India Kerala

‘റാണി’ വഴി ജോളിയുടെ എന്‍.ഐ.ടിയിലേക്ക് കടക്കാൻ പൊലീസ്

കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി വടകര റൂറൽ എസ്പി ഓഫീസിന്റെ മുന്നിലെത്തി. വെള്ളിയാഴ്ച രാവിലെ 9.20 ന് ഓട്ടോറിക്ഷയിൽ രണ്ട് പേർക്കൊപ്പമാണ് ഇവരെത്തിയത്. ഈ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ എസ്പി ഓഫീസിന്റെ പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ ഒട്ടോറിക്ഷക്ക് അകത്ത് തന്നെയിരുന്നു. തലശ്ശേരിയിൽ നിന്നാണ് റാണി ഓട്ടം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി. 9.55 ഓടെ ഇന്റലിജൻസ് ഡിവൈഎസ്പി ഇസ്മയിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ സമയത്ത് ഓട്ടോറിക്ഷയിലേക്ക് നോക്കി അവരെ […]

India Kerala

അന്വേഷണ സംഘത്തെ വെട്ടിലാക്കി ജോളി; അവശയാണെന്ന് ‘അഭിനയം’

കസ്റ്റഡി കാലാവധിയുടെ അവസാന ദിവസങ്ങളില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി നാടകീയ നീക്കങ്ങളുമായി ജോളി. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ താന്‍ ഏറെ അവശയാണെന്ന് സ്ഥാപിക്കാനുള്ള അഭിനയമാണ് ജോളി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടാനായി ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ജോളി പങ്ക് വെയ്ക്കുന്നതായും കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും – ഇതായിരുന്നു കസ്റ്റഡിയിലെ അവസാന ദിവസങ്ങളില്‍ ജോളി അന്വേഷണ സംഘത്തിന് മുമ്പില്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍. […]

India Kerala

ചെന്നിത്തല ആരാന്റെ മക്കളുടെ കാര്യം നോക്കിയാല്‍ പോരാ, ഇടക്ക് സ്വന്തം മകന്റെ കാര്യം അന്വേഷിക്കണമെന്ന് കെ.ടി ജലീല്‍

മാര്‍ക്ക്ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും മന്ത്രി കെ.ടി ജലീല്‍. രമേശ് ചെന്നിത്തല ആരാന്റെ മക്കളുടെ കാര്യം നോക്കിയാല്‍ പോരാ. ഇടക്ക് സ്വന്തം മകന്റെ കാര്യം അന്വേഷിക്കണം. ചെന്നിത്തലയുടെ മകന്റെ വിജയത്തില്‍ അസ്വാഭാവികതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. മോഡറേഷന്‍ നല്‍കുന്നത് വേണ്ടെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു. ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ അസാധാരണമായി മാർക്ക് ലഭിച്ചതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു. 2017 ലെ സിവിൽ സർവ്വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ […]

India Kerala

എന്‍. എസ്.എസ് യു.ഡി.എഫിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി

എന്‍.എസ്.എസ് നിലപാടിനെച്ചൊല്ലി വിവാദം പുകയുന്നു. വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എന്‍. എസ്.എസ് യു.ഡി.എഫിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്‍.എസ്.എസിനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്തുവന്നു. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നായര്‍ ആയ മോഹന്‍കുമാറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് സ്ക്വാഡ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് […]

India Kerala

ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല, ഇത് ജാതി തെരഞ്ഞെടുപ്പല്ല,രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്ന് ടിക്കാറാം മീണ

ജാതി-മത സംഘടനകൾ വോട്ടഭ്യർത്ഥിക്കുന്നത് ചട്ടലംഘനമാണെന്ന വാദം ആവർത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണമെന്ന് ടിക്കാറം മീണ പറഞ്ഞു. സമദൂരം ശരിദൂരമാക്കിയ എൻ.എസ്.എസ് നിലപാടിനെയും മീണ വിമർശിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജാതി-മത സംഘടനകൾ ഇടപെടുന്നതിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഉന്നയിച്ചത്.ജാതി-മത സംഘടനകൾ അവരുടെ പരിധി തിരിച്ചറിയണം. ഇത് ജാതി തെരഞ്ഞെടുപ്പല്ല,രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്ന് മീണ വ്യക്തമാക്കി. ഉപ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കിയ എൻ.എസ്.എസിന്റെ നടപടിയേയും ടിക്കാറാം മീണ […]

India National

ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് ഛത്തീസ്ഗഡ്; പ്രതിഷേധവുമായി ബി.ജെ.പി

ഇ.വി.എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഛത്തീസ്ഗഡ് ഘടകം ഗവർണർ അനുസുയ ഉയികിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ ഉപസമിതി ഇതു സംബന്ധിച്ച സാധ്യതകള്‍ മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തുവന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതു പോലെ മേയർ സ്ഥാനത്തേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്താനും മന്ത്രിസഭാ ഉപസമിതി ശിപാർശ ചെയ്യുന്നുണ്ട്. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രണ്ട് ശുപാർശകൾ നൽകിയിട്ടുണ്ടെന്ന് […]

India Kerala

വി.ഐ.പികളുടെ സന്ദർശന വേളയിൽ മാത്രം റോഡുകൾ പെട്ടെന്ന് നന്നാക്കാൻ കഴിയുന്നതെങ്ങിനെയെന്ന് കോടതി

വി.ഐ.പികളുടെ സന്ദർശന വേളയിൽ മാത്രം റോഡുകൾ പെട്ടെന്ന് നന്നാക്കാൻ കഴിയുന്നതെങ്ങിനെയെന്ന് ഹൈക്കോടതി. റോഡിൽ വീണ് വാഹന യാത്രക്കാർ മരിച്ചിട്ടും അറ്റകുറ്റ പണി നടത്താത്ത റോഡുകൾ , വി.ഐ.പികളുടെ സന്ദര്‍ശന വേളയില്‍ അതിവേഗത്തിലാണ് നന്നാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാൻ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിർദേശിക്കണെമന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.പി അജിത് കുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് ഒരാൾ റോഡിലെ കുഴിയിൽ വീണ് മരിച്ചത്. ഗുരുതരമായി […]

India Kerala

പി.എസ്‌.സി പരീക്ഷാ തട്ടിപ്പ്; ചോദ്യം ചോര്‍ത്തിയ പ്രതികള്‍ ഒളിവില്‍

പി.എസ്.സി തട്ടിപ്പ് കേസില്‍ ചോദ്യം ചോര്‍ത്തിയ മറ്റ് പ്രതികള്‍ ഒളിവില്‍ . ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതോടെയാണ് യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയടക്കം ഒളിവില്‍ പോയത്. അതിനിടെ ജയിലില്‍ കഞ്ചാവ് കൈവശം വെച്ചതിന് പി.എസ്.സി തട്ടിപ്പ് കേസിലെ രണ്ടാംപ്രതി നസീമിനെതിരെ കേസെടുത്തു. പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ചോദ്യം ചോര്‍ത്തിയ മറ്റ് പ്രതികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അന്വേഷണം തങ്ങളിലേക്കാണെന്ന് വ്യക്തമായതോടെയാണ് ചോദ്യം ചോര്‍ത്തിയവര്‍ […]

Cricket Sports

തീരുമാനമെടുക്കാനുമുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു; ധോണിയുടെ കാര്യത്തില്‍ ഗാംഗുലി പറയുന്നതിങ്ങനെ…

ഇംഗ്ലണ്ട് ലോകകപ്പില്‍ പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യക്കായി പാഡ് കെട്ടിയിട്ടില്ല. ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് പല അഭ്യൂഹങ്ങളും അഭിപ്രായങ്ങളും പൊട്ടിപുറപ്പെട്ടു. എങ്കിലും ധോണി ഈ ചരടുവലികളിലെല്ലാം നിശബ്ദനായിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകനും നിയുക്ത ബി.സി.സി.ഐ പ്രസിഡന്‍റുമായ സൌരവ് ഗാംഗുലി ഇനി ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഈ മാസം 23ന് ഔദ്യോഗികമായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന ഗാംഗുലി ഇരുപത്തിനാലിന് തന്നെ സെലക്ടര്‍മാരുമായി സംസാരിച്ച് ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ അഭിപ്രായത്തിനൊപ്പം ധോണിക്ക് എന്താണ് […]

Entertainment

പഴയ കാലത്തെ പക്വതയില്ല, ആര്‍ക്കും ക്ഷമയില്ല: ഇടവേള ബാബു

നടന്‍ ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി അമ്മയുടെ സെക്രട്ടറി ഇടവേള ബാബു. രണ്ട് പേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എല്ലാവര്‍ക്കും പഴയ കാലത്തെ പക്വതയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ക്കും ക്ഷമയില്ലെന്നും ഇടവേള ബാബു പറഞ്ഞു. എല്ലാവരെയും വിളിച്ച് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിന്‍ നിഗം അമ്മക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലും ഷെയിന്‍ ഇക്കാര്യം വ്യക്തമാക്കി. […]