India Kerala

അരൂരിലെ തോല്‍വിയില്‍ തന്നെ പഴിക്കണ്ടെന്ന് ജി. സുധാകരന്‍

അരൂരിലെ തോല്‍വിയില്‍ ‌തന്നെ പഴിചാരുന്നതില്‍ അതൃപ്തി പരസ്യമാക്കി മന്ത്രി ജി. സുധാകരന്‍. പൂതന പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് പറയുന്ന നേതാക്കള്‍ക്ക് വേറെ അജണ്ടയുണ്ടെന്ന് ജി. സുധാകരന്‍ പറഞ്ഞു. മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ഇത്തരം കള്ളപ്രചാരണമെന്നും സുധാകരന്‍ വ്യക്തമാക്കി. തന്‍റെ പൂതന പരാമര്‍ശല്ല തോല്‍വിക്ക് കാരണം. അത്തരം കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അജണ്ടയുണ്ട്. ചില സമുദായങ്ങളുടെ വോട്ട് കിട്ടാത്തതാണ് തോല്‍വിക്ക് കാരണം. അത് പരിശോധിക്കണം. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ജി. സുധാകരന്‍ പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന നേതാവിനെയും […]

India Kerala

മരടിൽ കടുത്ത വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി

ഫ്ലാറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ള ക്രഡായിയുടെ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ശകാരം. ഉത്തരവില്‍ നിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും പിന്നോട്ടില്ലെന്നും എല്ലാ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനായ ക്രഡായ് സുപ്രീംകോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയ കോടതി കടുത്ത ശകാരമാണ് നടത്തിയത്. കോടതിയുടെ സമയം പാഴാക്കരുത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് ഒരു […]

India Kerala

കോട്ടയം മുണ്ടക്കയത്ത് വാഹനാപകടത്തില്‍ മുന്നു പേര്‍ മരിച്ചു

കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ലോറി കാറിലിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ച ഒരാൾ മുണ്ടക്കയം പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

India National

അന്തരിച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലീസ്

അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലീസ്. കശ്മീരിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് പൊലീസ് തടഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ച പൊലീസ് കുടുംബത്തിന്റെ താത്പര്യം മറികടന്ന് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം നേരിട്ട് കശ്മീരിലേക്ക് കൊണ്ടുപാകാനിരിക്കെയാണ് സംഭവം. രാത്രി പത്തരക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് എടുത്തുവെച്ചയുടനെ പൊലീസെത്തി വാഹനം […]

India National

എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു

ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാവുകയും പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. പാര്‍ലമെന്റ് ആക്രമണകേസില്‍ തെളിവുശേഖരണത്തിനെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേര്‍ക്കുകയും അഫ്‌സല്‍ ഗുരു അടക്കമുള്ളവര്‍ക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. എന്നാല്‍, വിചാരണകോടതി വിധിക്കെതിരെയുള്ള ഗീലാനിയുടെ അപ്പീല്‍ […]

India National

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ഭൂരിപക്ഷവുമായി ബന്ധപ്പെട്ട അവ്യക്തത നിലനില്‍ക്കെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസും ജെ.ജെ.പിയും സ്വതന്ത്രരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇതോടെ മങ്ങി. മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തിനു വേണ്ടി ശിവസേനയുമായുള്ള ബി.ജെ.പിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 9 വിമതരില്‍ ഹരിയാനാ ലോക്ഹിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ടെയും കോണ്‍ഗ്രസ് വിമതന്‍ രഞ്ജിത് സിംഗും ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്രരില്‍ നിന്നും നാല് പേരെ കൂടി ലഭിച്ചാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പാക്കാനാവും. […]

India Kerala

മരടിലെ മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

മരടിലെ മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. തുക ഫ്ലാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കണം. ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫ്ലാറ്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് സുപ്രീകോടതി ഉത്തരവിട്ടത്. അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കോടതി ഉത്തരവില്‍ ഒരുവരി […]

India Kerala

ആര്‍.എസ്.എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു; കെ.മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസിന്റെ വോട്ടുകള്‍ സി.പി.എം മറിക്കുമെന്ന് പറഞ്ഞത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലെന്ന് കെ.മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് എന്‍.എസ്.എസിനെ തള്ളിപ്പറയുന്നത് ശരിയല്ല. പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മൊത്തത്തില്‍ അഴിച്ചു പണിയുണ്ടാകണം. സ്ഥാനാര്‍ഥിക്ക് വേണ്ടി പൂര്‍ണമായി പ്രവര്‍ത്തിച്ചുവെന്നും താന്‍ മത്സരിച്ചപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. ആര്‍.എസ്.എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമെന്നും ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശക്തമായ നിലപാടെടുത്തത് യുഡിഎഫാണ്. അതുകൊണ്ടാണ് എന്‍.എസ്.എസ്, […]

India Kerala

അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ രത്നഗിരിയിലും മുംബൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമാൻ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ഈ മാസം അവസാനത്തോടെ സലാലക്ക് സമീപം കര തൊട്ടേക്കും. ക്യാര്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ […]

Football Sports

പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്സ്, തോല്‍വി ഒരു ഗോളിന്

കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സിന് ഒടുക്കം പിഴച്ചു. ഗോളടിക്കാന്‍ മറന്നതും അവസാന നിമിഷങ്ങളില്‍ പ്രതിരോധം കാക്കാന്‍ കഴിയാതെ പോയതും ബ്ലാസ്റ്റേഴ്സിന് വിനയായി. കളിയുടെ രണ്ടാം പകുതിയുടെ 82ആം മിനുട്ടില്‍ വഴങ്ങിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സമനില തെറ്റുകയായിരുന്നു. വലതു വിങ്ങിൽ നിന്ന് സൗവിക് ചക്രവർത്തി നല്‍കിയ പാസ് ക്ലിയർ ചെയ്യാൻ മടിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ പിഴവായിരുന്നു മുംബൈക്ക് ഗോള്‍ നേടിക്കൊടുത്തത്. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന മുഹമ്മദ് അമീന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ബ്ലാസ്റ്റേഴ്സ് ഗോളി […]