ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു. ഷെയിന്‍ നിഗത്തിനെതിരെ കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. ഷെയിനിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണക്കുകയാണെന്നും ആഷിഖ് അബു മാധ്യമങ്ങളെ അറിയിച്ചു. സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ആഷിഖ് അബു. സിനിമയിൽ എല്ലാം സുതാര്യം ആകണം എന്നാണ് […]
Author: Tomy Thondamkuzhy
ക്രിക്കറ്റിനിടെ മാജിക്
മാന്ത്രിക ബൗളിംങിനൊടുവില്‍ വിക്കറ്റുവീഴ്ത്തിയെന്ന് കേട്ടിരിക്കും. എന്നാല്‍, ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്‌റെയ്‌സ് ഷാംസി വിക്കറ്റ് നേടിയ ശേഷം മാജിക്ക് കാണിച്ചാണ് അമ്പരപ്പിക്കുന്നത്. ബാറ്റ്‌സ്മാനൊപ്പം സഹതാരങ്ങളേയും കമന്റേറ്റര്‍മാരേയും വരെ അതിശയിപ്പിച്ച മാജിക്കാണ് ഷാംസി വിക്കറ്റ് നേടിയ ആഘോഷത്തിനിടെ നടത്തിയത്. സാന്‍സി സൂപ്പര്‍ ലീഗില്‍ നടന്ന ടി 20 മത്സരത്തിനിടെയായിരുന്നു സംഭവം. കളിയുടെ എട്ടാം ഓവറില്‍ വിഹാബ് ലൂബെയെ പുറത്താക്കിയപ്പോഴായിരുന്നു ഷാംസിയുടെ മാജിക്. വിക്കറ്റില്‍ ആഹ്ലാദിക്കാന്‍ പോക്കറ്റില്‍ നിന്നും ഒരു ചുവന്ന തൂവാല ഷാംസി പുറത്തെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് തിളങ്ങുന്ന […]
ഫാത്തിമ ലത്തീഫിന്‍റെ മരണം; സി.ബി.ഐ അന്വേഷണമാകാം
മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം സി.ബി.ഐ അന്വേഷണമാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്‍റില്‍ വെച്ചാണ് ഫാത്തിമ ലത്തീഫിന്റെ കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്. കേരള എംപിമാരും ഒപ്പമുണ്ടായിരുന്നു. സി.ബി.ഐ അന്വേഷണ സംഘത്തിന് വനിത ഐ.ജി നേതൃത്വം നൽകും. ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിയായ ഫാത്തിമയെ മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. […]
‘തന്നെ അടിച്ചമര്‍ത്താനാവില്ല’ കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പി ചിദംബരം
ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പി ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ചിരിക്കുന്നു. തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയില്‍ മോചനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിക്കാനായതില്‍ ആശ്വാസമുണ്ട്.സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തന്നെ ഒരിക്കലും അടിച്ചമര്‍ത്താനാവില്ല’ അദ്ദേഹം പറഞ്ഞു. കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി […]
രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ ‘വമ്പത്തി’
വയനാട് എംപിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്‍ലെ വിദ്യാർത്ഥിനി സഫ ഫെബി. സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കുട്ടികള്‍ക്കായുള്ള പ്രസംഗത്തിന് […]
ഗവര്‍ണറുടെ തെളിവെടുപ്പ് സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി ജലീല്‍
സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവർണ്ണർ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായും അത് ഗവർണ്ണറുടെ നയപരമായ തീരുമാനമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ കണ്ടെത്തല്‍. ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി […]
കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി
യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍. മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. […]
ഷെയിന്‍ നിഗം സ്ഥലത്തില്ല; കാത്തിരിപ്പോടെ ‘അമ്മ’
ഷെയിന്‍ നിഗത്തിന്‍റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്ന് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ആദ്യം ഷെയിന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു അമ്മ ഭാരവാഹികളുടെ തീരുമാനം. ഒത്തുതീർപ്പിന് ഷെയിന്‍ സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ വേദികളിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തില്‍ അമ്മ മുന്നോട്ടു വരുന്നത്‍. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയിന്‍ നിഗം സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. താരം അജമീറിലായതിനാലാണ് […]
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടി20 നാളെ
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കം. നാളെ രാത്രി ഏഴിനാണ് മൂന്നു മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുക. എട്ടിന് കാര്യവട്ടത്താണ് രണ്ടാം ടി20 മത്സരം. ക്രിസ് ഗെയില്‍ ഇല്ലാത്ത വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കീറണ്‍ പൊള്ളാര്‍ഡാണ് നയിക്കുക. തങ്ങളുടെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്ക് തിരിച്ചടി ലഭിക്കുമെന്നാണ് മത്സരത്തിന് മുമ്പ് പൊള്ളാര്‍ഡ് പറഞ്ഞത്. നിലവിലെ ടി20 ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ പക്കല്‍ […]
ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റില്‍
ഐ.എൻ.എക്സ് മീഡിയ കേസിൽ ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റിലെത്തും. അവസരം ലഭിച്ചാല്‍ പി ചിദംബരം സർക്കാറിനെതിരെ രൂക്ഷ വിമർശമുന്നയിച്ചേക്കും. മാധ്യമങ്ങളെ കാണുമെന്ന് ഇന്നലെ ചിദംബരം അറിയിച്ചിരുന്നു. രാവിലെ 11 മണിക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം അനുവദിച്ച പി ചിദംബരം പുറത്തിറങ്ങിയത് ഇന്നലെ രാത്രി എട്ട് മണിക്കാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തന്റെ അന്യായ തടവിനെക്കുറിച്ച് ആഞ്ഞടിച്ച് ചിദംബരത്തിൻറ ആദ്യ പ്രതികരണം. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്വാതന്ത്ര്യത്തിൻറ ശുദ്ധവായു […]












