India Kerala

മലപ്പുറത്ത് വനിതാ പൊലീസ് സ്റ്റേഷന്‍ ഉടന്‍

മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഡിസംബറിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം വനിതാസെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫര്‍ണ്ണീച്ചറുകള്‍ കൂടിയൊരുക്കിയാല്‍ മതി. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

Entertainment Movies

വിനീത് ശ്രീനിവാസന് ഒരായിരം നന്ദി പറഞ്ഞ് അജു!

നടനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു അജു നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. സിനിമയില്‍ ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും ഇപ്പോഴും താന്‍ സിനിമയില്‍ അവസരം ചോദിച്ച്‌ നടക്കാറുണ്ടെന്ന് അജു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് സൂചിപ്പിക്കുന്നൊരു പോസ്റ്റാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ‘സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോള്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് തന്നു, പിന്നീട് ഒരു ചവിട്ടു പടിയായി തട്ടത്തിന്‍ മാറിയതു തന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോള്‍ ഹെലനും തന്നു… ഒരൊറ്റ പേര് […]

India National

ഭക്ഷണ വില കൂട്ടി റെയില്‍വെ

രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്. ഫസ്റ്റ് എ.സി – എക്സിക്യൂട്ടിവ് ക്ലാസിലും, സെക്കന്റ് ക്ലാസ് എ.സിയിലും, തേഡ് ക്ലാസ് എ.സി, ചെയർ കാർ എന്നിവയിലുമാണ് വില വർധനവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ക്ലാസ് എ.സി, എക്സിക്യൂട്ടിവ് ക്ലാസിൽ ഒരു കപ്പ് ചായക്ക് ഇനി മുതൽ 35 രൂപയാണ് വില. നേരത്തെ ഇത് 29 രൂപയായിരുന്നു. പ്രാതൽ 140 രൂപയായും, ലഞ്ച് – ഡിന്നർ 245 രൂപയായും വർധിച്ചു. ഇതിന് […]

India Kerala

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം

സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലാത്തത് കൊണ്ട് നിലവില്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം. വിധിയുടെ കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് കൊണ്ട് തിടുക്കപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടെന്നും സെക്രട്ടറിയേറ്റ് ധാരണയിലെത്തി. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാൻ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത സി.പി.എം ഇത്തവണ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അത്രയും തിടുക്കം […]

India Kerala

ഹൈഡല്‍ ടൂറിസം പദ്ധതികളില്‍ അഴിമതി; എം.എം മണിക്കെതിരെ കോണ്‍ഗ്രസ്

ഹൈഡല്‍ ടൂറിസം പദ്ധതികളുടെ മറവില്‍ മന്ത്രി എംഎം മണിയും ബന്ധുക്കളും കോടികളുട അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും കെ.എസ്.ഇ.ബിയിലെ മുന്‍ ഉദ്യോഗസ്ഥർക്കുമാണ് പദ്ധതികള്‍ കൊണ്ട് ലാഭമുണ്ടായതെന്നാണ് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അഴിമതി രേഖകളില്‍ വ്യക്തമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പൊന്‍മുടി, മാട്ടുപ്പെട്ടി, മൂന്നാർ, ആനയിറങ്കല്‍, കല്ലാർകുട്ടി, ചെങ്കുളം, ബാണാസുരാ സാഗർ എന്നിവിടങ്ങളിലെ ഹൈഡല് ടൂറിസം സെന്‍ററുകളുടെ നടത്തിപ്പിലും ടെന്‍ഡർ നടപടികളിലുമാണ് മന്ത്രി എം.എം മണിയും ബന്ധുക്കളും മുന്‍ […]

India Kerala

അലനെയും താഹയെയും മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്ന് താഹാ പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അലനെയും താഹയെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിർത്തു. […]

Football Sports

ഇന്ന് ബ്രസീല്‍ – അര്‍ജന്റീന മത്സരം

ഇന്ന് നടക്കുന്ന ബ്രസീല്‍ – അര്‍ജന്റീന സൂപ്പര്‍ ക്ലാസിക്കോ ഫുട്ബോള്‍ മത്സരത്തിന് ഇരു ടീമുകളും റിയാദിലെത്തി. നെയ്മര്‍ ഒഴികെയുള്ള താരങ്ങളെല്ലാം ബ്രസീല്‍ ടീമിലുണ്ട്. ലയണല്‍ മെസിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. സൌദി സമയം രാത്രി 8 മണിക്കാണ് മത്സരം. റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ബ്രസീല്‍ – അര്‍ജന്റീന സൌഹൃദ ഫുട്ബോള്‍ മത്സരം. സൂപ്പര്‍ ക്ലാസിക്കോ എന്ന് പേരിട്ട മത്സരം രാത്രി എട്ടിന് റിയാദ് കിങ് സഊദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തിനായി അര്‍ജന്റീന – […]

trissur-pooram-release-date
Entertainment Movies

ജയസൂര്യയുടെ തൃശൂര്‍ പൂരം; കൊടിയേറ്റം പ്രഖ്യാപിച്ചു

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് വസ്ത്രാലംഗാരം. ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാസ് എന്‍റര്‍ടെയിനര്‍ […]

Pravasi

സൂറിച് നിവാസി സെബാസ്റ്റ്യൻ അറക്കലിന്റെ ഭാര്യാ സഹോദരൻ കെ ടി മൈക്കിൾ നിര്യാതനായി .

സൂറിച് : ശ്രീ സെബാസ്റ്റ്യൻ അറക്കലിന്റ ഭാര്യാ ഫിലോമിനയുടെ സഹോദരൻ ശ്രീ മൈക്കിൾ കല്ലിടാന്തിയിൽ (78) കല്ലറ, കോട്ടയം ഇന്നലെ വ്യാഴാഴ്ച 2.30 ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഞായാറാഴ്ച മൂന്നു മണിക്ക്… ബന്ധുമിത്രദികൾ – ഭാര്യ ലീലാമ്മ മൈക്കിൾ മക്കൾ:ബിൻസി രാജു ,ബിജി സുനിൽ ,ബിന്ദു ക്രിസ്പിൻ ,ബിനോയി മൈക്കിൾ(യു കെ),ബിജു മൈക്കിൾ ,ബീബി സുനോജ് മരുമക്കൾ .പ്രീതി മൈക്കിൾ (യു കെ) […]

India National

കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ജസ്റ്റിസ് നരിമാന്‍

കോടതി വിധികള്‍ നടപ്പാക്കുന്നതിലെ അലംഭാവത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി. ശബരിമല വിഷയത്തില്‍ ഇന്നലെ പുറപ്പെടുവിച്ച വിയോജന വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍.എഫ് നരിമാനാണ് സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായത്. കോടതി വിധി കളിക്കാനുള്ളതല്ല, നടപ്പാക്കാന്‍ വേണ്ടിയുള്ളതാണെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും നരിമാന്‍ പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നരിമാന്‍ സുപ്രീംകോടതിയില്‍ പൊട്ടിത്തെറിച്ചത്. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി താങ്കളെപ്പോലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണെന്ന് ജസ്റ്റിസ് നരിമാന്‍ […]