India Kerala

വിവാദങ്ങള്‍ക്കിടെ ടയര്‍ കട ഉദ്ഘാടനത്തിന് എം.എം മണി എത്തി

ടയർ മാറ്റ വിവാദത്തിനിടെ മന്ത്രി എം. എം മണി ടയർ കട ഉൽഘാടനത്തിന് എത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. വാഹന യാത്രികർക്ക് സഹായകരമായി ടയർ കടകൾ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്‍റെ വാഹനത്തിന്‍റെ ടയറുകൾ മാറ്റിയത് ചിലർ ബോധപൂർവം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു. മന്ത്രി വാഹനത്തിന്റെ 34 ടയറുകൾ മാറ്റിയ മന്ത്രിയെന്ന വിമർശനം കേൾക്കുന്നതിനിടെയാണ് എം.എം മണി നെടുങ്കണ്ടം കല്ലാറിൽ ടയർ കട ഉദ്ഘാടനത്തിന് എത്തിയത്. മണിയാശാന്‍റെ വാഹനം തന്നെ ആദ്യ അലൈൻമെന്‍റ് […]

India Kerala

വാളയാര്‍ സംഭവം; ശക്തമായ സമരത്തിനൊരുങ്ങി യു.ഡി.എഫ്, നാളെ പാലക്കാട് ഹര്‍ത്താല്‍

വാളയാര്‍ സംഭവം രാഷ്ട്രീയ വിഷയമായി മാറുന്നു. ശക്തമായ സമരത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും. വിശദീകരണ യോഗങ്ങള്‍ നടത്തനാണ് സി.പി.എം തീരുമാനം. നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം ഇടപെട്ടാണ് വാളയാ ര്‍ കേസ് അട്ടിമറിച്ചതെന്നാണ് യു.ഡി.എഫ് വാദം.കെ.പി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കും.ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുളള […]

India Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന്

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന് നടക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനാണ് തെരഞ്ഞെപ്പ്. ഈ മാസം 13ന് കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ല വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെപ്പ് നടക്കും. ഐ ഗ്രൂപ്പുകാരനായ ടി.ജെ. വിനോദിന് പകരക്കാരനായി അതേ […]

India Kerala

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ. 51 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ 1 മുതല്‍ 31 വരെ കേരളത്തില്‍ ലഭിച്ചത്. ഈ മാസം അവസാനം വരെ തുലാവര്‍ഷം തുടരുമെന്ന് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവര്‍ഷം ഇത്തവണ സംസ്ഥാനത്തിന് നല്‍കിയത് രണ്ട് ചുഴലിക്കാറ്റുകളും അധികമഴയും. ക്യാര്‍ ചുഴലിക്കാറ്റും മഹാ ചുഴലിക്കാറ്റുമാണ് കനത്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായത്. സാധാരണ ഒകടോബര്‍ 1 മുതല്‍ 31 വരെ 330 മില്ലീ മീറ്റര്‍ മഴയാണ് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 497 മില്ലീ […]

Cultural Pravasi Switzerland

മേമനെകൊല്ലി- 6 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ആറാം ഭാഗം

കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്ന തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്. ആൻ മരിയ ഒരിക്കൽ ചോദിച്ചു ,”കുഞ്ചു,ആർ യു മാരീഡ്?” “നോ”. “വൈ?” […]

India Kerala

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി. കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്ത് ഒഴിവ് വന്നത്.

India Kerala

മേയര്‍ സ്ഥാനം ഒഴിയണം, സൗമിനി ജെയിനെതിരെ സ്വരം കടുപ്പിച്ച്‌ വനിതാ കൗണ്‍സിലര്‍മാര്‍

കൊച്ചി: സൗമിനി ജെയിന്‍ മേയര്‍ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. രണ്ടര വര്‍ഷത്തിനുശേഷം മേയര്‍സ്ഥാനം ഒഴിയാമെന്ന മുന്‍ധാരണ തെറ്റിച്ചെന്നാണ് ആക്ഷേപം.മകളുടെ വിവാഹം കഴിഞ്ഞ് മാറാമെന്ന് മേയര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും മേയര്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നാലെയാണ് കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കലാപം തുടങ്ങിയത്. ഹൈബി ഈഡല്‍ എം.പിയാണ് സ്വരം കടുപ്പിച്ച്‌ ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഇതുവരെ മേയറെ മാറ്റുന്നത് സംബന്ധിച്ച്‌ […]

India Kerala

കൂടത്തായി കൊലപാതക കേസ് : ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് ഈ മാസം 16 വരെയാണ് താമരശ്ശേരി കോടതി നീട്ടിയത്. പ്രജുകുമാറിന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാനും അനുമതി നല്‍കി. കൂടുതല്‍ കുറ്റകൃത്യത്തില്‍ ജോളി പങ്കാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റോയ് […]

India Kerala

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശി ആശിഖിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ല മാടശ്ശേരിയെയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ ഫിറോസ് മോശം പരാമർശം നടത്തി എന്ന് ആശിഖ് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ ഫിറോസിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെട്ടിരുന്നു. തന്റെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ ഒരുവിഭാഗം രംഗത്തുവന്നതിനിടെ ജസ്ല […]

Cricket Sports

വിൻഡീസ് ക്യാപ്ടനെ പുറത്താക്കിയ ഇന്ത്യൻ വനിതാ താരത്തിന്റെ ക്യാച്ചിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവുംമികച്ച ബാറ്റർമാരിലൊരാളാണ് ഹർമൻപ്രീത് കൗർ. 2017-ൽ അർജുന അവാർഡ് നേടിയ മുപ്പതുകാരി പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ബാറ്റിംഗ് പെർഫോമൻസിന്റെ പേരിലല്ല, മറ്റൊരു ബാറ്റിംഗ് അവസാനിപ്പിച്ച കിടിലൻ ക്യാച്ചിന്റെ പേരിലാണ്. ഇന്ത്യൻ വനിതകളും വെസ്റ്റ് ഇൻഡീസ് വനിതകളും തമ്മിലുള്ള ഏകദിന മത്സരത്തിലാണ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിൻഡീസ് ക്യാപ്ടൻ സ്റ്റെഫാനി ടെയ്‌ലറിനെ പറന്നെടുത്ത ക്യാച്ചിൽ പുറത്താക്കി ഹർമൻപ്രീത് സോഷ്യൽ മീഡിയയുടെ താരമായത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിനെ മുന്നിൽനിന്നു നയിച്ച സ്‌റ്റെഫാനി സെഞ്ച്വറി […]