India National

സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം

സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. പാന്യം നഗരത്തിലെ വിജയനി കേതന്‍‌ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ഓടുന്നതിനിടയില്‍ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടു പോകുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ക്കൂള്‍ അധികൃതര്‍ നല്‍കുന്ന […]

India Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസു സത്യപ്രതിജ്ഞ ചെയ്തു

നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ മണ്ഡല കാലത്ത് സുപ്രീംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡായിരുന്നു. പുതിയ വിധിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയും ചര്‍ച്ചക്ക് […]

India Kerala

ശബരിമല: യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ല‍, കടകംപള്ളി

ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോകാന്‍ ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതി ഉത്തരവുമായി വരണമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുവതീ പ്രവേശനത്തിൽ തുടർനടപടി സ്വീകരിക്കുകയുളളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയത്. ദർശനം നടത്താനെത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി ഉൾപ്പടെയുളളവരെ രൂക്ഷമായി വിമർശിച്ചാണ് കടകംപളളി സുരേന്ദ്രൻ സർക്കാർ നയം വ്യക്തമാക്കിയത്. ആക്ടിവിസ്റ്റുകള്‍ക്ക് കയറി […]

India Kerala

വാളയാര്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

വാളയാര്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ക്ക് നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി നോട്ടീസ് അയച്ചു. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെയാണ് മരിച്ച പെൺകുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അമ്മ ആവശ്യപ്പെടുന്നു. 13 വയസുകാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം […]

India Kerala

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് നിയമോപദേശം

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ നിലപാട് തുടരണം. വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് ഇന്നലെ സര്‍ക്കാര്‍ വിലയിരുത്തി. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് […]

Cricket Sports

സച്ചിന്‍ എന്ന ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏതൊരു ഇന്ത്യക്കാരന്റേയും ആവേശമാണ്. പതിനഞ്ചാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ തേരോട്ടം തന്നെയായിരുന്നു സച്ചിന്. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍‍… അനുപമമായ ബാറ്റിങ്ങും, കളിയോട് 100 ശതമാനം ആത്മാര്‍ത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവും… ക്രിക്കറ്റ് ദൈവം ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇങ്ങനെ… ലോക ക്രിക്കറ്റ് […]

Entertainment Movies

മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു: ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടെതെന്ന് ശാന്തികൃഷ്ണ

മോനിഷ മരിച്ച അതേ സ്ഥലത്ത് താനും ഒരിക്കല്‍ അപകടത്തില്‍പ്പെട്ടെന്ന് ശാന്തികൃഷ്ണ. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ശാന്തികൃഷ്ണ വെളിപ്പെടുത്തുന്നു. സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവം. നെറ്റിയിലും തലയിലും വലിയ പരുക്കുണ്ടായി. സുകൃതത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ പകല്‍ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി. തിരികെ വീണ്ടും രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. യാത്രയില്‍ മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വച്ച്‌ കാര്‍ ആക്‌സിഡന്റായി. […]

India Kerala

കുറ്റിപ്പുറം പാലം നവീകരണം: നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

മലപ്പുറം : കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തൃശൂര്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നുള്ള ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവക്കാണ് പൂര്‍ണമായും ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നത്. അതേ സമയം കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള ഭാര വാഹനങ്ങള്‍ ഒഴികെയുള്ളവക്ക് യാത്രാനുമതി ഉണ്ടാകും. കോഴിക്കോട് നിന്നും തൃശൂര്‍ പൊന്നാനി ഭാഗത്തേക്ക് പോകുന്ന ഭാര വാഹനങ്ങളും തൃശൂര്‍ പൊന്നാനി ഭാഗത്ത് നിന്നുള്ള ഇരു ചക്ര വാഹനമുള്‍പ്പടെയുള്ളവയും കുറ്റിപ്പുറം പാലത്തില്‍ പ്രവേശിക്കാതെ […]

India Kerala

പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സര്‍വീസ്

പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി ഈ ഓഫര്‍ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തീയ്യേറ്റര്‍ തുടങ്ങി പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. 10 രൂപ […]

Football Sports

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; ഇന്ത്യക്ക് സമനില

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍. ഇരു ടീമുകളും ഒരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഫ്‍ഗാനിസ്‍താനായിരുന്നു ആദ്യം ലീഡ് നേടിയത്. ഡേവിഡ് നജാമിന്റെ പാസ്സില്‍ സെല്‍ഫഗാര്‍ നസാറിയാണ് ഗോള്‍ നേടിയത് (0-1). കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. സെമിനന്‍ ഡംഗലാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ ഡംഗല്‍ ഹെഡ് ചെയ്യുകയായിരുന്നു (1-1). താജികിസ്താന്റെ തലസ്ഥാനമായ […]