Entertainment

പാട്ടിലും ട്രോള്‍, ട്രോള്‍ മഴ തീരാതെ പാലാരിവട്ടം പാലം!

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായി മാറിയ പാലാരിവട്ടം പാലം കുറേ നാളുകളായി വാര്‍ത്തകളിലും ട്രോളുകളിലും ഇടം നേടിയിരുന്നു. പല പരസ്യങ്ങളിലടക്കം ആക്ഷേപഹാസ്യേന പാലാരിവട്ടം പാലം നിറഞ്ഞിരുന്നു. സന്ദർഭോചിതമായ പരസ്യങ്ങളും ട്രോളുകളുമായി പാലാരിവട്ടം പാലം സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയതിനു ശേഷമാണ് ട്രോളിന്‍റെ മറ്റൊരു മുഖവുമായി പാലാരിവട്ടം പാലത്തെക്കുറിച്ചുള്ള പാട്ടു വരുന്നത്. രമ്യ സര്‍വദ ദാസ് രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം സി.ആര്‍.സി പ്രൊഡക്ഷന്‍സാണ് പുറത്തിറക്കിയത് ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ നിർമ്മിച്ച പാലം കള്ളുകുടിയന്മാരുടെ കേന്ദ്രമായതിനെപ്പറ്റിയും, […]

Cricket Sports

ഇന്ത്യ-പാക്ക് പരമ്പര തുടങ്ങുമോ? ഗാംഗുലിയുടെ മറുപടി…

ഇന്ത്യ-പാക് ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ നീക്കമുണ്ടാവുകയുള്ളെന്ന് ബി.സി.സിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ– പാക്കിസ്ഥാൻ പരമ്പരകൾ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ ഈ ചോദ്യം ചോദിക്കേണ്ടത് മോദിയോടും, പാക് പ്രധാനമന്ത്രിയോടുമാണെന്നും ഗാംഗുലി പറഞ്ഞു. പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര ആരംഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. രാജ്യാന്തര മത്സരങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതുകൊണ്ട് പാകിസ്ഥാനെതിരായ പരമ്പരയുടെ കാര്യത്തില്‍ ഇപ്പോള്‍ നമുക്ക് ഒന്നും പറയാനാവില്ല, ഗാംഗുലി […]

India Kerala

പരാതികള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സഭ; സഭ മാപ്പ് പറഞ്ഞാൽ കേസും പിൻവലിക്കാമെന്ന് സിസ്റ്റര്‍ ലൂസി

സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും എഫ്.സി.സി മദര്‍ സുപ്പീരിയറിന്റെ കത്ത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നു. നിരുപാധികം മാപ്പ് പറഞ്ഞ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. എന്നാല്‍ സഭ മാപ്പ് പറയേണ്ടത് തന്നോടാണെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. താൻ മാപ്പ് പറയാൻ തെറ്റ് ചെയ്തിട്ടില്ല. വലിയ ഒറ്റപ്പെടലാണ് നേരിടുന്നത്. സഭ മാപ്പ് പറഞ്ഞാൽ കേസും പിൻവലിക്കാം. എഫ്.സി.സിയുടെ കത്തിന് ഉടൻ മറുപടി നൽകുമെന്നും തെറ്റ് ചെയ്യാത്തിടത്തോളം കാലം ഭയപ്പെടില്ലെന്നും […]

India Kerala

ജയിലിൽ പരിശോധന: യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെ പ്രതി ഉള്‍പ്പെടെ ഏഴ് പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി നസീം അടക്കം ഏഴ് പേരിൽ നിന്ന്‌ കഞ്ചാവ് പിടിച്ചു.ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നിർദേശപ്രകാരം നടത്തിയ മിന്നൽപ്പരിശോധനയിലാണ് കഞ്ചാവും മറ്റു ലഹരിയുല്പന്നങ്ങളും പിടിച്ചെടുത്തത്. സംഭവത്തിൽ നസീം അടക്കം ഏഴ് പേർക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ആശുപത്രി ബ്ലോക്കടക്കം 16 ബ്ലോക്കുകളിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് കൂടാതെ 15 കവർ ബീഡി, പാൻ പരാഗ്, സിഗരറ്റ് ലൈറ്ററുകൾ, 160 രൂപ എന്നിവയും […]

India Kerala

നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്ന് ജോളി; അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നാണ് ജോളി പറയുന്നത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കേസിലെ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അതേസമയം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കോടതി നല്‍കിയ റിമാന്‍ഡ് […]

India Kerala

കോഴിക്കോട് കനത്ത മഴയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും

കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു. കോട്ടൂര്‍ പാത്തിപ്പാറ മലയില്‍ ഉരുള്‍പൊട്ടി റോഡ് ഉള്‍പ്പെടെ തകര്‍ന്നു. ബാലുശേരി കണ്ണാടിപാറയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മലവെള്ള പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കൊയിലാണ്ടി പാവുകണ്ടി ഭാഗത്ത് 14 കുടുംബങ്ങളെ തൃക്കുറ്റിശേരി യുപി സ്കൂളിലേക്ക് മാറ്റി. പനങ്ങാട്, പാത്തിപ്പാറമല എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി. […]

India Kerala

നെതര്‍ലാന്റ് രാജാവിന്റെ സന്ദര്‍ശനം; ഗംഭീര സ്വീകരണം ഒരുക്കി കൊച്ചി

നെതര്‍ലാന്റ് രാജാവിന്റെയും രാഞ്ജിയുടെയും കൊച്ചി പര്യടനം തുടരുന്നു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാവസ്തുരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഗംഭീര സ്വീകരണമാണ് ഡച്ച് രാജാവിനും പത്നിക്കും കൊച്ചി നൽകിയത്. മട്ടാഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു പര്യടനം ഏറെയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവ ഇരുവരും സസൂക്ഷ്മം വീക്ഷിച്ചു. […]

India Kerala

വിവരക്കേടുകൾ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീൽ മാറി: ഷിബു ബേബി ജോൺ

കെ.ടി ജലീലിനെതിരെ രൂക്ഷവിമർശവുമായി മുൻ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ. വിവരക്കേടുകൾ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീൽ മാറിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി കെ.ടി ജലീലിൽ നിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനത്ത് നിലനിർത്തണമെങ്കിൽ അദ്ദേഹത്തിന് മൃഗസംരക്ഷണ വകുപ്പ് നൽകണമെന്നും ഷിബു ബേബി ജോൺ ഫേസ് ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടു.

India Kerala

കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷിനാശം

കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷിനാശം. വിളവെടുപ്പിന് പാകമായ ഹെക്ടറ് കണക്കിന് നെൽകൃഷി വെളളം കയറി നശിച്ചു. വരുംദിവസങ്ങളിൽ മഴ കനക്കുന്നതും നെല്ലുസംഭരണം വൈകുന്നതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. പാലക്കാട് മാത്തൂരിലെ പാടശേഖരങ്ങളിലെ കാഴ്ചയാണിത്. വിളവെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് മഴയത്ത് നെൽകൃഷി വ്യാപകമായി നശിച്ചത്. മാത്തൂരിൽ മാത്രം 200 ഏക്കർ നെൽപ്പാടമാണ് വെളളത്തിനടിയിലായത്. പാടങ്ങളിൽ കനത്ത വെളളക്കെട്ടുളളതും നെൽച്ചെടികൾ വീണുകിടക്കുന്നതും കാരണം കൊയ്ത്ത് യന്ത്രം ഇറക്കി വിളവെടുക്കാനുമാകില്ല. ദിവസങ്ങൾക്കകം നെല്ല് മുളച്ചുതുടങ്ങും. ജില്ലയിൽ 40 ശതമാനം നെൽപ്പാടങ്ങൾ […]

India Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ നടപടികള്‍ കൌണ്‍സില്‍ അംഗീകരിച്ചു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന കാര്യത്തിൽ സർക്കാർ നടപടികൾ അംഗീകരിച്ച് മുന്നോട്ട് പോവാൻ നഗരസഭാ കൗൺസിൽ തീരുമാനം. ഫ്ലാറ്റുടമകള്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം കണക്കാക്കി രണ്ടാമത്തെ ലിസ്റ്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അതേസമയം മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി സുപ്രിം കോടതി തള്ളി. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മരട് നഗരസഭ കൌണ്‍സില്‍ യോഗം ഫ്ലാറ്റുകള്‍ കന്പനിയെ ഏല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയില്ല. കന്പനികളെ തീരുമാനിച്ച് […]