India Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് തീപിടുത്തം

തിരുവനന്തപുരം കഴക്കൂട്ടത്ത് ഫർണീച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണീച്ചറിന്റെ നിർമ്മാണ യൂണിറ്റിലാണ് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. ടെക്നോപാർക്കിൽ ഉൾപ്പടെയുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.

India Kerala

മരട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കെെമാറും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ തെരെഞ്ഞെടുത്ത സാങ്കേതിക സമിതിയുടെ നടപടി ഇന്ന് മരട് നഗരസഭ കൗൺസിൽ അംഗീകരിക്കും. എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും ചേർന്നാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിൽ അഗീകാരത്തോടെ ഇന്ന് തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. സുരക്ഷിതമായി ഫ്ലാറ്റുകൾ പൊളിക്കും എന്ന് സാങ്കേതിക സമിതി ഉറപ്പ് നൽകി. മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്‌സ്‌ എൻജിനിയറിങ് ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ രണ്ടു കമ്പനികൾ തന്നെയാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിലിന്റെ അംഗീകാരത്തോടെ […]

Cultural Pravasi Switzerland

മേമനെകൊല്ലി-3 (നോവൽ) ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ മൂന്നാം ഭാഗം

വൈകിവന്ന വായനക്കാർക്കായി നോവലിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ പേജിന്റെ അവസാനഭാഗത്തു ചേർത്തിരിക്കുന്നു .. നോവൽ മൂന്നാം ഭാഗം ആരംഭം …. ജെയിംസ് ബ്രൈറ്റിൻ്റെ വികലവും ക്രൂരവുമായ മനസ്സ് വെളിവാക്കുന്നതായിരുന്നു അയാളുടെ പ്ലാനുകൾ. “നായർ”.ബ്രൈറ്റ് വിളിച്ചു. “സാർ”. “നമ്മൾ നായാട്ടിന് പോയിട്ട് ഒരു മാസം ആകുന്നു.ഈ വീക്ക് എൻഡ് നായാട്ടിന് പോകാം എന്ന് വിചാരിക്കുന്നു.ഞാൻ ഒരു പ്ലാൻ റെഡിയാക്കിയിട്ടുണ്ട്.ഗ്രൂപ്പിലുള്ള എല്ലാവരോടും തയ്യാറായി ഇരിക്കാൻ പറയണം” “ഇപ്പോൾ കാലാവസ്ഥ നല്ലതല്ല സർ.രണ്ടാഴ്ച കഴിഞ്ഞിട്ടുപോരെ?”നായർ ചോദിച്ചു. “കുടക്അതിർത്തിയിൽ ഒരു പുതിയ സ്ഥലത്തു് […]

India National

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് 5 കോടി

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതുവരെ അഞ്ചു കോടി രൂപ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. വ്യാഴാഴ്ചയാണ് ജി പരമേശ്വരയുടെ വസതിയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും മുന്‍കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ സ്വകാര്യ മെഡിക്കല്‍ കോളജിലുമടക്കം റെയ്ഡ് നടന്നത്. നീറ്റ് പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടാക്‌സ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരമേശ്വരയുടെ ഓഫീസ്, വസതി, […]

Cricket Sports

ചരിത്രം രചിച്ച് കൊഹ്‍ലി; നായകനായി 40 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ 26-ാം സെഞ്ച്വറി സ്വന്തമാക്കി. ഇതോടെ നായകനായി 40 സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന പുതുചരിത്രം കൊഹ്‍ലി രചിച്ചു. ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായി 19ാമത്തെ സെഞ്ച്വറിയാണ് പൂനെയില്‍ കൊഹ്‌ലി കുറിച്ചത്. ഏകദിനത്തില്‍ നായകനായി ഇതിനകം 21 സെഞ്ച്വറികൾ കൊഹ്‍ലി നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നായകനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ്. 41 സെഞ്ച്വറികളാണ് പോണ്ടിങ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ […]

Entertainment

അതും ഞാന്‍, ഇതും ഞാന്‍; ഹൃത്വിക്കിന്റെ കിടിലന്‍ മേക്കോവര്‍ വീഡിയോ

ബോളിവുഡിന്റെ ഫിറ്റ്മാന്‍ ഹൃത്വിക് റോഷന്റെ ഫുൾപാക്ക്ഡ് ബോഡിയെ കുറിച്ച് അറിയാത്തവരില്ല. എന്നാൽ തന്റെ കഥാപാത്രങ്ങൾക്കായി ഈ ശരീരത്തെയും മെരുക്കിയെടുത്ത ഹൃത്വിക്കിന്റെ കഠിനാധ്വാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്. ഹൃത്വിക്കിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുള്ള രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പർ 30യും വാറും. എന്നാലിത് രണ്ടും രണ്ട് വ്യത്യസ്ത കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. സൂപ്പർ 30യിൽ അധ്യാപകനായ ആനന്ദ് കുമാറിനായി ഹൃതിക് ശരീരം കൊഴുപ്പിച്ചപ്പോൾ, വാറിലെ കബീറിനായി വീണ്ടും മസില്‍ പെരുപ്പിച്ചു താരം. എന്നാൽ പറയുന്നത് പോലെ നിസ്സാരമല്ല […]

India Kerala

കു​ള​ത്തു​പ്പു​ഴയില്‍ ക്ഷേ​ത്രത്തില്‍ ക​വ​ര്‍​ച്ച: നാ​ല് കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ ക​ട​ത്തി

ഒ​രു​മാ​സ​ത്തി​നിടെ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വീ​ണ്ടും ക്ഷേ​ത്ര ക​വ​ര്‍​ച്ച. കു​ള​ത്തു​പ്പു​ഴ ടൗ​ണ്‍ ശ്രീ ​മ​ഹാ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നാ​ല് കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ മോ​ഷ്ടാക്ക​ള്‍ ക​ട​ത്തി. രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ന്‍ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് ക​വ​ര്‍​ച്ച ആ​ദ്യമറിഞ്ഞത്. തു​ട​ര്‍​ന്ന് കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ല്‍ വിവരം അറിയിച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ​യ​കാം ക​വ​ര്‍​ച്ച ന​ട​ന്ന​തെ​നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു ​മാ​സ​ത്തെ കാ​ണി​ക്ക തു​ക​ക​ള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒ​രു​മാ​സം മു​മ്ബും ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ചാശ്ര​മം ന​ട​ന്നി​രു​ന്നു. […]

India Kerala

ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു

ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു അന്വേഷണ സംഘത്തോട്. പൊന്നാമറ്റത്ത് എത്തിയാണ് രണ്ട് തവണയും സയനൈഡ് കൈമാറിയതെന്ന് മാത്യു പറഞ്ഞു. മാത്യു മഞ്ചാടിയില്‍ മരിക്കുന്നതിന് തലേന്നും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്ന് ജോളിയും മൊഴി നല്‍കി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ കയ്യിലാണെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

India National

56 ഇഞ്ച് നെഞ്ച് വിരിച്ച് ഈയൊരു കാര്യം ചൈനീസ് പ്രസിഡന്റിനോട് പറയാമോ ? മോദിയെ വെല്ലുവിളിച്ച് കപില്‍ സിബല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ന് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റിനോട് രണ്ടേ രണ്ടു കാര്യങ്ങള്‍ പറയാനാണ് മോദിയോട് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും കപില്‍ സിബല്‍ പറഞ്ഞുവെക്കുന്നുണ്ട്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് വിരിച്ച്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് രണ്ടു കാര്യങ്ങള്‍ പറയണം, പാക് അധീന കശ്മീരിലെ 5000 കിലോമീറ്റര്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്നും 5ജിക്ക് വേണ്ടി […]

India National

റോഡിലെ മരണക്കുഴി ഒരു ജീവന്‍ കൂടി എടുത്തു; മരിച്ചത് വനിതാ ഡോക്ടര്‍

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ 25 കാരിയായ വനിതാ ഡോക്ടർ ട്രക്ക് ഇടിച്ച് മരിച്ചു. ഭിവണ്ടി-വാഡ റോഡിൽ ഇന്നലെ രാത്രി 10.30 നാണ് സംഭവം. അടുത്ത മാസം വിവാഹിതയാകാനിരുന്ന കുടുസ് ഗ്രാമവാസിയായ നിദ ഷെയ്ഖിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗണേശ്പുരി പൊലീസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ഷബാൻ (25) ഓടിച്ചിരുന്ന സ്കൂട്ടിയുടെ പിന്‍സീറ്റിലായിരുന്നു നിദ. വിവാഹവുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ വാങ്ങാന്‍ പോയ ശേഷം ഷാബാൻ നിദയെ വീട്ടിലേക്ക് […]