രാജസ്ഥാനിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. കനത്ത സുരക്ഷാ വലയത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് കുതിപ്പ് തുടരുകയാണ്. ഒരു മണി വരെയുള്ള ഫല സൂചനകള്‍ പ്രകാരം 708 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചപ്പോള്‍ ബി.ജെ.പിക്ക് 555 വാര്‍ഡുകളിലാണ് വിജയിക്കാനായത്. മൊത്തം 2105 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 191 ഇടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറി. 11 ഇടത്ത് ബി.എസ്.പിയും രണ്ടു സീറ്റുകള്‍ സി.പി.എമ്മും സ്വന്തമാക്കി. ബരാന്‍, ബാര്‍മെര്‍, […]
Author: Tomy Thondamkuzhy
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
നാഷണൽ ഡെമോക്രാറ്റിക് അലയൻസി (എൻ.ഡി.എ) ൽ നിന്ന് പുറത്താക്കിയതിന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്ത്. എൻ.ഡി.എയുടെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന പാർട്ടിയാണ് ശിവസേനയെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. “ഏത് യോഗത്തിലാണ് നിങ്ങൾ എൻ.ഡി.എയിൽ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്? എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയും തീവ്രതയിലെത്തിയത്? എൻ.ഡി.എയിലെ ഘടകകക്ഷികളുമായി എന്തെങ്കിലും ചർച്ച നടന്നോ?” മുഖപ്രസംഗത്തിലൂടെ ശിവസേന ബി.ജെ.പിയുടെ നീക്കങ്ങളെ ചോദ്യം ചെയ്തു. ബാല്‍ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ ശിവസേനയെ എൻ.ഡി.എയിൽ നിന്ന് പുറത്താക്കാനുള്ള […]
ജെ.എന്‍.യു ; പൊലീസ് അതിക്രമത്തിനെതിരെ കുഞ്ഞാലിക്കുട്ടി
ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി ലോക്സഭയില്‍ നോട്ടീസ് നൽകി. വൻതോതിൽ ഫീസ് വർധിപ്പിച്ച സർവ്വകലാശാല നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്നലെ സമാധാനപരമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ […]
വാളയാര്‍ കേസ്
വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. വാളയാർ കേസിൽ പ്രോസിക്യൂട്ടർക്ക് വീഴ്ച സംഭവിച്ചതിനാലാണ് തൽസ്ഥാനത്ത് നിന്നും ലത ജയരാജിനെ സർക്കാർ മാറ്റിയത്.സർക്കാർ നടപടിയിൽ സന്തോഷം ഉണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നു. തങ്ങളെ സഹായിക്കുന്ന ആരുമായി സഹകരിക്കാൻ തയ്യറാണ്.തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാൽ പിടിച്ചതെന്നും […]
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലക്കലിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് .അതേസമയം തമിഴ് നാട്ടിൽ നിന്ന് പിതാവിനൊപ്പം എത്തിയ പന്ത്രണ്ട് വയസുകാരിയെ പൊലീസ് പമ്പയിൽ തടഞ്ഞു , കുട്ടിയുടെ പിതാവിനെ സന്നിധാനത്തേക്ക് കടത്തി വിട്ടു. മണ്ഡലകാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനായി യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.
ലോകകപ്പ് യോഗ്യത
2022ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഒമാനിലെ അല്‍ സബീബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഇന്ന് രാത്രി എട്ടരക്കാണ് മത്സരം. ആദ്യ റൗണ്ടില്‍ ഇന്ത്യയെ ഒമാന്‍ 1-2ന് തോല്‍പിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് യോഗ്യതയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മത്സരമായാണ് ഇത് കണക്കാക്കുന്നത്. ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ റാങ്കിംങില്‍ മുന്നിലുള്ള ഒമാനോട്(84) ജയിക്കുക മാത്രമേ ഇന്ത്യയുടെ മുന്നില്‍ വഴിയുള്ളൂ. നാല് കളികളില്‍ നിന്നും മൂന്ന് പോയിന്റ് മാത്രം നേടിയ ഇന്ത്യ നിലവില്‍ […]
അജുവിന് ദേശീയതലത്തില്‍ ഉയരാന്‍ കഴിയും
ഹെലനിലെ അജുവിന്‍റെ അഭിനയത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ വി.സി അഭിലാഷ്. ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം ഇത്തരം വ്യതസ്ത വേഷങ്ങള്‍ ചെയ്യാനായാല്‍ ദേശീയ തലത്തിലും അജുവിന് ശോഭിക്കാനാകുമെന്ന് അഭിലാഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മികച്ച അഭിപ്രായത്തോടെ തിയറ്ററുകളില്‍ മുന്നേറുന്ന മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹെലന്‍’ ചിത്രത്തില്‍ നെഗറ്റീവ് തലമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് അജു എത്തുന്നത്. വി.സി. അഭിലാഷിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ ഹെലനിലെ അജു വർഗീസിന്റെ കഥാപാത്രം കണ്ടിട്ട് ഇന്നലെ അജുവുമായി സംസാരിക്കുമ്പോൾ ഫുൾ ക്രെഡിറ്റും അദ്ദേഹം […]
സ്വന്തം ജീവിതം പറയുന്ന സിനിമയിലും നായികയായി അഞ്ജലി അമീര്‍
മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്‍റെ ജീവിതം സിനിമയാകുന്നു. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. തന്‍റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ അവസരമൊരുങ്ങുന്നതിന്‍റെ ത്രില്ലിലാണ് അഞ്ജലി. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു. ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ […]
63ാമത് കായികോത്സവത്തിന് സമാപനം
കണ്ണൂർ സർവകലാ സ്റ്റേഡിയത്തിൽ നടക്കുന്ന 63ാമത് സ്കൂൾ കായികമേള ഇന്ന് സമാപിക്കും. 23 ഫൈനലുകളാണ് അവസാന ദിവസം നടക്കുക. 800 മീറ്റർ ഫൈനലുകളും 4x 400 മീറ്റർ റിലേയുമാണ് ഇന്നത്തെ മുഖ്യ ആകർഷണം.75 ഫൈനലുകൾ പൂർത്തിയായപ്പോൾ 153 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 129 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 48 പോയിന്റുമായി പാലക്കാട് കല്ലടി ഒന്നാമതും 46 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തുമാണ്.
കശ്മീർ;ഹർജികള്‍ ഇന്ന് പരിഗണിക്കും
കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, സയ്യിദ് മുഹമ്മദ് അലീം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. വ്യവസായിയായ ഭര്‍ത്താവിനെ അന്യായ തടവിലിട്ടെന്നാരോപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കശ്മീര്‍ സ്വദേശിനി ആസിഫ മുബീന്‍ […]












