പ്രൊഫഷണൽ കായികതാരങ്ങൾക്ക് പ്രാഥമികമായി വേണ്ട ഗുണങ്ങളിലൊന്ന് അച്ചടക്കമാണ്. പ്രതിഭ എത്രയുണ്ടെങ്കിലും അച്ചടക്കത്തോടെയുള്ള ജീവിതമില്ലെങ്കിൽ കരിയറിൽ എവിടെയുമെത്തില്ല എന്നതിന് നിരവധി താരങ്ങളുടെ തകർന്ന കളിജീവിതങ്ങൾ സാക്ഷി. സചിൻ ടെണ്ടുൽക്കർ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ മിന്നുംതാരങ്ങളുടെ വിജയത്തിൽ അച്ചടക്കത്തോടെയുള്ള കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഉന്നതങ്ങളിലെത്തിയിട്ടും സ്വന്തം ദുശ്ശീലങ്ങൾ കൊണ്ട് കരിയർ നശിപ്പിക്കുന്ന ഒരു കളിക്കാരനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ. രാത്രി വൈകുേേവാളം വീഡിയോ ഗെയിം […]
Author: Tomy Thondamkuzhy
മായങ്ക് അഗര്‍വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍. 183 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. 195 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും സഹിതം 108 റണ്‍സെടുത്ത അഗര്‍വാളിനെ കഗീസോ റബാദ പുറത്താക്കി. ചേതേശ്വര്‍ പൂജാര (58), ഓപ്പണര്‍ രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 62 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ […]
എസ്.ബി.ഐ എഴുതിത്തള്ളിയത് 220 ‘ഉന്നതരുടെ’ 76,600 കോടി വായ്പ
രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘ഉന്നതരുടെ’ കടങ്ങൾ കൂട്ടത്തോടെ എഴുതിത്തള്ളുന്നതായി വിവരാവകാശ രേഖ. 220 വ്യക്തികളുടേതായുള്ള 76,600 കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയതെന്നും പണക്കാരെ രക്ഷിക്കുന്നതിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മറ്റ് ബാങ്കുകളും മോശമല്ലെന്നും സി.എൻ.എൻ ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. നൂറ് കോടിയിലേറെ വായ്പയെടുത്ത 220 പേരെയും 500 കോടിക്കുമേൽ സ്വന്തമാക്കിയ 33 പേരെയുമാണ് എസ്.ബി.ഐ കടം എഴുതിത്തള്ളി രക്ഷിച്ചത്. രാജ്യത്തെ ബാങ്കുകൾ […]
പാലാരിവട്ടം മേൽപ്പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം മേൽപ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ലോഡ് ടെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് 15 ദിവസത്തിനകം സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എൻജിനീയർമാരുടെ സംഘടനയും രണ്ടു സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. സ്വകാര്യവ്യക്തികളുടെ ഹർജിയിൽ പാലം പൊളിക്കുന്നത് നേരത്തെ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. പാലം പൊളിക്കുന്നതിനുള്ള സ്റ്റേയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കെയാണ് കോടതി നിർദേശം. വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം […]
ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ജോളിയെ അറിയില്ലെന്നും ജോത്സ്യന്‍ കൃഷ്ണകുമാര്‍
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ തിരിച്ചെത്തി. ഇയാള്‍ ഒളിവിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജോളിയെയും, റോയിയെയും അറിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ കൊടുത്ത ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ക്രൈംബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നു, എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ല, അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. […]
കൂടത്തായി കൊലപാതകം; ജോളി അടക്കം മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ കോടതി ഈ മാസം പതിനാറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കോഴിക്കോട് ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ച പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. താമരശ്ശേരിയിലെ കോടതിയിലേക്ക് കൊണ്ടുപോകാനായി രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പ്രതികളായ ജോളിയെയും, പ്രജികുമാറിനെയും ഇറക്കിയത്. പിന്നാലെ സബ് ജയിലില്‍ നിന്ന് പ്രതി മാത്യുവിനെയും ഇറക്കി. പതിനൊന്ന് മണിയോടെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിക്ക് സമീപം ആദ്യം […]
എലിയെ കൊല്ലാനാണ് സയനൈഡ് എത്തിച്ചതെന്ന് പ്രജികുമാര്‍
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പെരിച്ചാഴിയെ കൊല്ലാനാണ് മാത്യു സൈനൈഡ് കൊണ്ടുപോയതെന്ന് മൂന്നാം പ്രതി പ്രജികുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍; ഫാമിലി ത്രില്ലറുമായി വീണ്ടും പത്മകുമാര്‍
ആസിഫ് അലിയേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപ്രാത്രങ്ങളാക്കി അണിയറയില്‍ പുതിയ ചിത്രമൊരുങ്ങും. എം. പത്മകുമാറാണ് ചിത്ര സംവിധാനം ചെയ്യുന്നത്. ജോസഫ്, മാമാങ്കം എന്നി ചിത്രങ്ങള്‍ക്ക് ശേഷം എം. പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഫാമിലി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചത്. പത്മകുമാറിന്‍റെ കുറിപ്പ് ഇങ്ങനെ ”മാമാങ്കത്തിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലിയും, സുരാജ് വെഞ്ഞാറമൂടും മുഖ്യ […]
മോഹന്‍ലാലിന്‍റെ ആനക്കൊമ്പെന്താ വനംവകുപ്പിന് വേണ്ടേ…
സിനിമതാരം മോഹന്‍ലാല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആനക്കൊമ്പുകള്‍ പിടിച്ചെടുക്കാന്‍ വനം വകുപ്പ് തയ്യറാകുന്നില്ല. നിയമ വിരുദ്ധമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ കൈവശം വെച്ചിരിക്കുന്നതെന്ന് കോടതിയില്‍ വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനം വകുപ്പിനെതിരെ കോടതിയെ സമീപികാന്‍ ഒരുങ്ങുകയാണ് പരാതികാരനായ ഐസക്ക് വര്‍ഗ്ഗീസ് 2011ല്‍ തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍നിന്നാണ് 4 ആനക്കൊമ്പുകള്‍ ആദായ വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയത്. അന്നുതനെ വനം വകുപ്പ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും ആനകൊമ്പ് പിടിച്ചെടുകാതെ മോഹന്‍ലാലിനുതന്നെ സൂക്ഷിക്കാന്‍ നല്‍കി. നിയമ വിരുദ്ധമായാണ് മോഹലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് […]
രോഹിത് ശര്‍മ്മയെ സ്വതന്ത്ര്യമായി വിടൂ: മാധ്യമങ്ങളോട് കോഹ്‍ലിയുടെ അഭ്യര്‍ത്ഥന
ടെസ്റ്റില്‍ രോഹിത് ശര്‍മ്മ എന്തു ചെയ്യുന്നുവെന്ന് പിന്തുടരാതെ അദ്ദേഹത്തിന് തന്‍റെ സ്വതസിദ്ധ ശൈലി പിന്തുടരാനുള്ള സ്വതന്ത്ര്യം നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയിലുള്ള തന്‍റെ കഴിവ് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടിന്നിങ്സുകളിലുമായി രണ്ടു സെഞ്ച്വറികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ രോഹിത് ശര്‍മ്മയെ അമിതമായി മാധ്യമങ്ങള്‍ പിന്തുടരുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍റെ പ്രതികരണം. രോഹിത് ശര്‍മ്മയെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കണം, ഒന്നാം ടെസ്റ്റില്‍ ശര്‍മ്മയുടെ […]












