എ.ടി.എം മെഷിൻ തകർത്ത് കവർച്ച നടത്താൻ ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയിലെ എ.ടി.എമ്മിലാണ് മോഷണ ശ്രമം നടന്നത്. അസം സ്വദേശികളായ രണ്ട് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് ആറങ്ങോട്ടുക്കരയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണ ശ്രമം നടന്നത്. ആയുധങ്ങൾ ഉപയോഗിച്ച് എ.ടി.എം മെഷിനും മൂന്ന് സി.സി.ടി.വി ക്യാമറകളും അടിച്ച് തകർത്തു. എന്നാൽ ഇവർക്ക് മെഷിനിൽ നിന്നും പണം ലഭിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ […]
Author: Tomy Thondamkuzhy
ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍ പുനരാരംഭിക്കും
ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത മൂലം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീണ്ടുപോകാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ കൊച്ചി-ജിദ്ദ സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വ്വീസുകള്‍ റദ്ധാക്കി കോഴിക്കോട് […]
പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക്
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിട്ടു. കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കൾ നൽകിയ ഹരജിയില്‍ ഹൈക്കോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു. കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു […]
ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൊലപാതകത്തിന് തെളിവില്ല
പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റംചുമത്തി. 2017 ജനുവരി ആറിന് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, ജിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച കേസാണിത്. എന്നാല്‍ ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് […]
ധോണിക്ക് പകരക്കാരനെ തേടി ഇന്ത്യ, ടീമില്‍ തിരിച്ചെത്താന്‍ പാര്‍ത്ഥിവ് പട്ടേല്‍
മുംബൈ: മഹേന്ദ്ര സിങ് ധോണിക്ക് മുന്‍പേ ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞ താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. 2002 -ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ പാര്‍ത്ഥിവ് പട്ടേല്‍ അരങ്ങേറ്റം കുറിച്ചത്. ഈ കാലഘട്ടത്തില്‍ത്തന്നെ ഒരുപിടി വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. ദീപ് ദസ്ഗുപ്ത, അജയ് രാത്ര, ദിനേശ് കാര്‍ത്തിക് ഇവരെ ടീം മാറി മാറി പരീക്ഷിച്ചു. പക്ഷെ ആര്‍ക്കും ഇന്ത്യയുടെ സ്ഥിരം കീപ്പറാവാനായില്ല. വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തി പാര്‍ത്ഥിവ് പട്ടേല്‍ വന്നെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ താരത്തിനും കഴിഞ്ഞില്ല. ഇവര്‍ക്ക് ശേഷമാണ് മഹേന്ദ്ര സിങ് […]
ചിന്മയാനന്ദ് കേസില്‍ മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചു
ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. തിങ്കളാഴ്ച ഷഹജന്‍പുരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പദയാത്ര നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം പദയാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ കരുതല്‍ തടങ്കലിലാണ്. ‘’യു.പി ഇതുവരെ കശ്മീർ അല്ല. ഷാജഹാൻപൂർ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ ശ്രമിച്ച ഞാൻ ഇന്ന് കസ്റ്റഡിയിലാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾ […]
ജേക്കബ് തോമസിന് വീണ്ടും നിയമനം
സസ്പെന്‍ഷനിലായിരുന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു.
വയനാട്ടില്‍ ദേശീയപാത അടച്ചിടാനുള്ള നീക്കത്തിനെതിരെ സമരം ശക്തം; പിന്തുണയുമായി രാഹുല്‍ എത്തും
സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ ദേശീയപാത 766 പൂര്‍ണമായി അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് സമര പന്തലിലെത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആരംഭിച്ചു. ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരായ സമരം കൂടുതല്‍ ശക്തമാകുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നാണ് […]
അഞ്ചിടത്തും സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടത്തിന് ധാരണ: ചെന്നിത്തല
സി.പി.എം അഞ്ചിടത്തും ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബി.ജെ.പിയെ കടന്നാക്രമിക്കാത്തത് ഈ ധാരണ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. കോന്നിയിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വിജയും സേതുപതിയും നേര്‍ക്കു നേര്‍; ബോക്സോഫീസില്‍ ദീപാവലി വെടിക്കെട്ട്
തമിഴകത്തെ ഇളയദളപതി വിജയുടെയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെയും ചിത്രങ്ങള്‍ ദീപാവലിക്ക് ബോക്സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് ആരാധകര്‍ക്കുള്ള അടുത്ത സന്തോഷ വാര്‍ത്ത. വിജയും സേതുപതിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകര്‍. വിജയ് നായകനായെത്തുന്ന സിനിമയില്‍ വിജയ് സേതുപതി വില്ലനായി ആയിരിക്കും എത്തുക. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി താരം മാളവിക മോഹന്‍ ആയിരിക്കും വിജയുടെ നായികയായി എത്തുന്നത്. ദീപാവലി ആഘോഷമാക്കാന്‍ വിജയുടെ ബിജില്‍ന്റെ […]












