മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എം.പി. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു. ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]
Author: Tomy Thondamkuzhy
മലിനീകരണം കൂടുന്നുണ്ടെങ്കിൽ ഞാൻ ജിലേബി തീറ്റ നിർത്താം: ഗംഭീർ
അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാത്തതിന് പഴികേട്ട മുൻ ക്രിക്കറ്റ് താരവും പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീർ മറുപടിയുമായി രംഗത്ത്. താൻ ജിലേബി തിന്നതു കൊണ്ടല്ല ഡൽഹിയിലെ അന്തരീക്ഷം മലിനമായതെന്നും മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ താൻ ചെയ്തത്ര കാര്യങ്ങൾ സംസ്ഥാനം ഭരിക്കുന്ന അരവിന്ദ് കേജ്രിവാൾ സർക്കാർ ചെയ്തിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. “ഞാൻ ജിലേബി തിന്നതുകൊണ്ടാണോ ഡൽഹിയിൽ മലിനീകരണം കൂടിയത്? ഞാൻ ജിലേബി കഴിക്കുന്നതു കൊണ്ട് ഡൽഹിയിലെ മലിനീകരണം വർധിക്കുന്നുണ്ടെങ്കിൽ എന്നെന്നേക്കുമായി […]
ഫാത്തിമയുടെ മരണം; വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു
മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. നടപടിയുണ്ടാകും വരെ സമരം തുടരും. മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്. മലയാളി ഗവേഷക വിദ്യാർത്ഥികളായ ജസ്റ്റിൻ, അസർ എന്നിവരാണ് കാo പസിനുള്ളിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി സമരം. പൂർണമായ തെളിവുകൾ ലഭിച്ചിട്ടും പൊലിസ് നടപടി […]
അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്
അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന്‍റെ സി.സി ടിവി ദൃശ്യം പുറത്ത്. നെടുമ്പാശ്ശേരി അത്താണിയിലെ ബിനോയ് കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ബിനുവിനും കൂട്ടാളികള്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങിയ ബിനോയിയെ കാറിലെത്തിയ മൂന്നംഗ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ബിനോയിയെ റോഡിലിട്ട് അക്രമി സംഘം വെട്ടിയത്. […]
ജെ.എന്‍.യു; ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍
ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആഫ്രിക്കന്‍ അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് […]
ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി
ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം വിവാഹത്തിന് മുൻപ് ജഗതിയെ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ശ്രീലക്ഷ്മി നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസ്,അര്‍ച്ചന സുശീലന്‍,സാബുമോന്‍,ദിയ സന, ഹൈബി ഈഡന്‍ എംപി,എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി,ടി.ജെ വിനോദ്,ഇബ്രാഹിം കുഞ്ഞ് […]
ലോകകപ്പ് ഫൈനലില്‍ 97 ല്‍ വീഴാന്‍ കാരണക്കാരന്‍ ധോണിയെന്ന് ഗംഭീര്‍
ഗൗതം ഗംഭീറിന്റെ പക്വതയാര്‍ന്ന ഇന്നിങ്സ് മികവിലാണ് 2011 ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത്. 1983 ന് ശേഷം ടീം ഇന്ത്യയുടെ ആദ്യ ലോക കിരീടം. 122 പന്തില്‍ 97 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. പക്ഷേ അര്‍ഹിച്ച സെഞ്ച്വറി മാത്രം ഗംഭീറിന് നഷ്ടമായി. അതും മൂന്നു റണ്‍സ് അകലെ വെച്ച്. ലോകകപ്പ് കലാശപ്പോരില്‍ തനിക്ക് അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടപ്പെടാന്‍ കാരണക്കാരനായത് അന്നത്തെ നായകന്‍ എം.എസ് ധോണിയായിരുന്നുവെന്നാണ് ഗംഭീറിന്റെ വെളിപ്പെടുത്തല്‍. ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു […]
കേരള സർവകലശാല മാർക്ക് തട്ടിപ്പ്; തെളിവ് നശിപ്പിക്കാൻ ശ്രമം
കേരള സർവകലശാല മാർക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം. 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയത്. അവധി ദിനമായ ഇന്നലെ കമ്പ്യൂട്ടർ സെൻറർ തുറന്നതും സംശയകരമാണ്. മോഡറേഷൻ കൂട്ടി നൽകി എന്ന് തെളിഞ്ഞ ബി.സി.എ കോഴ്സിലെ 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ട്രേഷനുമാണ് ഡിലീറ്റ് ആക്കിയത്. ഡിലീറ്റ് ആക്കിയതിൽ ഇവരുടെ 2019ലെ മാർക്കും ഉൾപ്പെട്ടിട്ടുണ്ട്. മാർക്ക് തിരുത്തൽ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്ട്രേഷൻ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാർത്ഥികളുടെ ബാക്ക് അപ്പ് ഫയൽ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് […]
യു.എ.പി.എ കേസ്; അലന്‍റെയും താഹയുടെയും റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിച്ചു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. വീണ്ടും കോടതിയില്‍ ഹാജരാക്കിയ ഇരുവരുടെയും കസ്റ്റഡി കാലാവധി 30 വരെ നീട്ടി കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷൻസ് കോടതി […]
മാവോയിസ്റ്റ് വേട്ട; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി
മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പൊലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. പിണറായി വിജയന്‍ പറഞ്ഞു











