വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുവനടന്‍മാരില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. എടക്കാട് ബറ്റാലയിനിലെ പട്ടാളക്കാരന് ശേഷം ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ഫോറന്‍സിക് എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ടൊവിനൊയും മംമ്തയും ഒന്നിക്കുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മുൻപ് ടൊവീനോയോടൊപ്പം അഭിനയിക്കുന്ന കുട്ടികളെ പരിചയപ്പെടുത്തിയിരുന്നു. […]
Author: Tomy Thondamkuzhy
സൂറിച് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി ..
സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം ഒക്‌ടോബർ പന്ത്രണ്ടിന് വേഡൻസ്‌വില്ലിൽ സംഘടിപ്പിച്ച രണ്ടാമത് വോളിബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം Karasuno ടീമും രണ്ടാം സ്ഥാനം TommyGang ടീമും മൂന്നാം സ്ഥാനം Tandoori Chicken ടീമും നേടിയെടുത്തു ..ടൂർണമെന്റിലെ മികച്ച കളിക്കാരായി Karina Thekkanath ഉം Benu Thottukadavil ഉം ട്രോഫികൾ കരസ്ഥമാക്കി .ടോപ് 8 ആയി : Karina, Dhiya, Sandra, Anjaly, Naveen, Nobin, Benu & Bonnie എന്നിവരും തെരെഞ്ഞെടുത്തു .. പതിനഞ്ചിലധികം […]
‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
നയന്‍താര, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണയ കഥ പറയുന്ന ചിത്രം അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്,അജുവര്‍ഗീസ്,രണ്‍ജിപണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യബാലകൃഷ്ണന്‍,സുന്ദര്‍രാമു എന്നിവരാണ് മറ്റ് താരങ്ങള്‍.സംഗീതം ഷാന്‍ റഹ്മാന്, എഡിറ്റിംഗ് വിവേക് ഹര്‍ഷ. കലാസംവിധാനം അജയന് മങ്ങാട്.ജോമോന്. ടി.ജോണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഒടുവില്‍ സഞ്ജുവിന് മുന്നില്‍ ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ വാതില്‍ തുറന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം. ഇന്ത്യ എ ക്ക് വേണ്ടി കാര്യവട്ടത്ത് കളിച്ച ഇന്നിങ്സ്. വിജയ് ഹസാരെയില്‍ ഗോവയ്ക്കെതിരായ ഇരട്ട സെഞ്ച്വറി. സഞ്ജുവിന്റെ ബാറ്റിങ് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല സെലക്ടര്‍മാര്‍ക്ക്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി തന്നെ ഉള്‍പ്പെടുത്തി. ഒരു പക്ഷേ കൊഹ്‍ലിക്ക് പകരം നന്പര്‍ മൂന്നില്‍ കളത്തിലിറങ്ങിയാലും ഇനി അത്ഭുതപ്പെടാനില്ല. മൂന്നാം തവണയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. 2014 ല്‍ ഇംഗ്ലണ്ട് […]
ഡി.കെ ശിവകുമാറിന് വന്‍ സ്വീകരണം ഒരുക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ്
കള്ളപ്പണക്കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിഷമഘട്ടത്തില്‍ ഒപ്പം നിന്ന കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും മറ്റ് പാര്‍ട്ടികളോടും ശിവകുമാര്‍ നന്ദി അറിയിച്ചു. കേസ് കോടതി പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പറയാനുള്ളത് പറയുമെന്നും ശിവകുമാര്‍ മീഡിയവണ്ണിനോട് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബുധനാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. തുടര്‍നടപടിക്രമങ്ങള്‍ക്ക് […]
ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളില്‍ പാര്‍ട്ടികള്‍; സ്വതന്ത്രരെ കൂടെ നിര്‍ത്താനൊരുങ്ങി ബി.ജെ.പി
ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ജെ.ജെ.പിയുടെ പിന്തുണയില്ലാതെ സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി . ഹരിയാന ലോകിത് പാര്‍ട്ടി എം.എല്‍.എ ഗോപാല്‍ കണ്ഡയും സ്വതന്ത്ര എം.എല്‍.എ ആയ രഞ്ജിത് ചൌട്ടാലയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയിരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ . ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉന്നയിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ജെജെപിക്ക് […]
സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം
സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം. മേയറെ മാറ്റുന്നത് സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതും കോര്‍പ്പറേഷനെതിരായ ഹൈക്കോടതി വിമര്‍ശനവുമാണ് നീക്കത്തിന് പിന്നില്‍. പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് സൌമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജി വയ്ക്കേണ്ട സാഹചര്യം നിലവിലില്ല.. കായലിലെ ജലനിരപ്പ് വര്‍ധിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം.പി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി […]
താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്
താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും അതിന് ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പ്രദേശത്തുള്ളവര്‍ പറഞ്ഞതായും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് ഫിറോസ് ആരോപിക്കുന്നു. ഇസ്ഹാഖിന്റെ കൊലപാതകത്തിന് ശേഷമാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ […]
മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറത്ത് തീരദേശ മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ച് അക്രമത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും. മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാലാം പ്രതി ടി. ഒ സൂരജും ഒന്നാം പ്രതി കരാറുകാരനായ സുമിത് ഗോയലും രണ്ടാം പ്രതി എം ഡി തങ്കച്ചനും രണ്ടാം വട്ടം നൽകിയ […]












