Entertainment

വൈറലായി മാമാങ്കം നിര്‍മ്മാതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മൊഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും. നേരത്തെ പുറത്തു വന്ന ടീസറിനും മേക്കിങ് വീഡിയോക്കുമെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ടീസറിലും മേക്കിങ് വീഡിയോയിലുമെല്ലാം മമ്മൂട്ടിയുടെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാനായത്. പക്ഷെ ട്രയിലര്‍ അത്തരം പരാതികള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറെയേറെ പേര്‍ സ്ഥിരമായി തനിക്ക് […]

Entertainment

ഡ്രൈവിങ് ലൈസന്‍സുമായി പൃഥ്വിരാജും സുരാജും! ചിത്രം പുറത്ത്….

പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. കാറിനരുകിലായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരാജ് എത്തുന്നത്. .യൂണിഫോമിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്ര നിര്‍മ്മിച്ചിക്കുന്നത്. പൃഥ്വിയ്ക്കൊപ്പം സുരാജും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. ആഢംബരക്കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാറായിട്ടാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്രേ. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ […]

Cricket Sports

ധോണി എപ്പോള്‍ വിരമിക്കും ? രോഹിത് ശര്‍മ്മയുടെ മറുപടി ഇങ്ങനെ…

ലോകകപ്പിൽ ഇന്ത്യ പുറത്തായതുമുതൽ ധോണിയുടെ വിരമിക്കൽ ചർച്ചാവിഷയമാണ്. എന്നാല്‍ ഇന്നുവരെ ഈ ചോദ്യത്തിന് ഉത്തരങ്ങളൊന്നുമായിട്ടില്ല. ഏറ്റവുമൊടുവില്‍ രോഹിത് ശര്‍മ്മക്ക് നേരെയും ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ എറിഞ്ഞു. ധോണി എന്ന് വിരമിക്കും ? ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മക്കും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെ : “സത്യമായും എനിക്കറിയില്ല. എം‌.എസ് ധോണി നിരവധി പരിപാടികൾക്ക് പോകുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാത്തത്? ഇവിടെ എന്താണ് […]

India National

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുങ്കതിവാര്‍ പറഞ്ഞിരുന്നു. അതിനെതിരെ ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. മുങ്കതിവാറിന്‍റെ പ്രസ്ഥാവന ജനാതിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു. നിയമവും ഭരണഘടനയും എന്താണെന്നും മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിക്ക് കാരണക്കാര്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാമെന്നും ശിവസേന പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പി നേതാവ് […]

India National

ഉദ്ധവ് താക്കറെ ശരത് പവാറും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പവാര്‍ ഡല്‍ഹിയില്‍

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരത് പവാറിനെ വസതിയില്‍ എത്തി കണ്ടതിന് പിന്നാലെയാണ് ഇത്. സോണിയഗാന്ധിയെ കാണാന്‍ ശരത്പവാര്‍ ഡല്‍ഹിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി ശിവസേന അധികാര തര്‍ക്കം ഒരാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സംബന്ധിച്ച് അഭ്യൂഹം ശക്തമാകുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും […]

India

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം വീണ്ടും യു.ഡി.എഫിന് തലവേദനയാകുന്നു

ഒരിടവേളക്ക് ശേഷം കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിന് വീണ്ടും തലവേദനയാകുന്നു. പി.ജെ ജോസഫിന് അനുകൂലമായി കോടതി വിധി കൂടി വന്നതോടെ പ്രശ്നത്തില്‍ നിലപാടെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് യു.ഡി.എഫ്. 15ന് ചേരുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കത്തില്‍ ഇതുവരെ കാഴ്ചക്കാരുടെ റോളിലായിരുന്നു യു.ഡി.എഫ്. രണ്ട് കൂട്ടരെയും മുന്നണിയില്‍ നിലനിര്‍ത്തുക എന്നതായിരുന്നു ഇതുവരെയുള്ള തന്ത്രം. പാലായിലെ തെരഞ്ഞെടുപ്പ് ഫലം […]

India

കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്

കട്ടപ്പന സബ് കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്. പി.ജെ ജോസഫിന്റെ അധികാരങ്ങൾ അസ്ഥിരപ്പെടുത്തുന്നതാണ് കോടതി വിധിയെന്ന ജോസ് കെ. മാണിയുടെ വാദം തെറ്റെന്നാണ് വിധിപ്പകർപ്പില്‍ വ്യക്തമായിരിക്കുന്നത് . ജോസ് കെ മാണി വിളിച്ച സംസ്ഥാന സമിതി യോഗം ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കോടതി ഉത്തരവിൽ ഉടനീളമുള്ളത്. കോടതി വിധിയെന്ന പേരിൽ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണിത്. ഒപ്പം കോടതി വിധിയെന്ന പേരിൽ ഒരു രേഖയും പുറത്ത് വിട്ടു. എന്നാൽ […]

India Kerala

വാളയാര്‍ കേസില്‍ തന്റെ മൊഴി പൂര്‍ണമായും പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ

വാളയാർ പീഡന കേസിൽ തന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മരിച്ച കുട്ടികളുടെ അമ്മ മീഡിയ വണിനോട് പറഞ്ഞു .പൊലീസിനോട് പറയാത്തതെന്നും കോടതിയിൽ പറത്തിട്ടില്ല. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാർച്ച് നടത്തി. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പാലക്കാട് സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. പൊലീസിന് നൽകിയ മൊഴി തന്നെയാണ് കോടതിയിൽ പറഞ്ഞത്. തങ്ങളുടെ മൊഴി പൊലീസ് പൂർണമായും രേഖപ്പെടുത്താത്തതിനാലാണ് പുതിയ കാര്യം പറഞ്ഞുവെന്ന് കോടതി പറയുന്നത്. മൊഴി […]

Entertainment

സംവിധായകന്‍ അനില്‍ മേനോനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥി യൂണിയനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചലച്ചിത്ര നടന്‍ ബിനീഷ്‌ ബാസ്റ്റിന് കോളജ് ഡേ പരിപാടിയില്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടെയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ […]

Sports

ഇന്ത്യ ബംഗ്ലാദേശ് ട്വന്‍റി20 പരമ്പരക്ക് നാളെ തുടക്കം

ഇന്ത്യ ബംഗ്ലാദേശ് ട്വന്‍റി20 പരമ്പരക്ക് നാളെ തുടക്കം. നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ എത്തിയ മലയാളി താരം സ‍ഞ്ജു വി സാംസണ്‍ നാളെ കളത്തിലിറങ്ങുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഡല്‍ഹിയാണ് മത്സരം വേദിയാകുന്നത്. ട്വന്‍റി20 ലോകകപ്പിനായുള്ള സംഘത്തെ സജ്ജമാക്കുകയാണ് ടീം അധികൃതര്‍. ബംഗ്ലാദേശിനെതിരായ പരമ്പര അതിനുള്ള പരീക്ഷണങ്ങള്‍ക്ക് വേദിയാവുകയാണ്. അതിനാല്‍തന്നെ സഞ്ജു സാംസണ്‍ ഇന്ത്യക്കായി നാളെ പാഡ‍്കെട്ടുമെന്ന് ക്രിക്കറ്റ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. വിശ്രമത്തിലുള്ള കോഹ്‍ലിക്ക് […]