India National

കശ്മീരിനെ കുറിച്ച് മോദി സര്‍ക്കാര്‍ പറയുന്നതൊന്നും സത്യമല്ല: ഉവൈസി

കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് പറയുന്നത് സത്യമല്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരിലെന്നും ഉവൈസി വിമര്‍ശിച്ചു. എന്തിനാണ് സ്കൂളുകള്‍ അടച്ചിടുന്നത്? സര്‍ക്കാര്‍ സത്യമാണ് പറയുന്നതെങ്കില്‍ എന്തിനാണ് കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ? തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ഉവൈസി പറഞ്ഞു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ വധിച്ച കേസില്‍ ബല്‍വന്ത് സിങിന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച നടപടിയെയും ഉവൈസി വിമര്‍ശിച്ചു. […]

India Kerala

കോണ്‍ഗ്രസും ബി.ജെ.പിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു

ഇടതുപക്ഷവും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മന്ത്രി കെ. രാജുവിന്‍റെ മറുപടി. കോണ്‍ഗ്രസും ബിജെപിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫുമാണ് മത്സരമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ ബി.ജെ.പി വോട്ടിനെച്ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങാന്‍ ധാരണയുണ്ടായെന്ന് ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച് മന്ത്രി രാജു ഇന്ന് ബി.ജെ.പിയും […]

India Kerala

ആരെയും കുതികാല്‍ വെട്ടി സ്ഥാനാര്‍ഥിയാകാന്‍‌ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

ആരെയും കുതികാല്‍ വെട്ടി സ്ഥാനാര്‍ഥിയാകാന്‍‌ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. തന്‍റെ പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും താനിന്നു വരെ മോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ ബന്ധമാണുള്ളത്. വട്ടിയൂര്‍ക്കാവിലെ പ്രചരണത്തിന് താന്‍ സജീവമായി ഉണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.

India Kerala

മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലേത് പോലുള്ള പ്രശ്നങ്ങള്‍ മഞ്ചേശ്വരത്ത് ഇല്ല. മഞ്ചേശം മണ്ഡലത്തില്‍ മുസ്‍ലിം ലീഗില്‍ ഭിന്നതയില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വിജയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Cricket Sports

‘സെഞ്ച്വറി’യില്‍ കൊഹ്‍ലിയെ പിന്നിലാക്കി പാക് താരം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അടിച്ചെടുത്ത സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയെ മറികടന്ന് പാക് താരം ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് കൊഹ്‍ലിയില്‍ നിന്ന് ബാബര്‍ അടിച്ചെടുത്തത്. കൊഹ്‍ലി 82 ഇന്നിങ്സുകളില്‍ നിന്നാണ് 11 സെഞ്ച്വറികള്‍ തികച്ചതെങ്കില്‍ ബാബറിന് ഈ നാഴികക്കല്ലിലേക്ക് എത്തിച്ചേരാന്‍ വേണ്ടിവന്നത് 71 ഇന്നിങ്സുകള്‍ മാത്രമായിരുന്നു. ഇതോടെ കൊഹ്‍ലി ഈ പട്ടികയില്‍ നാലാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ഹാശിം അംലയാണ് […]

Entertainment

മോഹന്‍ലാലിനൊപ്പം ആദ്യ പോസ്റ്റര്‍; വികാരഭരിതയായി കെ.പി.എ.സി ലളിത! മെസ്സേജ് വൈറല്‍

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയറ്ററുകളില്‍ മുപ്പതാം ദിവസം പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ പങ്കു വെച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലും കെ.പി.എ.സി. ലളിതയും അമ്മയും മകനുമായി അഭിനയിക്കുന്ന ചിത്രം 30ആം ദിവസം തിയറ്ററുകളില്‍ ഓടുകയാണ്, അതിന്‍റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ‘മാതൃസ്നേഹത്തിന്‍റെ വിജയം’ എന്ന വാചകത്തോടെയാണ് കെ.പി.എസി. ലളിതയുടെയും മോഹന്‍ലാലിന്‍റെയും ചിത്രം വെച്ച പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരിക്കുന്നത്. ഈ പോസ്റ്റര്‍ സംവിധായകര്‍ ജിബി ജോജു കെ.പി.എ,സിക്ക് അയച്ചു കൊടുത്തിരുന്നു. ഇതു കണ്ട ശേഷം […]

Entertainment

പത്താം ക്ലാസുകാരിയുടെ ‘തിരിച്ചറിവ്’ വെള്ളിത്തിരയിലേക്ക്

പത്താം ക്ലാസുകാരിയായ കണ്ണൂർ സ്വദേശിനി എഴുതിയ കഥ സിനിമയാകുന്നു. മയ്യിൽ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ദേവിക എസ് ദേവ് രചിച്ച കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ‘തിരിച്ചറിവ്’ എന്ന പേരില്‍ ദേവിക രചിച്ച കഥ ‘വെളുത്ത മധുരം എന്ന പേരിലാണ് സിനിമയാകുന്നത്. ഹയർസെക്കന്ററി സ്‌കൂൾ ജീവിതം പ്രമേയമാക്കി എഴുതിയ കഥ കലാപ്രലര്‍ത്തകന്‍ ജിജു ഒറപ്പടി വായിക്കാന്‍ ഇടയായതോടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. കാര്യായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണക്കാരി എഴുതിയ കഥ സിനിമയാക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’ […]

Sports World

ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡോടെ അന്നു റാണി ഫെെനലില്‍

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ത്യന്‍ താരം അന്നുറാണിയാണ് ഫൈനലില്‍ കടന്നത്. ദേശീയ റെക്കോര്‍ഡോടെയാണ് താരം ഫെെനലില്‍ പ്രവേശിച്ചത്. 62.43 പുതിയ റെക്കോര്‍ഡാണ് അന്നു കുറിച്ചത്. ഫൈനലില്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നു റാണി മീഡിയ വണിനോട് പറഞ്ഞു. നാളെ രാത്രിയാണ് ഫെെനൽ. യോഗ്യതാ റൌണ്ടില്‍ അഞ്ചാം സ്ഥാനം നേടിയാണ് അന്നു ഫെെനലില്‍ കടന്നത്. മീറ്റില്‍ ഇന്ന് നാല് ഫൈനലുകള്‍ അരങ്ങേറും. നാല് സ്വര്‍ണവുമായി അമേരിക്ക കുതിപ്പ് തുടരുകയാണ്.

India National

സാമ്പത്തിക രംഗത്ത് വീണ്ടും കനത്ത തിരിച്ചടി

രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങള്‍ വിപരീത വളര്‍ച്ചയില്‍ ആണെന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4.7 ശതമാനം വളര്‍ച്ചയിലായിരുന്ന എട്ട് പ്രധാന വ്യവസായങ്ങളാണ് ഈ വര്‍ഷം അഗസ്റ്റില്‍ മൈനസ് 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ഇതോടെ റിസര്‍വ് ബാങ്ക് പുതിയ വായ്പ അവലോകനത്തിലും റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള സാധ്യതയേറി. എട്ട് പ്രധാന വ്യവസായങ്ങളായ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, സിമന്‍റ് അടക്കമുള്ളവയാണ് വിപരീത വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ […]

India National

കേരളം ഒന്നാമത്, യു.പി അവസാനം! വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം മുന്നില്‍

രാജ്യത്തെ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 76.6 ശതമാനത്തോടെയാണ് കേരളം നീതി ആയോഗിന്‍റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു. 2016-17 വര്‍ഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങള്‍ പ്രകടനം അടക്കം […]