ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് കൂടിക്കാഴ്ച്ച. ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് പങ്കെടുക്കുക. അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ചർച്ചകൾക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകൾ. ഇരു […]
Author: Tomy Thondamkuzhy
എഡ്വേർഡ് നസ്രത്തിന്റെ (മുക്കാടൻ) ജർമ്മൻ പുസ്തകം സ്വദേശത്തും വിദേശത്തും വൈറലാകുന്നു.
എഡ്വേർഡ് നസ്രത്തിന്റെ ജർമ്മൻ കഥാ സമാഹാരമായ Am Heiligen Abend ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും സ്വദേത്തും വാർത്തകളിൽ നിറയുന്നു. നത്താൾ രാത്രിയിൽ എന്ന 14 കഥകളടങ്ങുന്ന ഈ പുസ്തകം ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് വിദേശ മലയാളികളായ ജോസ് പുന്നാപറമ്പിലും അശോക് പുന്നാപറമ്പിലും ചേർന്നാണ്. എഡ്വേർഡ് നസ്രത്തിന്റെ ജർമ്മൻ പ്രവാസ ജീവിത കാലത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ കഥകൾക്കാധാരം. ദ്രൗപതി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ജർമ്മനിയിലെ പ്രശസ്ത പ്രസിദ്ധീകരണമായ സ്യൂസ് ആ […]
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി;ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്. മുളുന്ദ് എം.എല്‍.എയുടെ മകന്‍ രഞ്ജീത് സിങ് ഒരേ സമയം പി.എം.സി ബാങ്ക് ഡയറക്ടറും എച്ച്.ഡി.ഐ.എല്‍ ബോര്‍ഡ് അംഗവുമായിരുന്നു. ബാങ്കിന്‍റെ 12 ഡയറക്ടര്‍മാരുമായി ബി.ജെ.പിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു. പി.എം.സി ബാങ്കിന്റെ പരമാവധി വായ്പ പരിധിയുടെ 75 ശതമാനം എച്ച്.ഡി.ഐ.എല്‍ അടക്കമുള്ള ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് ചട്ടം ലംഘിച്ച് നല്‍കി എന്നാണ് കേസ്. വായ്പയുമായി ബന്ധപ്പെട്ട് 4,355 കോടിയുടെ അഴിമതി നടന്നതായും […]
‘അമ്മമാര്‍ വീട്ടിലിരിക്കേണ്ടവരാണെന്ന് ആര് പറഞ്ഞു’
വിവാഹത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചുമെല്ലാം പൊതുസമൂഹത്തോട് പറയാൻ മടിക്കുന്ന സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തയാവുകയാണ് സൂപ്പർ താരം സമീറ റെഡ്ഡി. തന്റെ മാതൃത്ത്വം ആഘോഷമാക്കുകയാണ് താരം. കുഞ്ഞുമായുള്ള തന്റെ രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന സമീറ റെഡ്ഡി, പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. അന്താരാഷ്ട്ര ബേബി വെയറിങ് വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനെയും കൊണ്ട് എസ്കലേറ്റർ കയറുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. സുരക്ഷിതമായി കുട്ടികളെ ചേർത്ത് പിടിക്കുകയും, സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ അമ്മമാർക്ക് അവസരമുണ്ടാക്കുകയും ചെയ്യുന്ന ബേബി […]
കോഹ്‍ലിക്ക് ഡബ്‍ള്‍, ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 36 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എല്‍ഗാര്‍ (6), മാര്‍ക്രം (0), ബാവുമ (8) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്‍ലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 […]
മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.കുഞ്ഞിന്റെ അമ്മ അനീസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയിൽ എത്തിച്ചത്.
ശബരിമല വിമാനത്താവളം; സര്‍ക്കാറിന് കച്ചവട താല്‍പര്യമെന്ന് സുധീരന്‍
ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കന്നതിന് പിന്നില്‍ സര്‍ക്കാരിന് കച്ചവട താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മാധ്യമം ലേഖകന്‍ ആര്‍ സുനില്‍ രചിച്ച ‘ഹാരിസണ്‍സ്- രേഖയില്ലാത്ത ജന്‍മി’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിന് കേസ് നടക്കുന്ന എസ്റ്റേറ്റാണ് ചെറുവള്ളി എസ്റ്റേറ്റ്. പണം കെട്ടിവെച്ച് ഈ ഭൂമി എറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇത് ചെറുവള്ളി കൈയ്യേറിയവരെ മാത്രമല്ല ഹാരിസണ്‍ ഉള്‍പ്പെടെ എല്ലാ വന്‍കിട ഭൂമി കൈയ്യേറ്റക്കാരെയും സഹായിക്കുന്നതിന് തുല്യമണെന്ന് വി.എം സുധീരന്‍ പറഞ്ഞു. […]
വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം
വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം. കൂടത്തായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് മുക്കിയത്. രജിസ്റ്ററില്‍ പറയുന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസിലില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. റിപ്പോര്‍ട്ട് കാണാനില്ലെന്ന് നേരത്തേ മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. അതേസമയം റോയിയെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടുപ്രതി മാത്യുവിനെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളിലെ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.താല്‍കാലിക നിയമനങ്ങള്‍ നീട്ടികൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉട്ടരവിട്ടു. വിവിധ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ല പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലേക്കുള്ള ഡ്രൈവര്‍മാരെ സ്വന്തം ഇഷ്ടപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ രീതി അവസാനിപ്പിച്ച് ഉടന്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.118 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ളത്. ഒരു വാഹനം […]
മറയൂരില്‍ വീണ്ടും ഒറ്റയാന്റെ കൊലവിളി
മറയൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ തകർന്നു. പത്തടിപ്പാലം കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ഒറ്റയാന്‍ മൂന്നു വീടുകളുടെ മുന്‍വശമാണ് തകർത്തത്. നാളുകളായി ഭീതി പടർത്തുന്ന ഒറ്റയാനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂർ പത്തടിപ്പാലം കോളനിക്കുള്ളില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഒറ്റയാന്‍ കൊലവിളി നടത്തിയത്. കോളനി നിവാസി കൃഷ്ണന്റെ വീടിന്റെ വരാന്തക്ക് മുകളിലെ ഷീറ്റുകളും തൂണും, ഭിത്തിയുമടക്കം പൂർണമായും ആന തകർത്തു. അര മണിക്കൂറോളം ചിന്നംവിളിച്ച് കാട്ടാന കൃഷ്ണന്റെ വീടിനു സമീപത്ത് നിലയുറപ്പിച്ചു. […]












