India National

നാല് സൈനികരടക്കം 6 പേര്‍ മരിച്ചു

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് 6 പേര്‍ മരിച്ചു.നാല് സൈനികരും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള മേഖലയില്‍ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.

India Kerala

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് കണ്ണൂരിലെത്തും. നാളെ ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് രാഷ്ട്രപതിയുടെ സന്ദർശനം. വൈകിട്ട് 4.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്നും ഹെലികോപ്ടറിൽ ഏഴിമലയിലേക്ക് പോകും. നാളെ രാവിലെ 8ന് ഏഴിമല പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും.

India Kerala

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന വേദിയിലാണ് പി.മോഹനന്റെ ആരോപണം. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൌലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും മോഹനന്‍ ആരോപിച്ചു. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായ […]

India Kerala

സിനിമാ ടിക്കറ്റ് വില കൂടി

സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് വില പ്രാബല്യത്തില്‍ വന്നു. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. 10 രൂപ മുതൽ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്കു കൂടും. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജി.എസ്.ടി […]

India Kerala

വാളയാര്‍ കേസ്

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയത് വിവാദമാക്കിയ നടപടി ശരിയായില്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രി രക്ഷിതാക്കളെകൊണ്ട് കാലുപിടിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി കെ.പി.എം.എസ് പാലക്കാട് കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമറാണ് വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയത്. സര്‍ക്കാര്‍ ആവശ്യപെട്ടിട്ടല്ല ഇതൊന്നും […]

India Kerala

അത്താണി കൊലപാതകം; അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാതലവനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബിനോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിന് മുന്‍‌പില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കേസിലെ നാല് മുതല്‍ ഏഴ് വരെ പ്രതകളെയാണ് റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗുഡ്സംഗത്തിലെ അംഗങ്ങളായ അഖില്‍, നിഖില്‍, അരുണ്‍, ജസ്റ്റിന്‍, […]

India Kerala

സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സോഫ്റ്റുവെയറിലെ തകരാറടക്കം പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കമ്പ്യൂട്ടര്‍ സെന്ററിലെ ഡാറ്റ സീല്‍ ചെയ്യാന്‍ സര്‍വകലാശാല ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു. സിന്‍ഡിക്കേറ്റംഗം ഗോപ്ചന്ദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ വിഭാഗത്തിലെ ഏതാനം ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. മാര്‍ക്ക് കൂടിയത് സംബന്ധിച്ച് വിശദീകരണവും കേട്ടു. ഈ കൂടിക്കാഴ്ചയിലാണ് സോഫ്റ്റ് വെയര്‍ തകരാറും കാരണമായിട്ടുണ്ടോ […]

India Kerala

ഫാത്തിമയുടെ മരണം; മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു,

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മൂന്ന് അധ്യാപകരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ ഐ.ഐ.ടി അംഗീകരിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരം തുടരുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അന്വേഷണ സംഘം അധ്യാപകരെ ചോദ്യം ചെയ്തത്. ഇത് മൂന്ന് മണിക്കൂറോളം നീണ്ടു. മൂന്ന് പേരെയും വെവ്വേറെ ഇടങ്ങളിൽ ഇരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. അന്വേഷണവുമായി മുൻപോട്ട് പോകുന്നുവെന്ന് മാത്രമാണ് അന്വേഷണ സംഘം […]

Entertainment

നിവിനെ അധോലോക നായകനാക്കിയത് ഇങ്ങനെ… മൂത്തോന്റെ മേക്കിങ് വീഡിയോ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗ്ലാമര്‍ നായകനായി വെള്ളിത്തിരയില്‍ വിലസിയിരുന്ന നിവിനെ അധോലോക നായകന്റെ വേഷത്തിലേക്ക് മാറ്റിയെടുക്കാന്‍ കുറച്ചൊന്നുമായിരുന്നില്ല കഷ്ടപ്പാട്. ഇതില്‍ നിവിന്റെ കാതുകുത്തലാണ് ഏറ്റവും രസകരം. അത്യാവശ്യം വേദന അനുഭവിച്ച് തന്നെയാണ് നിവിന്‍ കാതുകുത്തല്‍ പൂര്‍ത്തിയാക്കുന്നത്.

Football Sports

അണ്ടർ 23: ബ്രസീലിനെ വീഴ്ത്തി അർജന്റീന ജേതാക്കൾ

അണ്ടർ 23 ടീമുകൾ മാറ്റുരച്ച യുനൈറ്റഡ് ഫുട്‌ബോൾ ഫെസ്റ്റിവൽ ടൂർണമെന്റിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന ജേതാക്കളായി. സ്‌പെയിനിലെ കാനറി ദ്വീപിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. നാലാം മിനുട്ടിൽ നിക്കോളാസ് കപാൽഡോ ആണ് മത്സരത്തിലെ ഏകഗോൾ നേടിയത്. ജനുവരിയിൽ നടക്കുന്ന ദക്ഷിണ അമേരിക്കൻ ഒളിംപിക്‌സ് യോഗ്യതക്കു മുമ്പത്തെ അവസാന ടൂർണമെന്റായിരുന്നു യുനൈറ്റഡ് ഇന്റർനാഷണൽ ടൂർണമെന്റ്. ആർ.ബി ലീപ്‌സിഷ് താരം മത്ത്യാസ് കുഞ്ഞയുടെ ഗോളിൽ യു.എസ്.എയെ തോൽപ്പിച്ചാണ് ബ്രസീൽ കലാശപ്പോരിന് യോഗ്യത നേടിയത്. […]