നും ഇതിന്റെ […]
ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം
ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി. ഇന്നലെ നടന്ന ലോക അത്‍ലറ്റിക് മീറ്റ് 100 മീറ്ററില്‍ ഷെല്ലി ജേത്രിയായി. ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് വെള്ളിയും ഐവറികോസ്റ്റിന്‍റെ മരിയ ഹോസെ ടാലൂ വെങ്കലവും നേടി. യോഗ്യതാ റൌണ്ടുകളില്‍ കണ്ട ഷെല്ലിയെയല്ല കായിക ലോകവും ദോഹയും ഫൈനലില്‍ കണ്ടത്. അസാമാന്യ കുതിപ്പോടെ 10.71 സെക്കന്‍റില്‍ നൂറ് മീറ്റര്‍ ട്രാക്ക് താണ്ടി മുപ്പത്തിരണ്ടുകാരിയായ ജമൈക്കക്കാരി ലോകത്തിന്‍റെ പുതിയ വേഗറാണിയായി. സെമിയില്‍ 10.81 സെക്കന്‍റും ആദ്യ റൌണ്ടില്‍ […]
മാഡ്രിഡ് ഡെര്‍ബി സമനിലയില്‍; പോയിന്റ് പട്ടികയില്‍ റയല്‍ ഒന്നാമത്
സ്പാനിഷ് ലീഗിലെ വാശിയേറിയ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. ഗോളൊന്നും അടിക്കാതെ റയല്‍ മാഡ്രിഡും അത്‍ലറ്റികോ മാഡ്രിഡും പോയിന്റ് പങ്കിട്ടു. ഇതോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഗ്രാനഡയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. വാൻഡ മെട്രോപൊളിറ്റനോ സ്റ്റേഡിയത്തിൽ കരുത്തന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ ആവേശത്തിന്റെ കൊടുമുടി താണ്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫുട്ബോൾ ആരാധകർക്ക് ഗോള്‍ പിറക്കാത്തതിന്റെ നിരാശ മാത്രം ബാക്കിയായി. ഇത് ഏഴാം തവണയാണ് മാഡ്രിഡ് ഡെര്‍ബിയില്‍ ജയം കാണാതെ അത്‍ലറ്റിക്കോ മാഡ്രിഡ് കളം വിടുന്നത്. ചെല്‍സിയില്‍ നിന്ന് റയലില്‍ എത്തിയ ഈഡന്‍ ഹസാര്‍ഡ് […]
താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി
മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി. നിയമനടപടികളുമായി സി.ബി.ഐക്ക് മുന്നോട്ട് പോകാനാണ് സിബിഐക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. മന്ത്രിക്കെതിരായ കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് താഹില്‍ രമണിക്കെതിരായ ആരോപണം. ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശിക്ഷ ശരിവെച്ചത് .












