India National

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും

മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കും. മദ്രാസ് ഐ.ഐ.ടിയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിദ്യാര്‍ഥി മരണങ്ങളും അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും അനുമതി തേടിയിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വഴിയാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത്. മരണത്തില്‍ അധ്യാപകര്‍ക്കൊപ്പം മലയാളികള്‍ അടക്കമുള്ള സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് ഇന്നലെ ആരോപിച്ചിരുന്നു.

India National

അധ്യാപകരുടെ അനിശ്‌ചിതകാല സമരം തുടരുന്നു

ഡൽഹി സർവകലാശാലയിലെ അധ്യാപകരുടെ അനിശ്‌ചിതകാല സമരം തുടരുന്നു. അഡ്‌ഹോക്ക്‌ അധ്യാപകരുടെ നിയമനം തടഞ്ഞു വെക്കാനുള്ള തീരുമാനത്തിനെതിരായാണ് സമരം. വർഷങ്ങളായി തുടരുന്ന 4,500 ഓളം അഡ്‌ഹോക്ക്‌ അധ്യാപകരുടെ നിയമനം അനിശ്‌ചിതത്വത്തിലായ സാഹചര്യത്തിലാണ് നീക്കം. സ്ഥിര നിയമനം വരെ, അഡ്‌ഹോക്ക്‌ തസ്‌തികകളിൽ പൂർണ്ണ സമയ അധ്യാപകരെ നിയമിക്കുന്നത്‌ തടയുന്നത്‌ തെറ്റാണെന്നാണ് അധ്യാപകരുടെ നിലപാട്. പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവുമടക്കം ബഹിഷ്‌ക്കരിച്ചാണ് സമരം

India National

സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്

ഡിസംബര്‍ 14ന് ശേഷം സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ കൂട്ടമായി രാജിവച്ചുണ്ടായ ഒഴിവുകളും നികത്തും. സോണിയ ഗാന്ധി അധ്യക്ഷ പദത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാകും മുന്‍ഗണന എന്നാണ് വിലയിരുത്തല്‍. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദമൊഴിയലും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രാജി നല്‍കി. പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗം നേതാക്കള്‍ സജീവമല്ല. സോണിയ ഗാന്ധി അധ്യക്ഷ പദത്തില്‍ എത്തിയ […]

India Kerala

മന്ത്രി കെ.ടി ജലീലിന്‍റെ അനധികൃത ഇടപെടലുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

സര്‍വകലാശാലകളിലെ അദാലത്തുകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. അദാലത്തുകളില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രി കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. സര്‍വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര്‍ ചാന്‍സലറായ ഗവര്‍‌ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.

India Kerala

ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ

ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്‍റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. പമ്പയില്‍ കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല […]

India Kerala

ഇബ്രാഹിം കുഞ്ഞിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലായി പത്ത് കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയത് ചൂണ്ടിക്കാണിച്ച് സമർപിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപണം സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം പാലം കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതിലും ഗൂഡാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരമുള്ള […]

India Kerala

സി.പി.എമ്മിന് പുതിയ സെക്രട്ടറി; കോടിയേരി അവധിയെടുക്കുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും. കോടിയേരി ബാലകൃഷണന്‍ അവധി അപേക്ഷ നല്‍കിയതോടെ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വന്നേക്കും. ചികിത്സയ്ക്ക് വേണ്ടി നേരത്തെ നല്‍കിയ അവധി അപേക്ഷ ആറ് മാസം നീട്ടാന്‍ കോടിയേരി ‌അനുമതി തേടിയ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് […]

Association Pravasi Switzerland

പ്രവർത്തന പാതയിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന KCSC ബസലിന് നവ സാരഥികൾ

സ്വിറ്റ്സർലൻഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സജീവസാന്നിധ്യമായ ക്ബസേലിലെ കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ്ബിനു പുതിയ നേതൃസ്ഥാനം നിലവിൽ വന്നു. കലാകായിക മേഖലയിലൂടെ സാമൂഹികവും വ്യക്തിപരവുമായ ആരോഗ്യം എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ് വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ ബസേലിൽ പല മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു. ജനുവരി നാലിന് ശനിയാഴ്ച സെൻ മരിയൻ ഹാളിൽ വെച്ച് ശനിയാഴ്ച ആയിരിക്കും ക്ലബ് അംഗങ്ങളുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ […]

India National

ഫഡ്‌നാവിസ് – അജിത് ചര്‍ച്ച അറിയാമായിരുന്നു: ശരദ് പവാര്‍

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ക്കിടെ ബി.ജെ.പിയുമായും ദേവേന്ദ്ര ഫഡ്‌നവിസുമായും അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയകാര്യം തനിക്കറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയല്‍ നടത്തിയത്. ഫഡ്‌നാവിസുമായി തന്റെ അനന്തരവനായ അജിത് ചര്‍ച്ച നടത്തുന്ന കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോളം കാര്യങ്ങള്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പവാര്‍ പറഞ്ഞു. അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചൂടേറിയ ചര്‍ച്ചകളില്‍ അജിത് […]

India National

കര്‍ണാടകയിലെ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നാളെ

കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നിർണായക ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ്. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് പാർട്ടികൾ. സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്. 12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അയോഗ്യരാക്കപ്പെട്ട 13 വിമതർ ബി.ജെ.പിക്കായി […]