India National

മോദിയേക്കാള്‍ വലിയ ലോക സഞ്ചാരി മന്‍മോഹനെന്ന് അമിത് ഷാ

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി മേധാവിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമിത് ഷായുടെ അവകാശവാദം. ഇക്കാര്യത്തിൽ കോൺഗ്രസ് നടത്തുന്ന ആക്രമണങ്ങൾ അസൂയയുടെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞു. മോദി പോകുന്നിടത്തെല്ലാം ആയിരക്കണക്കിന് ആളുകൾ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങളുമായി വിമാനത്താവളങ്ങളിൽ തടിച്ചുകൂടുന്നുണ്ട്. ഇത് കോൺഗ്രസിന് വലിയ വയറുവേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ്, എന്തുകൊണ്ടാണ് മോദി ഇത്രയധികം യാത്ര ചെയ്യുന്നതെന്ന് […]

India Kerala

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി

ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്ന് ഉച്ചവരെ മാത്രം മുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടർച്ചയായ 10ാംദിവസമാണ് കെ.എസ്.ആര്‍.ടി.സിയിൽ സർവീസുകൾ മുടങ്ങുന്നത്.ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ന് 321 സർവീസുകൾ ഇതുവരെയായി റദ്ദാക്കി.തെക്കൻമേഖലയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സർവീസുകൾ മുടങ്ങിയിരുന്നു. താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. അതിനിടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി […]

India Kerala

അന്നമ്മയെ കൊന്നത് കീടനാശിനി നല്‍കിയെന്ന് ജോളിയുടെ മൊഴി

ഭര്‍തൃമാതാവായ അന്നമ്മയെ കൊലപെടുത്താന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് അല്ലെന്ന് ജോളിയുടെ മൊഴി കീടനാശിനിയാണ് ഉപയോഗിച്ചത്. ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നും ജോളി മൊഴി നല്‍കി. പൊട്ടിക്കരഞ്ഞും തേങ്ങലടക്കിയുമാണ് കസ്റ്റഡിയിലായ ആദ്യ ദിനം ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചത്. പലപ്പോഴും തലകുനിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമ്പോള്‍ വിങ്ങിപ്പൊട്ടി. കുറ്റങ്ങള്‍ ഓരോന്നായി ഏറ്റെടുത്തു. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡല്ലെന്ന നിര്‍ണായക മൊഴിയും ഇതിനിടെയാണ് നല്‍കിയത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് പറയുമ്പോഴും തല കുനിച്ച് തന്നെയാണ് […]

India Kerala

ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം: ആഞ്ഞടിച്ച് പി.ജെ ജോസഫ്

ജോസ് കെ. മാണിക്കെതിരെ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് പറഞ്ഞു.

India Kerala

കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി സന്ദര്‍ശനം നടത്തും

കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശനം നടത്തും. വിശദമായ ശാസ്ത്രീയ പരിശോധന നടത്തിയാലെ വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താന്‍ പറ്റൂ എന്ന് ഡി.ജി.പി പറഞ്ഞു.കേസ് തെളിയക്കണമെങ്കില്‍ സയന്‍സിന്റെ സഹായം കൂടിയെ തീരൂവെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ ‍ 5 എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസിലും ജോളിയാണ് പ്രധാന പ്രതി. സിലിയുടെ മരണവുമായി ബന്ധപ്പെട്ട ഷാജിയെന്നയാളെ കൂടി സംശയിക്കപ്പെടുന്ന പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Football Sports

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ട്; ബംഗ്ലാദേശിനെതിരെ ഖത്തറിന് ജയം

സ്വന്തം ഗ്രൌണ്ടില്‍ ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിന്‍റെ ക്ഷീണം തീര്‍ക്കാനായി ബംഗ്ലാദേശിലെത്തിയ ഏഷ്യന്‍ ചാംപ്യന്‍മാര്‍ക്ക് പിഴച്ചില്ല. കരീം ബൂദിയാഫിന്‍റെ ഇരട്ടഗോളുകളില്‍ ബംഗ്ലാദേശിനെ അവരുടെ മൈതാനത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ തകര്‍ത്തത്. ഇരുപത്തിയൊമ്പതാം മിനുട്ടിലായിരുന്നു ബൂദിയാഫിന്‍റെ ആദ്യ ഗോള്‍ പിറന്നത്. ഗോളിന്‍റെ എണ്ണം കൂട്ടാനായി ഖത്തര്‍ ആക്രമണം തുടര്‍ന്നെങ്കിലും ബംഗ്ലാദേശ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കരീം ബൂദിയാഫ് തന്നെ ഖത്തറിനായി രണ്ടാം ഗോള്‍ നേടി. ഇതോടെ ഇന്ത്യയും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്‍റുമായി […]

Entertainment

മോഹൻലാൽ സുന്ദരനാണോ?

മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ എം.എ നിഷാദ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് ഒരാളെ കണ്ടുമുട്ടിയതും അയാള്‍ മോഹന്‍ലാല്‍ സുന്ദരനാണോ എന്ന സംശയം പങ്കുവച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് നിഷാദ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം മോഹൻലാൽ സുന്ദരനാണോ ? ഒരു ചോദ്യം….ഈ ചോദ്യത്തിന് പുറകിൽ ഒരു ചെറിയ കഥയുണ്ട്…കഥയല്ല ഒരു കൊച്ച് സംഭവം… ഈ കഴിഞ്ഞ ദിവസം ഞാൻ കുവൈറ്റിലേക്ക് പോകാനായി,നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി..കൂടെ പഠിച്ച സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുവൈറ്റിലേക്ക് ആദ്യമായി പോകുന്നത്..വെളുപ്പിനെ […]

Entertainment

‘സ്വന്തം കാര്യം നോക്കുന്ന താരങ്ങള്‍ കേന്ദ്രത്തെ പിന്തുണക്കും’

സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് നടനും എംഎല്‍എയുമായ മുകേഷ്. നേട്ടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സിലായിരുന്നു മുകേഷിന്റെ പരാമര്‍ശം. ഇടതുസ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടിയാണ് മുകേഷ് എംഎൽഎ കോന്നിയിലെത്തിയത്. പതിവുശൈലിയിൽ സംസാരിച്ച് ആളുകളെ കയ്യിലെടുത്ത മുകേഷ് സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു. എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ് തങ്ങളെന്ന് പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്ന് മുകേഷ് പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ […]

India Kerala

ദാദയെ മറി കടന്ന കോഹ്‍ലി; നായകനായി 50 മത്സരങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ‍്‍ലി നായകനായി 50 മത്സരം പൂര്‍ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ‍്‍ലി മറികടന്നത്. ഇതോടെ 50 ടെസ്റ്റുകളില്‍ നായകനാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്‍ലിക്ക് സ്വന്തമായി. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ്. ധോണി മാത്രമാണ് കോഹ്‍ലിക്ക് മുന്നില്‍. 50 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‍ലിക്ക് 29 വിജയങ്ങള്‍ […]

India National

ക്ഷീരമേഖലയെ തകര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ

ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ. ക്ഷീര മേഖലയെ തകർക്കുന്ന നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് കർഷക സംഘടനകളോട് ആവർത്തിക്കെയാണ് സർക്കാർ നീക്കം. ആര്‍.സി.ഇ.പി കരാർ സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഒന്നാം മോദി സർക്കാർ പ്രതിനിധി സുരേഷ് പ്രഭു ന്യൂസിലൻറുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നതായാണ് വിവരം. പാൽ ഉൽപാദത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കര്‍ഷകരില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവന മാര്‍ഗമാണ് പാല്‍ ഉല്‍പാദനം. എന്നിട്ടും ഇറക്കുമതി തീരുവ കൂടാതെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ന്യൂസിലന്റുമായി […]